രൂത്ത് പ്ഫൌ
രൂത്ത് പ്ഫൌ | |
---|---|
ജനനം | രൂത്ത് കാതറീന മാർത്ത പ്ഫൌ 9 സെപ്റ്റംബർ 1929 |
മരണം | 10 ഓഗസ്റ്റ് 2017 | (പ്രായം 87)
അന്ത്യ വിശ്രമം | ഗോര കബാരിസ്ഥാൻ, കറാച്ചി, പാകിസ്താൻ |
സ്മാരകങ്ങൾ | ഡോ. റൂത്ത് പ്ഫൌ ഹോസ്പിറ്റൽ |
ദേശീയത | ജർമ്മൻ, പാകിസ്താനി |
മറ്റ് പേരുകൾ | "പാകിസ്താന്റെ മദർ തെരേസ" |
കലാലയം | മെയിൻസ് സർവകലാശാല |
തൊഴിൽ | റോമൻ കത്തോലിക്ക് കന്യാസ്ത്രീ, ഫിസിഷ്യൻ, എഴുത്തുകാരി |
അറിയപ്പെടുന്നത് | മാരി അഡ്‌ലെയ്ഡ് കുഷ്ഠരോഗ കേന്ദ്രത്തിന്റെ സ്ഥാപകൻ |
അറിയപ്പെടുന്ന കൃതി | പാകിസ്താനിലെ ദേശീയ കുഷ്ഠരോഗ നിയന്ത്രണ പരിപാടി |
പുരസ്കാരങ്ങൾ | Hilal-i-Imtiaz റാമോൺ മഗ്‌സേസെ അവാർഡ് ഹിലാൽ-ഐ-പാകിസ്താൻ (1989) നിഷാൻ-ഐ-ക്വയ്ദ്-ഐ-ആസാം (2010) സീതാര-ഐ-ക്വയ്ദ്-ഐ-ആസാം |
ഒരു ജർമ്മൻ-പാകിസ്താനിയായിരുന്ന റൂത്ത് കാതറീന മാർത്ത പ്ഫൌ (9 സെപ്റ്റംബർ 1929 - 10 ഓഗസ്റ്റ് 2017) [1]സൊസൈറ്റി ഓഫ് ദ ഡോട്ടേഴ്സ് ഓഫ് ഹാർട്ട് ഓഫ് മേരിയുടെ കത്തോലിക്കാ കന്യാസ്ത്രീയും [de; fr; it], ഒരു ഭിഷഗ്വരയും ആയിരുന്നു.[2][3]1961-ൽ ജർമ്മനിയിൽ നിന്ന് പാകിസ്താനിലേക്ക് താമസം മാറിയ അവർ തന്റെ ജീവിതത്തിന്റെ 55 വർഷത്തിലേറെ പാകിസ്താനിലെ കുഷ്ഠരോഗത്തിനെതിരെ പോരാടാനായി നീക്കിവച്ചു. ഹിലാൽ-ഐ-പാകിസ്താൻ, ഹിലാൽ-ഐ-ഇംതിയാസ്, നിഷാൻ-ഐ-ക്വയ്ദ്-ഐ-ആസാം, സീതാര-ഐ-ക്വയ്ദ്-ഐ-ആസാം എന്നിവയുൾപ്പെടെ നിരവധി അവാർഡുകൾ പാകിസ്താൻ അവർക്ക് നൽകി ആദരിച്ചു. പാക്കിസ്ഥാനിൽ രാഷ്ട്രബഹുമതിയോടെ സംസ്കരിക്കപ്പെട്ട ഏക ക്രിസ്ത്യാനി ഡോ. രൂത്ത് മാത്രമാണ്. ആ രാജ്യത്തിന്റെ ഏറ്റവും ഉന്നതമായ രണ്ട് സിവിലിയൻ അവാർഡുകൾ (ഹിലൽ–ഈതുംതിയാസ്, ഹിലൽ–ഇ–പാക്കിസ്ഥാൻ) ആ മഹതിക്കു ലഭിച്ചു . ആ രാഷ്ട്രത്തിന്റെ ആദരവും, ബഹുമാനവും, അംഗീകാരവും ഏറ്റുവാങ്ങാൻ തക്ക ജീവിതവും സേവനവുമായിരുന്നു .[4] "പാകിസ്താന്റെ മദർ തെരേസ" എന്നറിയപ്പെടുന്ന പ്ഫൌ, പാകിസ്താനിലുടനീളം 157 കുഷ്ഠരോഗ ക്ലിനിക്കുകൾ സ്ഥാപിക്കുന്നതിന് സംഭാവന നൽകി. 56,780 ൽ അധികം ആളുകൾക്ക് ചികിത്സയും നൽകി.[5][6]
ഫാസിയ റൂത്ത് പ്ഫൌ മെഡിക്കൽ കോളേജിനും ഡോ. റൂത്ത് പ്ഫൌ ഹോസ്പിറ്റലിനും കറാച്ചിയിൽ അവരുടെ കാലശേഷം അവരുടെ പേരാണ് നൽകിയിരിക്കുന്നത്.
