ക്രിസ്റ്റഫർ വീരമന്ത്രി
വീരമന്ത്രി ക്രിസ്റ്റഫർ വീരമന്ത്രി | |
---|---|
Justice of the Supreme Court of Sri Lanka | |
ഓഫീസിൽ 1967–1972 | |
Judge of the International Court of Justice | |
ഓഫീസിൽ 1991–2000 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 17 November 1926 Colombo, Sri Lanka |
മരണം | 5 January 2017 Colombo |
അൽമ മേറ്റർ | University of London, Royal College Colombo |
അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ മുൻ ന്യായാധിപനും (1991 മുതൽ 2000 വരെ) ശ്രീലങ്കൻ സുപ്രീംകോടതിയുടെ മുൻ ചീഫ് ജസ്റ്റീസുമായിരുന്നു വീരമന്ത്രി എന്ന ക്രിസ്റ്റഫർ ഗ്രിഗറി വീരമന്ത്രി[1]. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉപാധ്യക്ഷനായ സമയത്ത് , അണുവായുധത്തിന്റെ നിയമവിരുദ്ധതയേയും അതുയുർത്തുന്ന ഭീഷണിക്കെതിരെയും സുപ്രധാനമായ വിധികൾ ഇദ്ദേഹം കൈകാര്യം ചെയ്യുകയുണ്ടായി[2].
ജെനിറ്റിക്സ് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിയമോപദേശക സമിതിയിൽ അംഗമായിരുന്നു. കൂടാതെ അണുവായുധത്തിനെതിരെയുള്ള അന്തർദേശീയ ന്യായാധിപ സമിതിയുടെ അധ്യക്ഷനായും സേവനമർപ്പിച്ചു.[3]. 1926 നവംബർ 17 നു ശ്രീലങ്കയിലെ കൊളംബോയിലാണ് അദ്ദേഹത്തിന്റെ ജനനം. 2017 ജനുവരി 5 ന് കൊളംബോയിൽ മരണമടഞ്ഞു.[4][5]
വിദ്യാഭ്യാസം
റൊയൽ കോളേജ് കൊളംബോ, ശ്രീലങ്കൻ ലാ കോളേജ് എന്നിവിടങ്ങളിൽ നിന്ന് നിയമപഠനം നടത്തി.ലണ്ടൻ സർവ്വകലാശാലയിൽ നിന്നും അദ്ദേഹം നിയമ ബിരുദം നേടിയിട്ടുണ്ട്.
ബിരുദങ്ങൾ
B.A. (Hons.), LLB., LLD. (University of London); LLD. (Honoris Causa) (University of Colombo); LLD. (Honoris Causa) (Monash University); LL.D.(Honoris Causa) National Law School of India; D.Lit.(Honoris Causa) University of London[1]
അംഗീകാരങ്ങൾ
- ശ്രീലങ്കയുടെ ഏറ്റവും വലിയ ദേശീയ ബഹുമതിയായ ശ്രീ ലങ്കാഭിമന്യ.(2007))[6].
- റൈറ്റ് ലൈവ്ലി ഹുഡ് പുരസ്കാരം (2007)[7].
- യുൻസ്കോയുടെ പ്രൈസ് ഫോർ പീസ് എഡുക്കേഷൻ(2006))[8][9]
ആദരങ്ങൾ
നിരവധി സർവ്വകലാശാലകൾ അദ്ദേഹത്തിന് ഡോക്‌ട്രേറ്റ് നൽകി ആദരിക്കുകയുണ്ടായി. അവയിൽ ചിലത് താഴെ.
- ലണ്ടൻ സർവ്വകലാശാല
- മൊണാഷ് സർവ്വകലാശാല
- ഇന്ത്യയിലെ നാഷണൽ ലാ സ്കൂൾ[1]
ഗ്രന്ഥം
അന്തർദേശീയ നിയമവിഷയങ്ങളിൽ നിരവധി ലേഖനങ്ങളും പ്രഭാഷണങ്ങളും ഇദ്ദേഹത്തിന്റേതായുണ്ട്.അദ്ദേഹത്തിന്റ ഇസ്ലാമിക നിയമം:ഒരു സാർവ്വലൗകിക പരിപ്രേക്ഷ്യം[10] എന്ന ഗ്രന്ഥം പ്രശസ്തിയാർജ്ജിച്ചതാണ്.
അവലംബം
- ↑ 1.0 1.1 "Curriculum Vitae" (in ഇംഗ്ലീഷ്). Weeramantry International Centre For Peace Education and Research. Archived from the original (HTML) on 2007-07-27. Retrieved 2007-03-10.
- ↑ "Keynote Speaker: Judge Christopher Weeramantry" (HTML). Hiroshima-Nagasaki 2005: Global Hibakusha Film Festival (in ഇംഗ്ലീഷ്). Tufts University Japanese Program. 2005. Retrieved 2007-03-10.
- ↑ IALANA | achieving disarmament and peace through law
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-03-10. Retrieved 2017-03-13.
- ↑ http://www.thehindu.com/news/international/Eminent-jurist-Weeramantry-dead/article17000968.ece
- ↑ "Conferred Sri Lankabhimanya". Archived from the original on 2007-12-03. Retrieved 2007-12-02.
- ↑ "Right Livelihood Award for Justice Christopher Weeramantry". Archived from the original on 2007-12-13. Retrieved 2009-09-18.
- ↑ "Sri Lankan judge Christopher Gregory Weeramantry wins UNESCO Prize for Peace Education". UNESCO Social and Human Sciences. 2006-09-22. Retrieved 2007-11-12.
{{cite web}}
: Check date values in:|date=
(help); Cite has empty unknown parameter:|coauthors=
(help) - ↑ "Right Livelihood Award: 2007 - Christopher Weeramantry". Archived from the original on 2007-10-10. Retrieved 2007-10-04.
- ↑ Islamic Jurisprudence: An International Perspective