Jump to content

തിരുനാവായ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
13:11, 22 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vairankodepooram20 (സംവാദം | സംഭാവനകൾ) (ഇതും കാണുക)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തിരുനാവായ

തിരുനാവായ
11°00′04″N 75°59′28″E / 11.0010°N 75.9911°E / 11.0010; 75.9911
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല മലപ്പുറം
ഭരണസ്ഥാപനം(ങ്ങൾ) പഞ്ചായത്ത്
പ്രസിഡന്റ്
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+91 0494
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ ഭാരതപ്പുഴ, നാവാമുകുന്ദക്ഷേത്രം

കേരളത്തിലെ മലപ്പുറം ജില്ലയിലുള്ള ഒരു ചെറിയ ഗ്രാമമാണ് തിരുനാവായ. മാമാങ്ക മഹോത്സവം നടത്തിയിരുന്ന സ്ഥലം എന്ന നിലയിൽ ചരിത്ര പ്രസിദ്ധമാണ് തിരുനാവായ. ഭാരതപ്പുഴയുടെ തീരത്തായാണ് തിരുനാവായ സ്ഥിതിചെയ്യുന്നത്.

ഒരുകാലത്ത് പെരുമ്പടപ്പ് സ്വരൂപത്തിന്റെ തലസ്ഥാനമായിരുന്നു തിരുനാവായ. സാമൂതിരി തിരുനാവായ പിടിച്ചടക്കിയപ്പോൾ പെരുമ്പടപ്പ് സ്വരൂപത്തിന് തലസ്ഥാനം തിരുനാവായയിൽ നിന്ന് തിരുവഞ്ചിക്കുളത്തേക്ക് മാറ്റേണ്ടിവന്നു. 1353-നും 1361-നും ഇടയ്ക്ക് സാമൂതിരി ചെറിയ നാട്ടുരാജ്യങ്ങളുമായി തിരുനാവായ യുദ്ധം എന്ന് അറിയപ്പെടുന്ന അനേകം യുദ്ധങ്ങൾ ചെയ്തു. തിരുനാവായ പിടിച്ചടക്കിയ സാമൂതിരി സ്വയം രക്ഷാപുരുഷനായി പ്രഖ്യാപിക്കുകയും അന്നുമുതൽ മാമാങ്കം നടത്താനുള്ള അവകാശം തനിക്കു മാത്രമാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു. പ്രശസ്ത കവിയായ മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് തിരുനാവായയിൽ നിന്നും മൂന്നര കിലോമീറ്റർ അകലെയായി നിളാ തീരത്തുള്ള മേൽപ്പത്തൂർ ഇല്ലത്താണ് ജനിച്ചത്.

പേരിനു പിന്നിൽ

[തിരുത്തുക]

പ്രാകൃതഭാഷയായ പാലിയിലെ സിറിനാഹവാസ എന്ന പദത്തിൽ നിന്നാണ്‌ തിരുനാവായ രൂപമെടുത്തത്. അർത്ഥം ശ്രീയുടെ യജമാനൻ വസിക്കുന്ന സ്ഥലം എന്നാണ്‌. [1]

താമരപ്പൂകൃഷി

[തിരുത്തുക]
തിരുനാവായയിലെ താമരപ്പൂ കൃഷി ചെയ്യുന്ന ഒരു പാടം

കേരളത്തിൽ താമരപ്പൂ കൃഷിക്ക് പേരു കേട്ട സ്ഥലമാണ് തിരുനാവായ. കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലേക്ക് ആവശ്യമുള്ള താമരപ്പൂ ഇവിടെ നിന്നാണ് കയറ്റി അയക്കുന്നത്. ഏകദേശം ഇരുപത് വർഷം മുമ്പാണ് ഈ കൃഷി തിരുനാവായയിൽ തുടങ്ങുന്നത്. ഓട് കമ്പനികൾക്കായി കളിമൺ കുഴിച്ച് എടുത്തിരുന്ന ഭാഗങ്ങൾ പിന്നീട് സ്ഥിരമായി വെള്ളം നിൽക്കുന്ന സ്ഥലമായി മാറിയത് കൃഷിക്ക് അനുകൂലമായി. തിരുനാവായയിലെ ഏതാനും മുസ്ലിം കുടുംബങ്ങളാണ് ഇതിന് തുടക്കമിട്ടത്.[2]

ഒരു അമ്പലത്തിൽ വളരുന്ന പേരാൽ.Banyan tree ശാസ്ത്രീയ നാമം Ficus benghalensis കുടുംബം Moraceae.
Thirunnavaya Railway Station


ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. പി.എം., ജോസഫ് (1995). മലയാളത്തിലെ പരകീയ പദങ്ങൾ. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. സ്വന്തം ലേഖകൻ. "താമരപ്പൂ കൃഷിപ്പെരുമയുമായി തിരുനാവായ; ഇത് മതേതരത്വത്തിന്റെയും കഥ". manoramanews.com. മനോരമ ന്യൂസ്. Retrieved 8 സെപ്റ്റംബർ 2020.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=തിരുനാവായ&oldid=4080621" എന്ന താളിൽനിന്ന് ശേഖരിച്ചത്