ആദ്യകാല ജീവിതം
1929 സെപ്റ്റംബർ 9 ന് [7]ജർമനിയിലെ ലീപ്സിഗിൽ ലൂഥറൻ ക്രിസ്ത്യൻ മാതാപിതാക്കൾക്ക് പ്ഫൌ ജനിച്ചു. [8][9] അവർക്ക് നാല് സഹോദരിമാരും ഒരു സഹോദരനും ഉണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധസമയത്ത് ബോംബാക്രമണത്തിലൂടെ അവരുടെ വീട് നശിപ്പിക്കപ്പെട്ടു.[10]കിഴക്കൻ ജർമ്മനിയിലെ യുദ്ധാനന്തര സോവിയറ്റ് അധിനിവേശത്തെത്തുടർന്ന് അവർ കുടുംബത്തോടൊപ്പം പശ്ചിമ ജർമ്മനിയിലേക്ക് മാറി. ഭാവി ജീവിതമായി വൈദ്യശാസ്ത്രം തിരഞ്ഞെടുത്തു.[11] 1950 കളിൽ മെയിൻസ് സർവകലാശാലയിൽ നിന്ന് മെഡിസിൻ പഠിച്ചു.[12]ഈ കാലയളവിൽ ഒരു ഡച്ച് ക്രിസ്ത്യൻ സ്ത്രീയെ പ്ഫൌ പതി��ായി കണ്ടുമുട്ടി, തടങ്കൽപ്പാളയത്തിൽ നിന്ന് രക്ഷപ്പെട്ട അവൾ "സ്നേഹവും ക്ഷമയും പ്രസംഗിക്കാൻ" ജീവിതം സമർപ്പിക്കുകയായിരുന്നു. "അവളുടെ ജീവിതത്തെ മാറ്റിമറിച്ച അനുഭവത്തിന്" ശേഷം, പ്ഫൌ "റൊമാന്റിക് അസോസിയേഷൻ" ഉപേക്ഷിക്കുകയും ഒരു സഹ വിദ്യാർത്ഥിയുമായി മെയിന്റെ തത്ത്വചിന്തയിലും ക്ലാസിക്കൽ സാഹിത്യ വിഭാഗത്തിലും ചർച്ചകളിൽ ഏർപ്പെട്ടു.[9]ക്ലിനിക്കൽ പരീക്ഷ പൂർത്തിയാക്കിയ ശേഷം, ക്ലിനിക്കൽ പഠനം തുടരുന്നതിനായി പ്ഫൌ മാർബർഗിലേക്ക് മാറി. 1953-ൽ റോമൻ കത്തോലിക്കാ മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിന് മുമ്പ് 1951-ൽ ഇവാഞ്ചലിക്കൽ പ്രൊട്ടസ്റ്റന്റ് ആയി സ്നാനമേറ്റു.[13][14] സെന്റ് തോമസ് അക്വിനാസിൽ നിന്ന് "മനുഷ്യനാകാനുള്ള ധൈര്യം" ജോസഫ് പൈപ്പറിന്റെ രചനയിലൂടെ പഠിച്ചതായി പ്ഫൌ പ്രസ്താവിച്ചു.[15]അവർ ഒരു കത്തോലിക്കാ ഇടവകയിൽ ചേർന്നു. ഈ കാലഘട്ടത്തിൽ റൊമാനോ ഗാർഡിനിയുടെ ദി ലോർഡ് അവരെ വളരെയധികം സ്വാധീനിച്ചു.[9]
1957-ൽ, [14] പാരീസിലേക്ക് പോയ പ്ഫൌ കത്തോലിക്കാ ക്രമപ്രകാരം ഡോട്ടേഴ്‌സ് ഓഫ് ദി ഹാർട്ട് ഓഫ് മേരിയിൽ ചേർന്നു.[9]അവർ പറഞ്ഞു, "നിങ്ങൾക്ക് അത്തരമൊരു വിളി ലഭിക്കുമ്പോൾ, നിങ്ങൾക്ക് അത് നിരസിക്കാൻ കഴിയില്ല, കാരണം നിങ്ങളല്ല തിരഞ്ഞെടുപ്പ് നടത്തിയത്. ദൈവം നിങ്ങളെ തനിക്കായി തിരഞ്ഞെടുത്തു."[14]നിയമക്രമം പിന്നീട് അവരെ ദക്ഷിണേന്ത്യയിലേക്ക് അയച്ചു. എന്നിരുന്നാലും, 1960-ൽ ഒരു വിസ പ്രശ്‌നത്താൽ അവർക്ക് കറാച്ചിയിൽ തന്നെ കഴിയേണ്ടിവന്നു.[16] പാകിസ്താന്റെ വിവിധ ഭാഗങ്ങളിലേക്ക് അവർ യാത്രയായി.[17]ജീവിതകാലം മുഴുവൻ കുടുംബങ്ങൾ ഉപേക്ഷിക്കുകയോ ചെറിയ മുറികളിൽ പൂട്ടിയിടുകയോ ചെയ്ത രോഗികളെ രക്ഷിക്കാൻ അഫ്ഗാനിസ്ഥാന്റെ അതിർത്തി കടന്നു.[18]
