Jump to content

ചെറായി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രമാണം:242227327 31fa59b2fd.jpg
മത്സ്യബന്ധനം - ചെറായി ദ്വീപില്‍ നിന്നുള്ള ദൃശ്യം

കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു ചെറിയ തീരദേശ പട്ടണമാണ് ചെറായി. എറണാകുളത്തുനിന്നും ഏകദേശം 30 കിലോമീറ്റര്‍ അകലെയാണ് ചെറായി. ഗ്രേറ്റര്‍ വൈപ്പിന്‍ ദ്വീപിന്റെ ഭാഗമാണ് ചെറായി. 1341-ലെ വലിയ പ്രളയത്തില്‍ കടലില്‍ നിന്ന് പൊങ്ങിവന്നതാണ് ഈ ദ്വീപ് എന്നു വിശ്വസിക്കപ്പെടുന്നു. അതിമനോഹരമായ ചെറായി ബീച്ച് ഇവിടെയാണ്.

പേരിനു പിന്നില്‍

ആധുനിക കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക ചരിത്രത്തിലെ രണ്ടു നായകന്മാരുടെ ജന്മദേശമാണ് ചെറായി. സഹോദരന്‍ അയ്യപ്പനും മത്തായി മഞ്ഞൂരാനും ഇവിടെയാണ് ജനിച്ചത്.

ഇവിടത്തെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് ചെറായി ഗൌരീശ്വര ക്ഷേത്രം വിജ്ഞാന വര്‍ദ്ധിനി സഭ(വി.വി. സഭ) ആണ് ഈ ക്ഷേത്രം നോക്കിനടത്തുന്നത്. ശ്രീനാരായണ ഗുരുദേവന്‍ പ്രതിഷ്ഠ നിര്‍വഹിച്ച ഈ ക്ഷേത്രം മലയാളപളനി എന്നും അറിയപ്പെടുന്നു. 1912ലാണ്‌ ചെറായി ഗൌരീശ്വര ക്ഷേത്രം സ്ഥാപിതമായത്‌. ഈ ക്ഷേത്രത്തിലെ ഉത്സവം എറണാകുളം ജില്ലയിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രോത്സവമാണ്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആനകളെ എഴുന്നള്ളിച്ചു നടത്തുന്ന ഇവിടത്തെ ഉത്സവം വിദേശീയരെ പോലും ആകര്‍ഷിക്കാറുണ്ട്‌. ഇരുചേരുവാരങ്ങളായി തിരിഞ്ഞ്‌ മത്സരിച്ചാണ്‌ ഇവിടെ പൊതുജനങ്ങളുടെ സഹകരണത്തോടെ ഉത്സവം നടത്തുന്നത്‌. വാശിയേറിയ വര്‍ണശബളമായ കുടമാറ്റവും മേളങ്ങളും വെടിക്കെട്ടും പ്രത്യേകതയാണ്‌. ഉത്സവം ദിവസം രാവിലെ ��ടക്കുന്ന ആനകളുടെ തലപ്പൊക്കമത്സരം വളരെ ശ്രദ്ധേയമാണ്‌. മത്സരത്തിനുവേണ്ടി ഇരുചേരുവാരങ്ങളും കേരളത്തിലെതന്നെ തലയെടുപ്പുള്ള കരിവീരന്‍മാരെ അണിനിരത്തും. ഈ മത്സരത്തില്‍ ജയിക്കുന്ന ആനക്കാണ്‌ ഭഗവാണ്റ്റെ തിടമ്പ്‌ വഹിക്കാനുള്ള അര്‍ഹത ലഭിക്കുക. ഇതു കാണാന്‍ തന്നെ ആയിരങ്ങളാണ്‌ ഉത്സവപ്പറമ്പിലേക്കെത്തുക.കൊടി കയറി പത്താം നാളാണ്‌ ആറാട്ട്‌ മഹോത്സവം. ശ്രീ സുബ്രഹ്മണ്യനാണ്‌ മുഖ്യ പ്രതിഷ്ഠയെങ്കിലും ശിവനും പാര്‍വതിയും ഗണപതിയും അയ്യപ്പനും നവഗ്രഹങ്ങളുടേയും പ്രതിഷ്ഠകളുണ്ട്‌. visit this link: www.cherai4u.blogspot.com

ആധാരസൂചിക

കുറിപ്പുകള്‍


"https://ml.wikipedia.org/w/index.php?title=ചെറായി&oldid=85316" എന്ന താളിൽനിന്ന് ശേഖരിച്ചത്