Jump to content

അർഗൈർ പ്ലാനിറ്റിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
അർഗൈർ പ്ലാനിറ്റിയയുടെയും ചുറ്റുപാടിന്റെയും ടോപോഗ്രഫി ചിത്രം
അർഗൈർ പ്ലാനിറ്റിയയുടെയും ചുറ്റുപാടിന്റെയും ടോപോഗ്രഫി ചിത്രം

ചൊവ്വയുടെ തെക്ക് ഉയർന്ന തടങ്ങളിൽ സ്ഥിതി ചെയ്യുന്ന ഒരു സമതല പ്രദേശമാണ് അർഗൈർ പ്ലാനിറ്റിയ. ഗ്രീക്ക്‌ ഐതിഹ്യത്തിലെ വെള്ളിയുടെ ദ്വീപായ അർഗൈർ എന്നതിൽ നിന്നാണ് ഈ സമതലത്തിനു ഈ പേര് കിട്ടിയത്. 1877ൽ ഗിയോവന്നി സ്കിയാപരെല്ലി എന്ന ജ്യോതിശാസ്ത്രകാരനാണ് ഈ പേര് നൽകിയത്.

ഈ സമതലത്തിനു ഏകദേശം 1800 കിലോമീറ്റർ വീതിയുണ്ട്. ഹെല്ലസ് പ്ലാനിറ്റിയക്ക് ശേഷം ചൊവ്വയിലുള്ള ഏറ്റവും വലിയ ഉൽക്കാ പതന ഗർത്തമാണിതെന്നു കരുതുന്നു. ഇത് രൂപപ്പെട്ടത് സൗരയൂഥത്തിലെ വൻ ഉൽക്കാ പതന കാലത്ത് പതിച്ച ഉൽക മൂലമാകണം. ഇതിനു ഏകദേശം 390 കോടി വർഷത്തെ പഴക്കമുണ്ട്. ഈ പ്രദേശത്തിന് ചുറ്റുമായി നിരവധി പർവതങ്ങൾ നിലനിൽക്കുന്നു.[1]

അർഗൈർ പ്ലാനിറ്റിയയുടെ തെക്കേ മൂല. നിരവധി പർവതങ്ങൾ കാണാം.

അവലംബം

  1. http://www.planetary.brown.edu/pdfs/2563.pdf Archived 2021-02-04 at the Wayback Machine. Hiesinger & Head: Topography and morphology of the Argyre Basin, Mars


"https://ml.wikipedia.org/w/index.php?title=അർഗൈർ_പ്ലാനിറ്റിയ&oldid=3795095" എന്ന താളിൽനിന്ന് ശേഖരിച്ചത്