പാകിസ്താനിലെ ജീവിതം
Not all of us can prevent a war; but most of us can help ease sufferings—of the body and the soul.(‘നമുക്ക് എല്ലാവർക്കും ഒരു യുദ്ധം തടഞ്ഞു നിറുത്താനാവുകയില്ല; എന്നാൽ നമ്മിൽ എല്ലാവർക്കും തന്നെ മറ്റുള്ളവരുടെ ശരീരത്തിന്റെയും മനസ്സിന്റെയും വേദന ശമിപ്പിക്കാനായി പ്രവർത്തിക്കുവാനായി സാധിക്കും')
— രൂത്ത് പ്ഫൌ[11]
1960-ൽ, 31 വയസ്സുള്ള പ്ഫൌ തന്റെ ജീവിതകാലം മുഴുവൻ പാകിസ്താനിലെ ജനങ്ങൾക്കായി സമർപ്പിക്കാനും കുഷ്ഠരോഗത്തിനെതിരായി പോരാടുന്നതിനും തീരുമാനിച്ചു. കറാച്ചിയിൽ ആയിരിക്കുമ്പോൾ, സിറ്റി റെയിൽവേ സ്റ്റേഷന് സമീപമുള്ള മക്ലിയോഡ് റോഡിന് (ഇപ്പോൾ I. I. ചുണ്ട്രിഗർ റോഡ്) പുറകിലുള്ള ലെപ്പേഴ്സ് കോളനി സന്ദർശിച്ചു.[19] രോഗികളുടെ പരിചരണം അവരുടെ ജീവിത വിളിയാണെന്ന് ഇവിടെ അവർ തീരുമാനിച്ചു. ഈ പ്രദേശത്തെ ഒരു കുടിലിൽ കുഷ്ഠരോഗികൾക്ക് അവർ ചികിത്സ ആരംഭിച്ചു. മാരി അഡ്‌ലെയ്ഡ് കുഷ്ഠരോഗ കേന്ദ്രം [20]സ്ഥാപിക്കപ്പെട്ടു (ഇത് പിന്നീട് ക്ഷയരോഗം, അന്ധത തടയൽ പരിപാടികളായി വിഭജിക്കപ്പെട്ടു). [19] കുഷ്ഠരോഗികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി സാമൂഹിക പ്രവർത്തനങ്ങൾ ആരംഭിച്ചത് ഡോ. ഐ കെ ഗിൽ ആണ്. 1963 ഏപ്രിലിൽ ഒരു കുഷ്ഠരോഗ ക്ലിനിക് വാങ്ങി, കറാച്ചിയിലെമ്പാടും, പാകിസ്താനിലെ മറ്റിടങ്ങളിൽ നിന്നും, അഫ്ഗാനിസ്ഥാനിൽ നിന്നും രോഗികൾ ചികിത്സയ്ക്കായി എത്തി.[21]അരനൂറ്റാണ്ടു കാലം ഡോ. രൂത്തിന്റെ നിസ്തന്ദ്രവും നിസ്തുലവുമായ സേവനത്തിന്റെ ഫലമായി ആ രാജ്യത്തെ മഹാദുരന്തം നിയന്ത്രണവിധേയമായി. രാജ്യവ്യാപകമായി പ്രവർത്തകരെ സംഘടിപ്പിക്കാനും ആസൂത്രിതമായി കുഷ്ഠരോഗത്തെ പ്രതിരോധിക്കാനും യത്നിച്ചു. വളരെ വിജയകരമായ അവസ്ഥ കൈവന്നു. ഏഷ്യൻ രാജ്യങ്ങളിൽ കുഷ്ഠരോഗം നിയന്ത്രിക്കുന്നതിൽ ഏറ്റവും കൂടുതൽ വിജയംവരിച്ച രാജ്യം പാക്കിസ്ഥാനെന്ന് 1996ൽ ലോകാരോഗ്യ സംഘടന (World Health Organization) പ്രഖ്യാപിച്ചു[22]
അവലംബം
- ↑ Dr Pfau to be honoured today, DailyTimes.com.pk, 11 April 2003; retrieved 6 July 2010.
