ചെറായി
കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു ചെറിയ തീരദേശ പട്ടണമാണ് ചെറായി. എറണാകുളത്തുനിന്നും ഏകദേശം 30 കിലോമീറ്റര്‍ അകലെയാണ് ചെറായി. ഗ്രേറ്റര്‍ വൈപ്പിന്‍ ദ്വീപിന്റെ ഭാഗമാണ് ചെറായി. 1341-ലെ വലിയ പ്രളയത്തില്‍ കടലില്‍ നിന്ന് പൊങ്ങിവന്നതാണ് ഈ ദ്വീപ് എന്നു വിശ്വസിക്കപ്പെടുന്നു. അതിമനോഹരമായ ചെറായി ബീച്ച് ഇവിടെയാണ്.ആധുനിക കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക ചരിത്രത്തിലെ രണ്ടു നായകന്മാരുടെ ജന്മദേശമാണ് ചെറായി. സഹോദരന്‍ അയ്യപ്പനും മത്തായി മഞ്ഞൂരാനും ഇവിടെയാണ് ജനിച്ചത്.1341ലെ പ്രളയത്തെ തുടര്‍ന്ന് രൂപം കൊണ്ട വൈപ്പിന്‍ ദ്വീപിലെ ചെറിയ പട്ടണമാണ് ചെറായി. 25 കിലോമീറ്റര്‍ നീളത്തില്‍ കിടക്കുന്ന വൈപ്പിന്‍കരയുടെ വടക്കേ അറ്റത്തുള്ള പള്ള��പ്പുറം പഞ്ചായത്തിലാണ് ചെറായി. ഇന്ത്യാ ചരിത്രവുമായി പള്ളിപ്പുറം ബന്ധപ്പെട്ടുകിടക്കുന്നു. പോര്‍ട്ടുഗീസുകാര്‍ നിര്‍മിച്ച കോട്ട ഇതിനുദാഹരണമായി പള്ളിപ്പുറത്ത് തലയുയര്‍ത്തിനില്‍ക്കുന്നു. നിരവധി വിദേശ ആക്രമണങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട് പള്ളിപ്പുറത്തിന്.
പേരിനു പിന്നില്‍
ചേറില്‍ നിന്നാണ് ചെറായി എന്ന പേര്‍ വന്നത്. [1]
ചരിത്രം
സാംസ്കാരിക രംഗം
കേരളത്തിന്റെ സാംസ്കാരിക രംഗത്ത് ചെറായിക്ക് അതിപ്രധാനമായ സ്ഥാനമാണുള്ളത്. കേരളത്തില്‍ സാമൂഹ്യ നവോഥാനത്തിന് തുടക്കം കുറിച്ച, സഹോദരന്‍ അയ്യപ്പന്‍ നേതൃത്വം നല്‍കിയ മിശ്രഭോജനം നടന്നത് ചെറായിയിലെ തുണ്ടിടപറമ്പില്‍ വച്ചാണ്. സഹോദരന്റെ ജന്‍മം കൊണ്ടു തന്നെ ചെറായി കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തില്‍ സ്ഥാനം പിടിച്ചു. വിവിധ രംഗങ്ങളില്‍ പ്രശസ്തരായ നിരവധി വ്യക്തികള്‍ക്ക് ചെറായി ജന്‍മം കൊടുത്തിട്ടുണ്ട്. സ്വാതന്ത്യ്ര സമര സേനാനിയും ഇ.എം.എസ്. മന്ത്രിസഭയില്‍ അംഗവുമായിരുന്ന മത്തായി മാഞ്ഞൂരാന്‍ ചെറായിയുടെ പുത്രനാണ്. സിനിമാ തറവാട്ടിലെ കാരണവരായിരുന്ന ശങ്കരാടിയെയും സംഭാവന ചെയ്തത് ചെറായിയാണ്. പത്രരംഗത്തെ അതികായനായ പത്മഭൂഷന്‍ ടി.വി.ആര്‍. ഷേണായിയും ചെറായിയുടെ പുത്രനാണ്. വിവിധ രംഗങ്ങളില്‍ പ്രശസ്തരായ നിരവധി വ്യക്തികളെ ചെറായി ലോകത്തിന് സംഭാവന ചെയ്തിട്ടുണ്ട്.
