കിരൺ ഖേർ
കിരൺ ഖേർ | |
---|---|
ജനനം | കിരൺ ടക്കർ സിംഗ് ജൂൺ 14, 1955 |
മറ്റ് പേരുകൾ | കിരൺ ടക്കർ സിംഗ് ഖേർ [1] |
ജീവിതപങ്കാളി(കൾ) | അനുപം ഖേർ (1985 - present) ഗൗതം ബെറി (വേർപിരിഞ്ഞു) |
കുട്ടികൾ | സികന്ദർ ഖേർ |
കിരൺ ഖേർ (ജനനം ജൂൺ 14, 1955) ഒരു ബോളിവുഡ് അഭിനേത്രിയും ടെലിവിഷൻ അവതാരകയുമാണ്. ബോളിവുഡ് നടനായ അനുപം ഖേറിന്റെ പത്നിയാണ് കിരൺ ഖേർ. 2000-ൽ പുറത്തിറങ്ങിയ ബരിവാലി എന്ന ബംഗാളി ചലച്ചിത്രത്തിലെ അഭിനയത്തിനു ആ വർഷത്തെ മികച്ച നടിക്കുള്ള ദേശീയപുരസ്കാരം ലഭിച്ചിരുന്നു.2014മുതൽ ബിജെപി സ്ഥാനാർത്ഥിയായി ചണ്ഡിഗഡ് മണ്ഡലത്തിലെ ലോകസ്ഭാംഗമാണ്. [2]
ആദ്യകാല ജീവിതം
[തിരുത്തുക]കിരൺ ഖേർ മുംബൈയിലാണ് ജനിച്ചത്; വളർന്നത് ചണ്ഢീഗഡിലും. സിഖ് കുടുംബമാണ് കിരണിന്റേത്. ചണ്ഡീഗഡിൽ സ്കൂൾ പഠനം കഴിഞ്ഞ് അവിടത്തന്നെയുള്ള പഞ്ചാബ് യൂണിവേർസിറ്റിയിൽ കോളേജ് പഠനവും കിരൺ പൂർത്തിയാക്കി. കിരണിന്റെ സഹോദരി കൻവർ ടക്കർ സിങ്ങിന് അർജ്ജുന അവാർഡ് ലഭിച്ചിട്ടുണ്ട്. ഈ സഹോദരിയുടെകൂടെ ബാഡ്മിന്റൺ കളിക്കാറുണ്ടായിരുന്നു കിരൺ. കിരണിന്റെ അമ്മയും തന്റെ കോളേജ് ദിനങ്ങളിൽ കളികളിലും നാടകങ്ങളിലും പങ്കെടുക്കാറുണ്ടായിരുന്നു[3]. കിരണിന്റെ സഹോദരൻ അമന്ദീപ് സിംഗ് 2003-ൽ മരണപ്പെട്ടു. ഒ��ു ചിത്രകാരൻ ആയിരുന്നു അദ്ദേഹം.[4].
അഭിനയജീവിതം
[തിരുത്തുക]1983-ൽ പുറത്തിറങ്ങിയ അസ്ര പ്യാർ ദാ ആയിരുന്നു കിരൺ ഖേറിന്റെ ആദ്യ ചലച്ചിത്രം. തന്റെ ആദ്യ ഭർത്താവിൽ നിന്ന് വിവാഹമോചനം നേടിയതോടുകൂടി, മകനായ സിക്കന്ദർ ഖേറിനെ വളർത്തുവാനായി കിരൺ സിനിമകളിൽ നിന്ന് ഒരു ഇടവേള എടുത്തു.[5] എന്നാലും തന്റെ രണ്ടാം ഭർത്താവായ അനുപം ഖേറിന്റെ കൂടെ സിനിമയിൽ വസ്ത്രാലങ്കാരം ചെയ്യാറുണ്ടായിരുന്നു കിരൺ. ദിൽവാലേ ദുൽഹനിയാ ലേ ജായേംഗേ (1995) എന്ന സിനിമയുടെ പേര് നിർദ്ദേശിച്ചതും കിരണാണ്. അക്കാലത്ത് 1998-ൽ പുറത്തിറങ്ങിയ പെസ്റ്റ്റോഞ്ജി (Pestonjee) എന്ന ഒരു സിനിമയിൽ മാത്രമേ കിരൺ അഭിനയിക്കുകയുണ്ടായുള്ളൂ. അനുപം ഖേറും ഈ സിനിമയിൽ അഭിനയിച്ചിരുന്നു.
