Jump to content

ഹൈപ്പർസെക്ഷ്വാലിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
Hypersexuality
സ്പെഷ്യാലിറ്റിPsychiatry

ഹൈപ്പർസെക്ഷ്വാലിറ്റി (hypersexuality) എന്നാൽ അടിക്കടിയായോ പെട്ടെന്നോ ലൈംഗികചോദന വർദ്ധിക്കുന്നതാണ്. മാനസികാരോഗ്യവിദഗ്ധർ രോഗനിർണയം നടത്തേണ്ട വിഷയമാണോ ഇത് [1] എന്ന കാര്യം വിവാദമാണ്. നിംഫോമാനിയ (സ്ത്രൈണകാമാസക്തി), സാറ്റിറിയാസിസ് (പുരുഷകാമാസക്തി) എന്നിവ യഥാക്രമം സ്ത്രീകളിലും പുരുഷന്മാരിലും മുമ്പ് ഉപയോഗിച്ചിരുന്ന പദങ്ങളാണ്.

അമിതകാമാസക്തി ഒരു പ്രാഥമിക അവസ്ഥയായിരിക്കാം, അല്ലെങ്കിൽ മറ്റൊരു രോഗത്തിന്റെയോ അവസ്ഥയുടെയോ ലക്ഷണമാകാം; ഉദാഹരണത്തിന്, ക്ലൂവർ-ബ്യൂസി സിൻഡ്രോം അല്ലെങ്കിൽ ബൈപോളാർ ഡിസോർഡർ എന്നിവ. പാർക്കിൻസൺസ് രോഗത്തെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന മരുന്നുകളുടെ പാർശ്വഫലമായും അമിതകാമാസക്തി പ്രത്യക്ഷപ്പെടാം. അമിതകാമാസക്തിയെ ഒരു പ്രാഥമിക അവസ്ഥയായി എങ്ങനെ വിശേഷിപ്പിക്കാമെന്നോ, [2] [3] [4] അല്ലെങ്കിൽ അത്തരം പെരുമാറ്റങ്ങളെയും പ്രേരണകളെയും ഒരു പ്രത്യേക രോഗനിർണയശാഖയായി കണക്കാക്കാമോ തുടങ്ങിയ കാര്യങ്ങളിൽ ഡോക്ടർമാർക്ക് ഇതുവരെ സമവായത്തിൽ എത്താനായിട്ടില്ല.

അമിതലൈംഗിക സ്വഭാവങ്ങളെ ക്ലിനിക്കുകളും തെറാപ്പിസ്റ്റുകളും ഒരു തരം ചിന്താധിക്യം മൂലമുളള പ്രവർത്തിത്തകരാറുകൾ (OCD) അല്ലെങ്കിൽ "OCD-സ്പെക്ട്രം വൈകല്യം", ഒരു ആസക്തി, [5] [6] [7] അതുല്ലെങ്കിൽ ആന്തരികചോദനത്തകരാറായാണ് കാണുന്നത്. അനേകം ഗ്രന്ഥകർത്താക്കൾ ഇതൊരു രോഗാവസ്ഥയായി അംഗീകരിക്കുന്നില്ല [8] പകരം അസാധാരണമായ ലൈംഗിക പെരുമാറ്റത്തോടുള്ള സാംസ്കാരിക ഇഷ്ടക്കേട് മാത്രമാണെന്ന് അവകാശപ്പെടുന്നു. [9] [10]

