ചെറായി ബീച്ച്
ദൃശ്യരൂപം
-
ചെറായി ബീച്ച്
കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു കടല്‍ത്തീരമാണ് ചെറായി ബീച്ച്. വൈപ്പിന്‍ ദ്വീപിന്റെ ഭാഗമാണ് ചെറായി.
കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയാണ് ചെറായി ബീച്ച്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ചെറായിയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണ്.
15 കിലോമീറ്റര്‍ നീളമുള്ള ഈ കടല്‍ത്തീരം ആഴം കുറഞ്ഞതും വൃത്തിയുള്ളതുമാണ്. ഒരുപാട് വിനോദസഞ്ചാരികള്‍ കടലില്‍ നീന്തുവാനും വെയില്‍ കായുവാനുമായി ചെറായി കടല്‍ത്തീരത്ത് എത്തുന്നു ചിലപ്പോള്‍ ഈ കടല്‍ത്തീരത്ത് ഡോള്‍ഫിനുകളെയും കാണാന്‍ സാധിക്കും.