ട്രാം പാത (ചാലക്കുടി)
വ്യവസായം | Railways |
---|---|
സ്ഥാപിതം | 1907 |
നിഷ്‌ക്രിയമായത് | 1963 |
ആസ്ഥാനം | , |
സേവന മേഖല(കൾ) | തൃശ്ശൂർ and പാലക്കാട് |
പ്രധാന വ്യക്തി | രാമ വർമ്മ പതിനഞ്ചാമൻ |
ഉത്പന്നങ്ങൾ | തേക്ക് and വീട്ടി |
സേവനങ്ങൾ | Light Rail transport |
വരുമാനം | Rs 17.5 ലക്ഷം |
Rs 2 ലക്ഷം |
വനവിഭവങ്ങളായ തടി മുറിച്ച് ട്രാമുകളിലൂടെ കടത്താനായി ചാലക്കുടിയിൽ ആർ.വി. ഹാറ്റ്ഫീൽഡ് എന്ന യൂറോപ്യൻ നിർമ്മാണവിദഗ്ദ്ധൻ രൂപകല്പന ചെയ്തത പാതയാണിത്. ഇത്രയും നീളമുള്ള ഭൂഗുരുത്വം കൊണ്ട് സ്വയം പ്രവർത്തിക്കുന്ന ഇൻക്ലൈനോടു കൂടിയതുമായ ട്രാംവേ ഇന്ത്യയിൽ ആദ്യത്തേതാണ്. [1]കൂടുതൽ ആദായകരവും അനായാസവുമായ കടത്തു സൗകര്യങ്ങൾ വന്നതോടെ ട്രാംവേ ഉപയോഗിക്കാതായെങ്കിൽ അടുത്തകാലത്ത് വരെ അത് സംരക്ഷിതമായി നിലകൊണ്ടിരുന്നു. ഇന്ന് തൃശൂരിലെ കാഴ്ചബംഗ്ലാവിൽ ട്രാമിന്റെ ഒരു ഭാഗം പ്രദർശനത്തിന് വച്ചിട്ടുണ്ട്.
ചരിത്രം
ക്രിസ്തുവിനു മുന്ന് മുതൽക്കേ കേരളത്തിലെ വനങ്ങളിൽ നിന്ന് തേക്��് മരങ്ങളും അവ ഉപയോഗിച്ചുള്ള നൗകകളും ഉപകരണങ്ങളും വ്യാപാരം ചെയ്തിരുന്നു. എന്നാൽ തദ്ദേശീയമായി വനവിഭവങ്ങളായ തടി ഉപയോഗിച്ചിരുന്നില്ല. എട്ടാം ശതകത്തിനു ശേഷമാണ് കേരളത്തിൽ ക്ഷേത്രങ്ങളും വലിയ കൊട്ടാരങ്ങളും പണിതു തുടങ്ങിയത്. അതോടെ തടിക്ക് ആവശ്യം ഏറി വന്നു. എന്നാൽ യുറോപ്യൻ അധിനിവേശത്തിനു ശേഷമാണ് വനവിഭവങ്ങൾ ചൂഷണം ചെയ്യപ്പെടാൻ തുടങ്ങിയത്. കപ്പൽ നിർമ്മാണത്തിനാണ് പ്രധാനമായും തേക്ക് ഉപയോഗിച്ചിരുന്നത്. 1816 ൽ തിരുവിതാംകൂറും കൊച്ചിയും സർവേ ചെയ്യാനായി വാർഡും കോണറും നിയോഗിക്കപ്പെട്ടത് ഇതിന് മുന്നോടിയായിട്ടായിരുന്നു. പ്രകൃതിദത്തമായ മരങ്ങൾ മുറിച്ച് നീക്കിയതിനൊപ്പം തേക്ക് തോട്ടങ്ങളും വച്ച് പിടിപ്പിക്കാൻ ബ്രിട്ടീഷുകാർ ശ്രദ്ധിച്ചിരുന്നു. ആദ്യകാലങ്ങളിൽ ആർക്കും മുറിച്ച് കടത്താവുന്നതായിരുന്നു വനത്തിലെ മരങ്ങൾ എന്നാൽ പിൽക്കാലത്ത് തേക്ക്, ഈട്ടി, ഇരുമുള്ള് എന്നീ മരങ്ങൾ രാജകീയമരങ്ങളായി പ്രഖ്യാപിക്കുകയും അത് മറ്റുള്ളവർക്ക് മുറിക്കാനാവാത്ത തരത്തിൽ സംരക്ഷിക്കപ്പെടുകയും ചെയ്തു.