കാരണങ്ങൾ

അമിതകാമാസക്തിയുടെ കാരണങ്ങളെക്കുറിച്ച് വിദ���്ധർക്കിടയിൽ അഭിപ്രായ സമന്വയമില്ല. ചില കേസുകൾ മതിഭ്രമം കൊണ്ടുളള ജൈവരാസികമായതോ അല്ലെങ്കിൽ ശാരീരികമായതോ ആയ മാറ്റങ്ങളുമായി ബന്ധപ്പെടുത്താമെന്ന് ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. [11] മനഃശാസ്ത്രപരമായ ആവശ്യകതകൾ ജീവശാസ്ത്രപരമായ വിശദീകരണങ്ങളെ സങ്കീർണ്ണമാക്കുന്നു, കാരണം ജീവശാസ്ത്രപരമായി ലൈംഗികചോദനയെ നിയന്ത്രിക്കുന്നത് തലച്ചോറിന്റെ മുൻഭാഗമാണ്. മസ്തിഷ്കത്തിന്റെ ഈ ഭാഗ��്തെ പരിക്കുകൾ ആക്രമണാത്മക പെരുമാറ്റത്തിനും വ്യക്തിത്വ മാറ്റങ്ങൾ, അമിതകാമാസക്തി പോലുള്ള പെരുമാറ്റ പ്രശ്നങ്ങൾക്കുളള സാധ്യത വർദ്ധിപ്പിക്കുന്നു. [12] മസ്തിഷ്കശസ്ത്രക്രിയയ്ക്ക് ശേഷവും ഇതേ ലക്ഷണം ഉണ്ടാകാം. [13] ആർത്തവത്തിനു മുമ്പുള്ള മാറ്റങ്ങൾ, കുട്ടിക്കാലത്തോ ഗർഭാശയത്തിലോ ഉള്ള വൈറലൈസിംഗ് ഹോർമോണുകളുമായുള്ള സമ്പർക്കം എന്നിവയും അമിതകാമാസക്തിക്കുളള ജൈവികകകാരണങ്ങളാണ്. [14]

ചികിത്സ

അമിതകാമാസക്തി ഒരു വ്യക്തിയെ പ്രതികൂലമായി ബാധിച്ചേക്കാം. അമിത ലൈംഗികത ഒരു അടിമപ്പെടൽ എന്ന ആശയം ആരംഭിച്ചത് 1970-കളിൽ ആൽക്കഹോളിക്‌സ് അനോണിമസ് മുൻ അംഗങ്ങളാണ്, മദ്യം പോലെ തന്നെ ലൈംഗിക പെരുമാറ്റങ്ങൾ നിയന്ത്രിക്കുന്നതിലും സമാനമായ പ്രശ്നങ്ങൾ തങ്ങൾക്കുണ്ടെന്ന് അവർക്ക് അനുഭവപ്പെട്ടിരുന്നു. [9] [15]

കാമാസ്ക്തരായ അജ്ഞാതരുടെ കൂട്ടായ്മ, മദ്യ-കാമാസക്തരായ അജ്ഞാതർ, പ്രണയത്തിനും രതിക്കും അടിമപ്പെട്ടരുടെ കൂട്ടായ്മ, കാമാസക്തിമൂലമുളള പ്രവർത്തിത്തകരാറുളള അജ്ഞാതർ എന്നിവയുൾപ്പെടെ ലൈംഗിക അടിമകളായി കണ്ടെത്തപ്പെടുന്ന ആളുകൾക്കായി ഒന്നിലധികം 12-ഘട്ട രീതിയിലുള്ള സ്വയം സഹായ ഗ്രൂപ്പുകൾ ഇപ്പോൾ നിലവിലുണ്ട്. ചില കാമസക്തരായ പുരുഷന്മാർ മരുന്നുകളോ ( സൈപ്രോട്ടറോൺ അസറ്റേറ്റ് പോലുള്ളവ) അല്ലെങ്കിൽ ലൈംഗികോത്തേജക ഭക്ഷണങ്ങൾ ഉപയോഗിച്ചോ അവരുടെ അവസ്ഥയെ ചികിത്സിച്ചേക്കാം. [16] മറ്റ് ചില കാമാസക്തർ മാനസികചിതകിത്സ, സ്വയം സഹായ ഗ്രൂപ്പുകൾ അല്ലെങ്കിൽ കൗൺസിലിംഗ് പോലുള്ള കൺസൾട്ടേഷന്റെ ഒരു മാർഗം തിരഞ്ഞെടുത്തേക്കാം. [17]

