തകഴി ശിവശങ്കരപ്പിള്ള
തകഴി ശിവശങ്കരപ്പിള്ള: മലയാള സഹിത്യകാരന്‍. നോവല്‍, ചെറുകഥ എന്നീ ശാഖകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. കുട്ടനാട് എന്ന ചെറുപ്രദേശത്തെ ലോകപ്രസിദ്ധമാക്കിയ ഈ കഥാകാരന്‍ 1912 ഏപ്രില്‍ 17ന് ആലപ്പുഴ ജില്ലയിലെ തകഴിയില്‍ ജനിച്ചു. കുട്ടനാടിന്റെ ഇതിഹാസകാരന്‍ എന്നാണ് തകഴിയെ വിശേഷിപ്പിക്കുന്നത്. തിരുവനന്തപുരം ലോ കോളജിലെ പഠനത്തിനു ശേഷം കേരള കേസരി പത്രത്തില്‍ ജോലിക്കുചേര്‍ന്നതോടെയാണ് തകഴിയുടെ സാഹിത്യ ജീവിതം തഴച്ചു വളരുന്നത്. കേസരി ബാലകൃഷ്ണ്‍ പിള്ളയുമായുള്ള സമ്പര്‍ക്കമാണ് തകഴിയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. ഈ കാലയളവില്‍ ചെറുകഥാരംഗത്ത് സജീവമായി. 1934ല്‍ ത്യാഗത്തിനു പ്രതിഫലം എന്ന നോവല്‍ പ്രസിദ്ധീകരിച്ചു. ചെമ്മീന്‍ എന്ന നോവലാണ് തകഴിയെ ആഗോള പ്രശസ്തനാക്കിയത്. എന്നാല്‍ രചനാപരമായി ഈ നോവലിനേക്കാള്‍ മികച്ചു നില്‍ക്കുന്ന ഒട്ടേറെ ചെറുകഥകള്‍ തകഴിയുടേതയുണ്ട്. ഇദ്ദേഹത്തിന്റെ വെള്ളപ്പൊക്കത്തില്‍ എന്ന കഥ മലയാളത്തിലെ എക്കാലത്തെയും മികച്ച കഥകളിലൊന്നായി പരിഗണിക്കപ്പെടുന്നു. രണ്ടിടങ്ങഴി, ചെമ്മീന്‍, ഏെണിപ്പടികള്‍, കയര്‍ എന്നീ നോവലുകള്‍ ഒട��ടേറെ വിദേശ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
തകഴിയുടെ സാഹിത്യ സൃഷ്ടികള്‍
നോവല്‍: ത്യാഗത്തിനു പ്രതിഫലം, ചെമ്മീന്‍, അനുഭവങ്ങള്‍ പാളിച്ചകള്‍, അഴിയാക്കുരുക്ക്, ഏണിപ്പടികള്‍, ഒരു മനുഷ്യന്റെ മുഖം, ഔസേപ്പിന്റെ മക്കള്‍, കയര്‍, കുറെ കഥാപാത്രങ്ങള്‍, തോട്ടിയുടെ മകന്‍, പുന്നപ്രവയലാറിനു ശേഷം, ബലൂണുകള്‍, രണ്ടിടങ്ങഴി.
--Manjithkaini ൫ July ൨൦൦൫ ൨൩:൩൬ (UTC)