ഹെപ്പാരിൻ
Clinical data | |
---|---|
AHFS/Drugs.com | monograph |
Pregnancy category |
|
Routes of administration | i.v., s.c. |
ATC code | |
Legal status | |
Legal status |
|
Pharmacokinetic data | |
Bioavailability | erratic |
Metabolism | hepatic |
Elimination half-life | 1.5 hrs |
Excretion | urine[1] |
Identifiers | |
CAS Number | |
PubChem CID | |
DrugBank | |
ChemSpider | |
UNII | |
ChEMBL | |
CompTox Dashboard (EPA) | |
ECHA InfoCard | 100.029.698 |
Chemical and physical data | |
Formula | C12H19NO20S3 |
Molar mass | 12000–15000 g/mol |
| |
(what is this?) (verify) |
രക്തം കട്ടപിടിക്കുന്ന പ്രക്രിയയെ തടയുന്ന രാസവസ്തുവാണ് ഹെപ്പാരിൻ. ജൈവതൻമാത്രകളിൽ ഏറ്റവും ഉയർന്ന ഋണചാർജ്ജ് സാന്ദ്രത ഉള്ള തൻമാത്രയാണിത്. സൾഫർ അടങ്ങിയ ഗ്ലൈക്കോസമിനോ ഗ്ലൈക്കൻ എന്ന രാസരൂപത്തിൽ വരുന്നവയാണിവ. കൃത്രിമഉപകരണങ്ങളിൽ രക്തം കട്ടപിടിക്കുന്നത് തടയുന്നതിന് ഫലപ്രദമായി ഇതുപയോഗിക്കാവുന്നതാണ്.
രാസഘടന
ആവർത്തിച്ചുവരുന്ന ഡൈസാക്കറൈഡ് യൂണിറ്റിൽ 2-O-സൾഫേറ്റഡ് ഇഡുറോണിക്ക് ആസിഡും 6-O-സൾഫേറ്റഡ് N-സൾഫേറ്റഡ് ഗ്ലൂക്കോസമൈൻ എന്നിവയുണ്ട്.
- വലിപ്പം: 10- 12 kDa
- GlcN N-Sulfates: >85%
- IdoA Content: >70%
- ആന്റിത്രോംബിനുമായുള്ള കൂടിച്ചേരൽ: ~30%
- ഉത്പാദന ഉറവിടം: മാസ്റ്റ് കോശങ്ങൾ[2]
ഉറവിടം
കരൾ, ശ്വാസകോശം, പ്ലീഹ, മോണോസൈറ്റ് എന്നിവയാണ് ഹെപ്പാരിന്റെ മനുഷ്യശരീരത്തിലെ പ്രധാന ഉറവിടങ്ങൾ.
പ്രവർത്തനം
ബേസോഫിൽ, മാസ്റ്റ് കോശങ്ങൾ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഹെപ്പാരിൻ രക്തം കട്ടപിടിക്കുന്നതു തടയുന്ന പ്രകൃതിദത്തമായ രാസവസ്തുവാണ്. ഇത് ആന്റിത്രോംബിൻ III എന്ന രക്തം കട്ടപിടിക്കുന്നതിനെ തടയുന്ന ഘടകത്തെ ഉത്തേജിപ്പിക്കുന്നു. ഇത് രക്തം കട്ടപിടിക്കുന്ന മറ്റുഘടകങ്ങളായ ത്രോംബിൻ, ഫാക്ടർ X, ഫാക്ടർ IX എന്നിവയെ മന്ദീഭവിപ്പിച്ച് രക്തം കട്ടപിടിക്കുന്നത് തടയുന്നു.[3]
ചികിത്സാപ്രാധാന്യം
അക്യൂട്ട് കൊറോണറി സിൻഡ്രോം, ഏട്രിയൽ ഫൈബ്രില്ലേഷൻ, ഡീപ്പ് വെയിൻ ത്രോംബോസിസ്, കാർഡിയോ പൾമണറി ബൈപാസ്സ് എന്നീ രോഗങ്ങളിൽ ചികിത്സയ്ക്കായി ഹെപ്പാരിൻ ഉപയോഗിക്കുന്നു. കായികക്ഷതങ്ങൾ പരിഹരിക്കുന്നതിനും മാംസ്യം ശുദ്ധീകരണപ്രക്രിയയ്ക്കും ഇവ ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്നു.
അവലംബം
- ↑ heparin. In: Lexi-Drugs Online [database on the Internet]. Hudson (OH): Lexi-Comp, Inc.; 2007 [cited 2/10/12]. Available from: http://online.lexi.com. subscription required to view.
- ↑ www.glycosan.com/ha_science/what_heparin.html
- ↑ Textbook of Biochemistry, DM Vaudevan, Sreekumari.S, Fifth edition, JAYPEE Brothers Medical Publishers PVT LTD, New Delhi, Page- 69
- Pages using the JsonConfig extension
- Drugs with non-standard legal status
- Articles with changed DrugBank identifier
- ECHA InfoCard ID from Wikidata
- Infobox-drug molecular-weight unexpected-character
- Pages using infobox drug with unknown parameters
- Articles without KEGG source
- Articles without InChI source
- Infobox drug articles without vaccine target
- Drugboxes which contain changes to verified fields
- രാസവസ്തുക്കൾ
- രക്തം