ഇതും കാണുക

  • എറോടോഫീലിയ
  • സ്ഥിരമായ ജനനേന്ദ്രിയ ഉത്തേജന വൈകല്യം
  • നീലച്ചിത്ര ആസക്തി
  • ലൈംഗിക ചെയ്തികളുടെ സ്കെയിൽ
  • അമിതലൈംഗികാസക്തിത്തകരാർ

അവലംബം

  1. "hypersexuality".
  2. Stein, D. J. (2008). Classifying hypersexual disorders: Compulsive, impulsive, and addictive models. Psychiatric Clinics of North America, 31, 587–592.
  3. Bancroft, J., & Vukadinovic, Z. (2004). Sexual addiction, sexual compulsivity, sexual impulsivity or what? Toward a theoretical model Archived 2014-12-05 at the Wayback Machine.. Journal of Sex Research, 41, 225–234.
  4. Coleman, E. (July 1986). "Sexual Compulsion vs. Sexual Addiction: The Debate Continues" (PDF). SIECUS Report. 14 (6): 7–11. Retrieved 2012-10-15.
  5. Orford, J. (1985). Excessive appetites: A psychological view of the addictions. Chichester, England: John Wiley & Sons.
  6. Douglas, Weiss (1998). The Final Freedom : Pioneering Sexual Addiction Recovery. Fort Worth, Tex.: Discovery Press. pp. 13–14. ISBN 978-1881292371. OCLC 38983487.
  7. Carnes, P. (1983). Out of the shadows: Understanding sexual addiction. Minneapolis, MN: CompCare.
  8. Levine, S. B. (2010). What is sexual addiction? Journal of Sex & Marital Therapy, 36, 261–275.
  9. 9.0 9.1 Levine, M. P.; Troiden, R. R. (1988). "The Myth of Sexual Compulsivity". Journal of Sex Research. 25 (3): 347–363. doi:10.1080/00224498809551467. Archived from the original on 2014-02-02. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "Levine1988" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  10. Rinehart, Nicole J.; McCabe, Marita P. (1997). "Hypersexuality: Psychopathology or normal variant of sexuality?". Sexual and Marital Therapy. 12: 45–60. doi:10.1080/02674659708408201.
  11. Cipriani, Gabriele; Ulivi, Martina; Danti, Sabrina; Lucetti, Claudio; Nuti, Angelo (March 2016). "Sexual disinhibition and dementia: Sexual disinhibition and dementia". Psychogeriatrics (in ഇംഗ്ലീഷ്). 16 (2): 145–153. doi:10.1111/psyg.12143.
  12. Robinson, Karen M. DNS, RN, CS, FAAN (January 2003). "Understanding Hypersexuality: A Behavioral Disorder of Dementia". Home Healthcare Nurse. 21 (1): 43–7. doi:10.1097/00004045-200301000-00010. PMID 12544463.{{cite journal}}: CS1 maint: multiple names: authors list (link)
  13. Devinsky, Julie; Devinsk, Oliver; Sacks, Orrin (18 Nov 2009). "Neurocase: The Neural Basis of Cognition". Klüver–Bucy Syndrome, Hypersexuality, and the Law. 16 (2): 140–145. doi:10.1080/13554790903329182. PMID 19927260.
  14. Catalan, Jose; Singh, Ashok (1995). "Hypersexuality revisited". The Journal of Forensic Psychiatry. 6 (2): 255–258. doi:10.1080/09585189508409891.
  15. Goleman, Daniel (October 16, 1984). "Some Sexual Behavior Viewed as an Addiction". New York Times: Cl, C9. Retrieved 2012-10-15.
  16. Bitomsky, Jane. "Aphrodisiacs, Fertility and Medicine in Early Modern England by Jennifer Evans." Parergon 32.2 (2015): 293-294.
  17. Griffiths, Mark D., and Manpreet K. Dhuffar. "Treatment of sexual addiction within the British National Health Service." International Journal of Mental Health and Addiction 12.5 (2014): 561-571.

ബാഹ്യ ലിങ്കുകൾ

"https://ml.wikipedia.org/w/index.php?title=ഹൈപ്പർസെക്ഷ്വാലിറ്റി&oldid=4116742" എന്ന താളിൽനിന്ന് ശേഖരിച്ചത്