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി അഗമ്യമായതും ചൂഷണം ചെയ്യപ്പെടാത്തതുമായ 50,000 ഹെക്ടർ വനങ്ങൾ ഉണ്ടെന്ന് കണക്കാക്കപ്പെട്ടു. ഇതിൽ വളരെയധികം ചാലക്കുടിയിലെ വനങ്ങളിലായിരുന്നു. വിലപിടിപ്പുള്ള ഈ മരങ്ങൾ ശേഖരിക്കുക ദുഷ്കരമായിരുന്നു. ഈ വനങ്ങൾ ചൂഷണം ചെയ്യാനുള്ള മാർഗ്ഗത്തിനായി 1894-ലെ കൺസർവേറ്റർ കോൾഹാഫ് ഒരുകൊമ്പനിൽ നിന്നും ആനപ്പാന്തം എന്ന സ്ഥലം വരെ 20 കി.മീ. ദൂരത്തിൽ ഒരു തടി കൊണ്ടുള്ള ട്രാംവേ നിർമ്മിക്കാൻ ശുപാർശ ചെയ്തെങ്കിലും അത് പ്രാവർത്തികമായില്ല. ട്രാമിൻ്റെ ആശയം ആദ്യമായി അവതരിപ്പിച്ചത് ജെ.സി. കോൾഹാഫ് ആയിരുന്നു. ചാലക്കുടിയാറിൽ നിന്നും ചങ്ങാടം വഴി തടികൾ കൊണ്ടുപോകുന്നതിന്റെ ആശാസ്യത പഠിക്കാനായി 1900 അൽവർ ചെട്ട് എന്ന കൺസർവേറ്റർ തീരുമാനിച്ചു. അതിനനുസരിച്ച് പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കുകയും അയാൾ ചങ്ങാടത്തിന്റെ ആശാസ്യതയെക്കുറിച്ച് പഠിക്കുകയും ചെയ്തു. എന്നാൽ ചിലവേറിയ പദ്ധതിയാകുമെന്നതിനഅൽ അതും ഉപേക്ഷിക്കപ്പെട്ടു. പകരം ട്രാംവേ എന്ന ആശയം വീണ്ടും ഉദിച്ചു. ചങ്ങാടം വർഷത്തിൽ നാലുമാസമേ ഉപയോഗ്യമാകൂ എന്നതും വർഷം മുഴുവനും ഉപയോഗിക്കാനാവുന്ന ട്രാമിന്റെ സ്വീകാര്യത വർദ്ധിപ്പിച്ചു. ബ്രിട്ടീഷ് ഉദ്യോഗസ്ഥരായിരുന്ന ഹാഡ്വെല്ലും ഫ്ലൂക്സും ആദ്യത്തെ പര്യവേക്ഷണം പൂർത്തിയാക്കി. അർ. ഇ. ഹാഫീൽഡ് എന്ന എഞ്ചിനീയർ ട്രാമിനു വേണ്ടതായ സ്ഥലങ്ങളിൽ നിന്ന് മരങ്ങൾ വെട്ടി നീക്കി. തുടർന്ന് ട്രാം പാതക്കു വേണ്ട പാതകൾ സ്ഥാപിച്ചു. 1905 ഒൿടോബർ 3ന് ട്രാംവേയിലൂടെ ആദ്യമായി ഓടിയ തീവണ്ടി മദ്രാസ് ഗവർണ്ണർ സർ ആർതർ ഒലിവർ വില്ലിയേഴ്സ് ഫ്ലാഗ് ഓഫ് ചെയ്തു. 1951 ഏപ്രിൽ 24 ഇത് ഡീകമ്മീഷൻ ചെയ്തു.
രൂപകല്പന
ആർ.വി. ഹാറ്റ്സ്‌ഫീൾഡ് എന്ന ഉദ്യോഗസ്ഥനായിരുന്നു പാത രൂപകല്പ്പന ചെയ്യാനായി നിയോഗിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ ശുപാർശപ്രകാരം മൂന്നു ഘട്ടങ്ങളായാണ് ട്രാം പാത നിർമ്മാണം വികസിച്ചത്.
- ഒന്നാമത്തെ വിഭാഗം- 13 കി.മീ. നീളത്തിൽ പറമ്പിക്കുളം താഴ്‌വരയിൽ ആരംഭിച്ച്, അവിടെ നിന്നും സ്വയം പ്രവർത്തിക്കുന്ന ഇൻക്ലൈനിലൂടെ 500 മീറ്റർ താഴേക്ക്.