- ↑ https://www.firstpost.com/world/google-doodle-celebrates-the-90th-birth-anniversary-of-german-pakistani-physician-dr-ruth-pfau-7308631.html/amp&ved=2ahUKEwjJu5WN_sLkAhVPWxoKHWjbBmsQyM8BMBZ6BAgFEAg&usg=AOvVaw1RBRXNueUJXZ0g5mr33zOD&cf=1[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Google doodle celebrates the 90th birth anniversary of German-Pakistani physician Dr Ruth Pfau Firstpost, 10 September 2019, accessed 10 September 2019
- ↑ https://www.manoramaonline.com/education/expert-column/moral-stories/2018/02/03/dr-ruth-pfau-german-born-pakistani-physician-pakistans-mother-teresa.html
- ↑ PFAU, RUTH; HAQ, GHAZALA (1986). "Leprosy in Pakistan". Leprosy Review. 57 (4). doi:10.5935/0305-7518.19860036. ISSN 0305-7518.
- ↑ "400 to 500 new leprosy cases reported annually in Pakistan". Dawn. 29 January 2017. Retrieved 20 August 2017.
- ↑ "Dr. Ruth Pfau". Ruth-pfau.schule.de. Retrieved 2017-08-10.
- ↑ "Sister Ruth Pfau, 'Mother Teresa of Pakistan' – obituary". The Telegraph. 14 August 2017.
- ↑ 9.0 9.1 9.2 9.3 Aqeel, Asif (12 August 2017). "Master of her own destiny, saviour of others". Daily Times.
- ↑ Gorn, Elliott J. (2000-02). Jones, Mother (01 August 1837–30 November 1930), labor organizer. American National Biography Online. Oxford University Press.
{{cite book}}
: Check date values in:|date=
(help) - ↑ 11.0 11.1 Rahman, Faiza (2 March 2014). "Dr Ruth Pfau: The magic healer". Express Tribune. Retrieved 11 August 2017.
- ↑ "State funeral announced for Dr Ruth Pfau". The News International. 10 August 2017. Retrieved 10 August 2017.
- ↑ Pfau (2007), pp. 49–50
- ↑ 14.0 14.1 14.2 Roberts, Sam (15 August 2017). "Dr. Ruth Pfau, Saviour of Lepers in Pakistan, Dies at 87". The New York Times. Retrieved 16 August 2017.
- ↑ Pfau (2007), pp. 48–49
- ↑ "Ruth Pfau: Pakistan's 'Mother Teresa' dies aged 87". BBC News. 10 August 2017.
- ↑ Kazi, Mudaser (10 August 2017). "Pakistan's magic healer Dr Ruth Pfau passes away". Express Tribune. Retrieved 11 August 2017.
- ↑ Rafi, Haneen (22 December 2015). "Dr Ruth Pfau honoured by German govt". Dawn. Retrieved 11 August 2017.
- ↑ 19.0 19.1 Mustafa, Zubeida (9 June 2017). "Candle of hope". Dawn. Retrieved 10 August 2017.
- ↑ "History". Archived from the original on 2017-08-14. Retrieved 10 August 2017.
- ↑ "Leprosy in Pakistan contained, says Dr Ruth Pfau". Dawn.com. Retrieved 10 August 2017.
- ↑ https://www.manoramaonline.com/education/expert-column/moral-stories/2018/02/03/dr-ruth-pfau-german-born-pakistani-physician-pakistans-mother-teresa.html
കൂടുതൽ വായനയ്ക്ക്
- Mutaher, Zia (2004). Serving the Unserved: The Life of Dr Ruth Pfau. Karachi: City Press. ISBN 9698380728.