Jump to content

വാക്കുകളും വസ്തുക്കളും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
വാക്കുകളും വസ്തുക്കളും
Cover
പുറംചട്ട
കർത്താവ്ബി. രാജീവൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർഡി.സി. ബുക്ക്സ്
പ്രസിദ്ധീകരിച്ച തിയതി
2010

2011 ലെ നിരൂപണ ഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കൃതിയാണ് ബി. രാജീവൻ രചിച്ച വാക്കുകളും വസ്തുക്കളും. ഡി.സി. ബുക്ക്സാണ് പ്രസാധകർ.

വാക്കുകളും വസ്തുക്കളും, മാറുന്ന മാർക്‌സിസം, ശ്രീനാരായണന്റെ രാഷ്ട്രീയം, മാറുന്ന ബുദ്ധിജീവിതം, കവിതയും ചിന്തയും, മാറുന്ന കലാചിന്ത എന്നിങ്ങനെ ആറ് ഭാഗങ്ങളായാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം ക്രമപ്പെടുത്തിയിട്ടുള്ളത്. ഇതിലെ ലേഖനങ്ങളെല്ലാം ഇതിനുമുമ്പ് പലേടങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ടവയാണ്.

വാക്കുകളും വസ്തുക്കളുമെന്ന ഒന്നാം ഖണ്ഡത്തിൽ ബഷീർ , തകഴി, വിജയൻ , വി.കെ.എൻ , കെ.ജി. ശങ്കരപ്പിള്ള, കടമ്മനിട്ട, കെ. സച്ചിദാനന്ദൻ എന്നിവരുടെ രചനകളെ സവിശേഷമായ പഠനത്തിന് വിധേയമാക്കിയിരിക്കുന്നു.

ഫെലിക്സ് ഗെത്താരി, സ്പിനോസ, ആന്റോണിയോ നെഗ്രി, മിഷേൽ ഹാർഡ് എന്നിവരുടെ ദർശനങ്ങളെ ഈ ഗ്രന്ഥം വിശദമായി പരിചയപ്പെടുത്തുന്നു.

പുരസ്കാരം

അവലംബം

അധിക വായനയ്ക്ക്

പുറം കണ്ണികൾ