- രണ്ടാമത്തെ വിഭാഗം - 7 കി.മീ. ദൂരം. 2100 മീറ്റർ തടികൊണ്ടുള്ള സ്ലൈഡ്.
- മൂന്നാമത്തെ വിഭാഗം - 7 കി.മീ. ദൂരം. കുറുമാലിപ്പുഴയുടെ കരയിൽ വന്ന് അവസാനിക്കുന്നു.
മേൽ വിവരിച്ചതായിരുന്നു ആദ്യത്തെ രൂപകല്പന. എന്നാൽ പദ്ധതിക്കിടക്ക് വച്ച് ഇതിൽ വൻ മാറ്റങ്ങൾ വരുത്തിയിരുന്നു.
ഇവിടെ നിന്നും വർഷകാലത്ത് തൃശൂരിലേക്ക് ചങ്ങാടത്തിൽ തടിയെത്തിക്കാം. മറ്റു സമയങ്ങളിൽ ചാലക്കുടിയിലേക്ക് കാളവണ്ടിയിൽ തടി കൊണ്ടു പോകാം. ഇതൊക്കെയായിരുന്നു ആദ്യത്തെ കണക്കുകൂട്ടലുകൾ.
1901 ൽ ട്രാം പാതയുടെ പണിയാരംഭിച്ചു. നിർമ്മാണം കുറേ പുരോഗമിച്ചശേഷം ആദ്യത്തെ പദ്ധതി പരിഷ്കരിക്കേണ്ടിവന്നു. ആദ്യ തീരുമാനമനുസരിച്ച് പറമ്പിക്കുളത്തെ തടികൾ പറമ്പിക്കുളം ആറ്റിൽകൂടി, ട്രാം പാത തുടങ്ങുന്ന സ്റ്റേഷനിൽ എത്തിക്കണമെന്നതായിരുന്നു. ഇത് സാധ്യമല്ല എന്ന് വന്നതോടെ വീണ്ടും ഒരു 20 കി.മീറ്റർ കൂട്ടിച്ചേർത്ത് ദീർഘിപ്പിച്ചു.
വീണ്ടും കുറുമാലിയിൽ നിന്ന് ആറും പാതയും വഴിയുള്ള ഗതാഗതം സുസാദ്ധ്യമല്ല എന്ന് വന്നതോടെ മൂന്നാമത്തെ വിഭാഗത്തിന്റെ ദൈർഘ്യം വർദ്ധിപ്പിച്ച് ചാലക്കുടി വരെ എത്തിച്ചു. 24 കി.മീറ്റർ ഇപ്രകാരം വർദ്ധിപ്പിച്ചു. ആദ്യപരിപാടി അനുസരിച്ച് മനുഷ്യപ്രയത്നം കൊണ്ടാണ് തടി കയറ്റിയ ട്രാം വാഹനം പ്രവർത്തിപ്പിക്കേണ്ടിയിരുന്നത്. എന്നാൽ അതും ദുർഘടമാണെന്ന് വരികയാൽ യന്ത്രം ഘടിപ്പിച്ച് ട്രാം ഉപയോഗിക്കാൻ രാജാവ് സമ്മതിച്ചു. തടികൊണ്ടുള്ള സ്ലൈഡ് (നിരക്കി) നീളമുള്ളതും ���ാരമേറിയതുമായിരുന്നു. അതിനാൽ സ്ലൈഡുകളുടെ സ്ഥാനത്ത് സ്വയം പ്രവർത്തിക്കുന്ന ഇൻക്ലൈനുകൾ തന്നെ പര്യാപ്തമെന്ന് തീരുമാനിച്ചു.
കൊച്ചി സംസ്ഥാന ട്രാം പാത
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
കേബിൾ കാർ- (blau) und ലഘു ഗേജ് റയിൽവേstrecken (rosa)
|
അവലംബം
സി.കെ. കരുണാകരൻ എഴുതിയ “കേരളത്തിലെ വനങ്ങൾ നൂറ്റാണ്ടുകളിലൂടെ“ എന്ന ഗ്രന്ഥത്തെ ആസ്പദമാക്കിയാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. പ്രസാധകർ: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. തിരുവനന്തപുരം. മറ്റു ആധാരങ്ങൾ ഈ വിഷയത്തിൽ ദുർലഭമാണ്.
റഫറൻസുകൾ