Jump to content

എർത്ത് സോംങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
07:36, 16 സെപ്റ്റംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- InternetArchiveBot (സംവാദം | സംഭാവനകൾ) (Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.5)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
"എർത്ത് സോംങ്ങ്"
ഗാനം പാടിയത് മൈക്കൽ ജാക്സൺ
from the album ഹിസ്റ്ററി:പാസ്റ്റ്, പ്രസന്റ് ആൻഡ്‌ ഫ്യൂച്ചർ, ബുക്ക്‌ ഒന്ന്
പുറത്തിറങ്ങിയത്November 27, 1995
FormatCD single, Cassette, 12", 7"
GenreBlues, gospel[1]
ധൈർഘ്യം6:46 (Album version)
5:02 (Radio edit)
ലേബൽEpic
ഗാനരചയിതാവ്‌(ക്കൾ)മൈക്കൽ ജാക്സൺ
സംവിധായകൻ(ന്മാർ)മൈക്കൽ ജാക്സൺ, ഡേവിസ് ഫോസ്റ്റർ, Bill Bottrell (co-producer)
Music video
"എർത്ത് സോംങ്ങ്" യൂട്യൂബിൽ
Music sample
noicon
noicon

അമേരിക്കൻ സംഗീതജ്ഞൻ മൈക്കൽ ജാക്സന്റെ ഒരു ഗാനമാണ് എർത്ത് സോംങ്ങ്. ജാക്സന്റെ ഒമ്പതാമത്തെ സ്റ്റുഡിയോ ആൽബമായ ഹിസ്റ്ററിയിലെ മൂന്നാമത്തെ ഗാനമായാണിത് പുറത്തിറങ്ങിയിത്. ബ്ലൂസ്,ഗോസ്പെൽ, ഒപെര തുടങ്ങിയ സംഗീത ശൈലികളുടെ സ്വാധീനം ഈ ഗാനത്തിൽ പ്രകടമാണ്. സാമൂഹിക ബോധമുള്ള ഗാനങ്ങളായ വി ആർ ദ വേൾഡ്, മാൻ ഇൻ ദ മിറർ,ഹീൽ ദ വേൾഡ് തുടങ്ങിയ ഗാനങ്ങൾ പുറത്തിറക്കിയ ചരിത്രമുളള ജാക്സന്റെ പരിസ്ഥിതി, മൃഗസംരക്ഷണം തുടങ്ങിയ മേഖലകൾ ചർച്ച ചെയ്യുന്ന ആദ്യ ഗാനമാണിത്. "എർത്ത് സോംങ്ങ്" യഥാർത്തത്തിൽ ഡെയ്ഞ്ചൊറസ് ആൽബത്തിനു വേണ്ടി തയ്യാറാക്കിയതായിരുന്നതെങ്കിലും ഇതിൽ ഉൾപ്പെടുത്താൻ കഴിഞ്ഞില്ല. ഈ ഗാനത്തിന്റെ രചനയും സംവിധാനവും ജാക്സനാണ് നിർവഹിച്ചത്. നിർമ്മാണം ജാക്സൻ,ഡേവിസ് ഫോസ്റ്റർ ബിൽ ബോട്ടറൽ എന്നിവർ ചേർന്നാണ് നിർവഹിച്ചത്.

"എർത്ത് സോംങ്ങ്" സംഗീത വീഡിയൊ നാല് വ്യത്യസ്ത പ്രദേശങ്ങളിലായി വൻ തുക മുടക്കിയാണ് ചിത്രീകരിച്ചത്. ഇതിൽ ഭൂമിയുടെ നാശവും പുനർജ്ജന്മവും കാണിച്ചിട്ടുണ്ട്. ഇത് 1997-ൽ ഗ്രാമിയ്ക്ക് നാമനിർദ്ദേശിക്കപ്പെട്ടു.[2] ജെനെസിസ്‌ പുരസ്കാരം അടക്കം വിവിധ മൃഗ സംരക്ഷണ, പാരിസ്ഥിത സംരക്ഷണ സംഘടനകളിൽ നിന്ന് വളരെയധികം പ്രശംസയും അംഗീകാരവും ജാക്സനു നേടിക്കൊടുക്കാൻ ഈ ഗാനം സഹായിച്ചിട്ടുണ്ട്. മിക്കവാറും എല്ലാ യൂറോപ്യൻ രാജ്യങ്ങളിലും ഈ ഗാനം ആദ്യ അഞ്ചിലുൾപെട്ടു. ഇത് പിന്നീട് ഇംഗ്ലളണ്ടിൽ ഏറ്റവുമധികം വിൽക്കപ്പെട്ട ജാക്സൺ ഗാനമായി മാറി

ജാക്സൺ അവസാനമായ റിഹേഴ്സൽ നടത്തിയ (ജൂൺ 25 നു അർദ്ധരാത്രിക്കു മുമ്പ്) ഗാനമായ ഇത് ജാക്സൺ അവസാനമായി അവതരിപ്പിച്ച ഗാനമാണ്.

അവലംബം

[തിരുത്തുക]
  1. Steve Knopper (28 June 2016). MJ: The Genius of Michael Jackson. Simon and Schuster. pp. 233–. ISBN 978-1-4767-3038-7.
  2. Kot, Greg (January 8, 1997). "Pumpkins A Smash With 7 Grammy Nominations". Chicago Tribune. p. 12. Archived from the original on 2012-07-07. Retrieved January 14, 2018.
"https://ml.wikipedia.org/w/index.php?title=എർത്ത്_സോംങ്ങ്&oldid=4114100" എന്ന താളിൽനിന്ന് ശേഖരിച്ചത്