Jump to content

കവാടം:ക്രിക്കറ്റ്/തിരഞ്ഞെടുത്തവ/2010 ഡിസംബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
10:12, 1 ഡിസംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kiran Gopi (സംവാദം | സംഭാവനകൾ) (''''നൂറ്റാണ്ടിന്റെ പന്ത്''' <div align=left> [[പ്രമാണം:Shane Warne bowling...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നൂറ്റാണ്ടിന്റെ പന്ത്

ഇംഗ്ലണ്ടിന്റെ മൈക്ക് ഗാറ്റിംഗിനെ പുറത്താക്കാൻ ഓസ്ട്രേലിയൻ ക്രിക്കറ്ററായ ഷെയ്ൻ വോൺ എറിഞ്ഞ പന്താണ്‌ നൂറ്റാണ്ടിന്റെ പന്ത് (Ball of the Century) എന്ന് അറിയപ്പെടുന്നത്. ഗേറ്റിംഗ് ബോൾ എന്നും ആ പന്ത് എന്നും ഇത് പരാമർശിക്കപ്പേടുന്നു.1993 ലെ ആഷസ് ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിലെ, ഓൾഡ് ട്രാഫോർഡ് മൈതാനത്തിൽ നടന്ന ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് നൂറ്റാണ്ടിന്റെ പന്ത് എന്ന് അറിയപ്പെടുന്ന സംഭവമുണ്ടായത്. എറിഞ്ഞ ആദ്യ പന്തിൽ തന്നെ വോൺ അത്ഭുതാവഹമായി ഗാറ്റിംഗിനെ ബൗൾഡാക്കി. ബ്രിട്ടീഷ് ടെലിവിഷന്റെ 2002-ൽ തെരഞ്ഞടുക്കപ്പെട്ട മികച്ച 100 കായിക നിമിഷങ്ങളിൽ 92-ആമത് സ്ഥാനം നൂറ്റാണ്ടിന്റെ പന്തിനാണ്‌.

ചെറിയൊരു റണ്ണപ്പിനു ശേഷം ഷെയ്ൻ വോൺ, വലം കൈ ബാറ്റ്സ്മാനായ ഗാറ്റിംഗിനെതിരെ തന്റെ വലതു കൈ ഒന്ന് തിരിച്ച് ഒരു ലെഗ് സ്പിൻ പന്ത് ബൗൾ ചെയ്തു. ആ പന്ത് തുടക്ക���്തിൽ ബാറ്റ്സ്മാനു നേരെയാണ് സഞ്ചരിച്ചിരുന്നതെന്ന് സസൂക്ഷ്മം നിരീക്ഷിച്ചാൽ കാണാമായിരുന്നു. അത് ബാറ്റ്സ്മാനെ സമീപിക്കും തോറും മാഗ്‌നസ് പ്രഭാവം മൂലം സ്പിൻ ചെയ്തു കൊണ്ട് വലത്തോട്ട് തിരിഞ്ഞുകൊണ്ടിരുന്നു. ലെഗ് സ്റ്റംപിനു പുറത്ത് കുറച്ച് ഇഞ്ചുകൾ അകലത്തിൽ ആ പന്ത് കുത്തി. ഗാറ്റിംഗ് തന്റെ ഇടം കാൽ മുന്നോട്ട് കയറ്റി പന്ത് കുത്തുന്ന സ്ഥാനത്ത് വെച്ച് ബാറ്റ് തന്റെ പാഡിനോട് ചേർത്ത് ആ പന്തിനെതിരായി പ്രതികരിച്ചു .....

...പത്തായം കൂടുതൽ വായിക്കുക...