വിദ്യാഭ്യാസ രംഗം
വിജ്ഞാന വര്‍ധിനി സഭയുടെ കീഴിലുള്ള സഹോദരന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളും എല്‍.പി. പ്രൈമറി സ്കൂളുകളും രാമവര്‍മ്മ യൂണിയന്‍ ഹൈസ്കൂളും എല്‍.പി. സ്കൂളും ചെറായിയിലെ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. കൂടാതെ നിരവധി അണ്‍ എയ്ഡഡ് സ്കൂളുകളും ഈ ചെറുഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്നു.
ചെറായി ബീച്ച്
കായലും കടലും കിന്നാരം പറയുന്ന ചെറായി ബീച്ച് ലോക ടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു. ശാന്ത സുന്ദരമായ ഈ ബീച്ച് സ്വദേശിയരും വിദേശീയരുമായ നിരവധി സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. ആഴം കുറഞ്ഞ വൃത്തിയുള്ള ഈ ബീച്ചില്‍ കുട്ടികള്‍ക്ക് പോലും ഇറങ്ങി കുളിക്കാനാകും. ബീച്ചിനോട് ചേര്‍്ന്ന് കേരളീയ ശൈലിയില്‍ പണിതിരിക്കുന്ന റിസോര്‍ട്ടുകള്‍ ബീച്ചിനെ കൂടുതല്‍ സുന്ദരിയാക്കുന്നു. കായലിലെ ഓളപ്പരപ്പിലൂടെയൂള്ള പെഡല്‍ ബോട്ട്് യാത്ര ചെറായിയുടെ സൌന്ദര്യത്തെ കൂടുതല്‍ അടുത്തറിയാന്‍ സാധിക്കുന്നു. തെങ്ങോലകളെ തൊട്ടുരുമ്മി തീരദേശ റോഡിലൂടെയുള്ള യാത്ര ആഹ്ളാദകരമാണ്. ചെറായി ബീച്ചില്‍ നിന്ന് 4-5 കിലോമീറ്റര്‍ വടക്കോട്ട് യാത്ര ചെയ്താല്‍ മുനമ്പം ബീച്ച് എത്തും. അവിടെയുള്ള പുലിമുട്ട് ഒരു പ്രത്യേകത തന്നെയാണ്. പുലിമുട്ടില്‍ കൂടി കടലിനുള്ളിലേക്ക് നടക്കാനാകും..പുലിമുട്ടില്‍ നിന്ന് കടലിന്റെ വശ്യമായ സൌന്ദര്യം ആസ്വദിക്കാനാകും. മുനമ്പം ബീ്ച്ചില്‍ നിന്ന്് വൈപ്പിന്‍-മുനമ്പം സ്റ്റേറ്റ്് ഹൈവേയിലൂടെ പള്ളിപ്പുറത്ത് പോര്‍ട്ടീസുകാര്‍ സ്ഥാപിച്ച കോട്ടയിലെത്താം. അവിടെ അടുത്തു തന്നെയാണ് പ്രസിദ്ധമായ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ പള്ളിപ്പുറം മഞ്ഞുമാതാ പള്ളി. സ്റ്റേറ്റ്് ഹൈവേയിലൂടെ കുറച്ചു ദൂരം പോയാല്‍ സഹോദരന്‍ അയ്യപ്പന്റെ ജന്‍മഗൃഹത്തിലെത്താം. അതുപോലെ തന്നെ ചെറായി ബീച്ചില്‍ നിന്ന് തീരദേശ റോഡിലൂടെ തെക്കോട്ട് പോയാല്‍ തീരദേശ റോഡിനെ വൈപ്പിന്‍-മുനമ്പം റോഡുമായി ബന്ധിപ്പിക്കുന്ന രക്തേശ്വരി റോഡിലെത്തും. കായലിനു നടുവിലൂടെ വളഞ്ഞും പുളഞ്ഞുമുള്ള ഈ റോഡിലൂടെ ഈ യാത്ര കായല്‍ ഭംഗി നുകരാന്‍ സഹായിക്കും. ചെറായി ബീച്ച് റോഡിലുള്ള തിരക്ക് ഒഴിവാക്കാനും ഈ റോഡ് ഉപകരിക്കുന്നു. ഈ റോഡിലൂടെ വൈപ്പിന്‍ മുനമ്പം റോഡ് സന്ധിക്കുന്നിടത്തു എത്തി വലത്തോട്ട് തിരിഞ്ഞാല്‍ ശ്രീനാരായണ ഗുരു പ്രതിഷ്ഠ നിര്‍വഹിച്ച മലയാള പഴനി എന്നു പേരുകേട്ട ശ്രീ ഗൌരീശ്വരക്ഷേത്രത്തിലെത്താം. വിശാലമായ അമ്പലമൈതാനം ആരെയും ആകര്‍ഷിക്കുന്നതാണ്. പ്രകൃതി പഞ്ചാര മണല്‍ വിരിച്ച മൈതാനത്ത് ഒന്നിരിക്കാന്‍ ആരും കൊതിച്ചുപോകും.
