വയനാട് വന്യജീവി സംരക്ഷണകേന്ദ്രം
വയനാട് വന്യജീവി സംരക്ഷണകേന്ദ്രം | |||
നിർദ്ദേശാങ്കം: (find coordinates) | |||
രാജ്യം | ഇന്ത്യ | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | വയനാട് | ||
സമയമേഖല | IST (UTC+5:30) | ||
കോഡുകൾ
|
കേരളത്തിലെ ഒരു വന്യജീവി സംരക്ഷണകേന്ദ്രമാണ് വയനാട് വന്യജീവി സംരക്ഷണകേന്ദ്രം. കേരളത്തിലെ വയനാട് ജില്ലയിലെ സഹ്യപർവ്വതത്തോടു ചേർന്നുകിടക്കുന്ന ഈ വന്യജീവി സംരക്ഷണ കേന്ദ്രം ഇവിടത്തെ ആനകൾക്കും പുലികൾക്കും പ്രശസ്തമാണ്.നീലഗിരി ജൈവമണ്ഡലത്തിന്റെ ഭാഗമായ ഇത് 1973-ലാണ് ഒരു വന്യജീവി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടത്, . ബന്ദിപ്പൂർ ദേശീയോദ്യാനം,മുതുമല വന്യജീവി സംരക്ഷണകേന്ദ്രം, നാഗർഹോളെ വന്യജീവി സംരക്ഷണകേന്ദ്രം എന്നിവ ഇതിനു സമീപത്താണ് സ്ഥിതിചെയ്യുന്നത്. വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരിക്കും മൈസൂരിനും ഇടയ്ക്കായാണ് ഈ വന്യജീവി സംരക്ഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്. വലിപ്പത്തിൽ കേരളത്തിലെ വന്യജീവി സംരക്ഷണകേന്ദ്രങ്ങളിൽ രണ്ടാം സ്ഥാനമുള്ള ഈ കേന്ദ്രത്തിന്റെ പ്രത്യേകതകൾ കനത്ത സസ്യസമൂഹവും വൈവിധ്യമാർന്ന ജീവജാലങ്ങളുടെ ആധിക്യവുമാണ്. ഇവിടെ ജീവിക്കുന്ന ആദിവാസികളുടെ പാരമ്പര്യങ്ങൾക്ക് അനുസരിച്ചുകൊണ്ടു തന്നെ ശാസ്ത്രീയമായ വന്യജീവി സംരക്ഷണ മാർഗ്ഗങ്ങൾ ഈ ഉദ്യാനം ലക്ഷ്യമിടുന്നു.കർണാടകത്തിലെ നാഗർഹോള,ബന്ദിപ്പൂർ തമിഴ്നാട്ടിലെ മുതുമല എന്നീ ദേശീയോദ്യാനങ്ങൾക്കിടയിലായി കേരളത്തിലെ വയനാട് ജില്ലയിൽ സ്ഥിതിചെയ്യുന്ന പ്രധാന വന്യജീവി സങ്കേത���.കേരളത്തിലെ വന്യജീവി സങ്കേതങ്ങളിൽ വലിപ്പത്തിൽ രണ്ടാം സ്ഥാനത്ത്
ചരിത്രം
1973-ലാണ് വയനാട് വന്യജീവി സംരക്ഷണകേന്ദ്രം സ്ഥാപിതമായത്. 1991-92 കാലഘട്ടത്തിൽ ഈ കേന്ദ്രത്തെ പ്രൊജക്ട് എലിഫന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി. 345 ചതുരശ്ര കിലോമീറ്റർ വരുന്ന വന്യജീവി സംരക്ഷണകേന്ദ്രം അപ്പർ വയനാട്, ലോവർ വയനാട് എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.
യുനെസ്കോ
പടിഞ്ഞാറൻ ചുരങ്ങളുടെ ഭാഗമായ നീലഗിരിയും , വയനാട് സംരക്ഷണ കേന്ദ്രവും അടങ്ങുന്ന (6,000+ km²) പരിസരപ്രദേശവും യുനെസ്കോയുടെ പൈതൃകസ്ഥലങ്ങളാക്കാനുള്ള പരിഗണയയിലുണ്ട്. [1]
സസ്യജാലങ്ങളും ജീവിവർഗ്ഗങ്ങളും
പലതരത്തിലുള്ള സസ്യലതാദികളുടെ ആവാസകേന്ദ്രമാണ് വന്യജീവി സംരക്ഷണകേന്ദ്രം. മരുതി, കരുമരുതി, വെണ്ടേക്ക്, ദേവതാരു, മഴുക്കാഞ്ഞിരം, വേങ്ങൽ, വിവിധ തരത്തിലുള്ള മുളകൾ തുടങ്ങിയവ ഈ കേന്ദ്രത്തിലെ സസ്യജാലങ്ങളിൽ പ്രധാനപ്പെട്ടവയാണ്.
ആന, കടുവ, പുള്ളിപ്പുലി, കുരങ്ങ്, കാട്ടുനായ, കരടി, കാട്ടുപൂച്ച, കാട്ടുപോത്ത്, വിവിധതരം പാമ്പുകൾ, പല്ലികൾ എന്നിങ്ങനെ വൈവിധ്യമാർന്ന നിരവധിയിനം ജീവികൾ ഈ കേന്ദ്രത്തിൽ അധിവസിക്കുന്നുണ്ട്.
വയനാട് വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ ഗ്രാമങ്ങൾ
എത്തിച്ചേരാൻ
- ഏറ്റവും അടുത്ത വിമാനത്താവളം - കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം 140 കി.മി
- ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ - കോഴിക്കോട് 105 കി.മി
ഇതും കൂടി
അവലംബം
- ↑ UNESCO, World Heritage sites, Tentative lists, Western Ghats sub cluster, Niligiris. retrieved 4/20/2007 World Heritage sites, Tentative lists
പുറം കണ്ണികൾ
- TripToWayanad.Info Archived 2016-01-11 at the Wayback Machine.
- [1][പ്രവർത്തിക്കാത്ത കണ്ണി]