ആരാധനാലയങ്ങള്‍
ഇവിടത്തെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് ചെറായി ഗൗരീശ്വര ക്ഷേത്രം. വിജ്ഞാന വര്‍ദ്ധിനി സഭ (വി.വി. സഭ) ആണ് ഈ ക്ഷേത്രം നോക്കിനടത്തുന്നത്. ശ്രീനാരായണ ഗുരുദേവന്‍ പ്രതിഷ്ഠ നിര്‍വഹിച്ച ഈ ക്ഷേത്രം മലയാളപളനി എന്നും അറിയപ്പെടുന്നു. 1912-ലാണ് ചെറായി ഗൌരീശ്വര ക്ഷേത്രം സ്ഥാപിതമായത്. ഈ ക്ഷേത്രത്തിലെ ഉത്സവം എറണാകുളം ജില്ലയിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രോത്സവമാണ്[അവലംബം ആവശ്യമാണ്]. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആനകളെ എഴുന്നള്ളിച്ചു നടത്തുന്ന ഇവിടത്തെ ഉത്സവം വിദേശീയരെ പോലും ആകര്‍ഷിക്കാറുണ്ട്. ഇരു ചേരുവാരങ്ങളായി തിരിഞ്ഞ് മത്സരിച്ചാണ് ഇവിടെ പൊതുജനങ്ങളുടെ സഹകരണത്തോടെ ഉത്സവം നടത്തുന്നത്. വാശിയേറിയ വര്‍ണശബളമായ കുടമാറ്റവും മേളങ്ങളും വെടിക്കെട്ടും പ്രത്യേകതയാണ്. ഉത്സവം ദിവസം രാവിലെ നടക്കുന്ന ആനകളുടെ തലപ്പൊക്കമത്സരം വളരെ ശ്രദ്ധേയമാണ്. മത്സരത്തിനുവേണ്ടി ഇരുചേരുവാരങ്ങളും കേരളത്തിലെതന്നെ തലയെടുപ്പുള്ള കരിവീരന്‍മാരെ അണിനിരത്തും. ഈ മത്സരത്തില്‍ ജയിക്കുന്ന ആനക്കാണ് ഭഗവാന്റെ തിടമ്പ് വഹിക്കാനുള്ള അര്‍ഹത ലഭിക്കുക. ഇതു കാണാന്‍ തന്നെ ആയിരങ്ങളാണ് ഉത്സവപ്പറമ്പിലേക്കെത്തുക. കൊടി കയറി പത്താം നാളാണ് ആറാട്ട് മഹോത്സവം. ശ്രീ സുബ്രഹ്മണ്യനാണ് മുഖ്യ പ്രതിഷ്ഠയെങ്കിലും ശിവനും പാര്‍വതിയും ഗണപതിയും അയ്യപ്പനും നവഗ്രഹങ്ങളുടേയും പ്രതിഷ്ഠകളുണ്ട്.
ആധാരസൂചിക
- ↑ വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങള്‍ എറണാകുളം ജില്ല. തൃശ്ശൂര്‍: കേരള സാഹിത്യ അക്കാദമി. ISBN 81-7690-105-9.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)
കുറിപ്പുകള്‍
-
ചെറായി ബീച്ച്
-
ചെറായി ബീച്ച്
-
ചെറായി ബീച്ച്
-
പള്ളിപ്പുറംകോട്ട
-
പള്ളിപ്പുറംകോട്ട
-
പള്ളിപ്പുറംകോട്ട