കിരണിന്റെ അഭിനയത്തിലേയ്ക്കുള്ള തിരിച്ച് വരവ് ഫെറോസ് ഖാൻ എഴുതിയ സാൽഗിര എന്ന നാടകത്തിലൂടെയായിരുന്നു.[6]. തുടർന്ന് സീ ടി.വി യിൽ കിരൺ പുരുഷേത്ര എന്ന പരിപാടി അവതരിപ്പിക്കുവാൻ തുടങ്ങി. ആണുങ്ങളുടെ ലൈംഗികതയേയും സ്ത്രീകളുടെ പ്രശ്നങ്ങളേയും ഒരേ സമയം ചർച്ചയ്ക്കെടുത്ത ഈ പരിപാടി കിരണിനെ പ്രശസ്തയാക്കി.[7]. ഇതിനെക്കൂടാതെ കിരൺ ഖേർ റ്റുഡേ, ജാഗ്തേ രഹോ വിത് കിരൺ ഖേർ എന്നീ രണ്ട് ടി.വി പരിപാടികളും ഇതേ സമയത്ത് കിരൺ അവതരിപ്പിച്ചിരുന്നു [8]. കരൺ അർജ്ജുൻ (1995) എന്ന സിനിമയിലൂടെ കിരൺ ബോളിവുഡ് ചലച്ചിത്രലോകത്തേയ്ക്ക് മടങ്ങി വന്നു. അതിനടുത്ത വർഷം ശ്യാം ബെനഗലിന്റെ സർദാരി ബീഗം എന്ന സിനിമയിൽ കിരൺ അഭിനയിക്കുകയും ഈ സിനിമയിലെ അഭിനയത്തിൻ ദേശീയ ചലച്ചിത്രപുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശം ലഭിക്കുകയും ചെയ്തു.
2000-ൽ കിരൺ റിതുപർണോ ഗോഷിന്റെ ബംഗാളി ചലച്ചിത്രം ബരിവാലിയിൽ അഭിനയിച്ചു.[9]. ഈ സിനിമയിലെ അഭിനയത്തിന് കിരണിന് മികച്ച നടിക്കുള്ള ദേശീയപുരസ്കാരം ലഭിക്കുകയുണ്ടായി. എന്നാൽ ഈ സിനിമയിൽ കിരണിനു ശബ്ദം നൽകിയ റീത കൊയ്‌രാള തനിക്കും ഈ അവാർഡിന്റെ പങ്ക് വേണമെന്ന അവകാശവാദവുമായി രംഗത്തെത്തി. തുടർന്ന്, താൻ സംഭാഷണങ്ങൾക്കായി മണിക്കൂറുകൾ അധ്വാനിച്ചിരുന്നു എന്ന് കിരണും അവകാശപ്പെട്ടു. ഈ അവാർഡ് കിരൺ റീതയുമായി പങ്കുവച്ചില്ല.[9][10].
2002-ൽ കിരൺ ഷാരൂഖ് ഖാൻ, മാധുരി ദീക്ഷിത്, ഐശ്വര്യ റായ് എന്നിവർ വേഷമിട്ട ദേവദാസ് എന്ന സിനിമയിൽ അഭിനയിച്ചു. ഈ സിനിമയിലെ അഭിനയത്തിന് കിരണിന് മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡിനുള്ള നാമനിർദ്ദേശം ലഭിക്കുകയുണ്ടായി.
2003-ൽ കിരൺ ഹാമോഷ് പാനി എന്നൊരു സിനിമയിൽ അഭിനയിച്ചു. ഈ സിനിമയിൽ വിഭജനകാലത്ത് തട്ടിയെടുക്കപ്പെട്ടുകൊണ്ടുപോയ ഒരു പെൺകുട്ടിയുടെ വേഷമായിരുന്നു കിരണിന്. ഈ കഥാപാത്രം ആത്മഹത്യ ചെയ്യാനുള്ള മാതാപിതാക്കളുടെ ഉപദേശത്തെ വകവയ്ക്കാതെ തന്നെ തട്ടിയെടുത്തുകൊണ്ടുപോയ ആളെത്തന്നെ വിവാഹം കഴിക്കുകയും അയാളുടെ മരണശേഷം കുട്ടികളെ ഖുറാൻ പഠിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ സിയ ഉൾ ഹഖിന്റെ ഭരണകാലത്ത് ഈ പെൺകുട്ടിക്ക് ഒരു മതതീവ്രവാദിയാകേണ്ടിവരുന്നു. ശക്തമായ ഈ സ്ത്രീ കഥാപാത്രം ധാരാളം പുരസ്കാരങ്ങൾ വാരിക്കൂട്ടി.[11][12] സ്വിറ്റ്സർലാന്റിൽ വച്ച് നടന്ന ലൊകാർണൊ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും, കറാച്ചി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും, അർജന്റീനയിലെ സീപീയിലും ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലും വച്ച് നടന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും മികച്ച നടിക്കുള്ള അവാർഡ് കിരണിനു ലഭിച്ചു.[9][13][14] ലൊകാർണോയിലെ ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമയ്ക്കുള്ള സ്വർണ്ണ ലെപ്പാർഡ് അവാർഡ് ഈ സിനിമയ്ക്കും ലഭിച്ചു.[15]. ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ആഞ്ചലസ് (IFFLA) 2004-ൽ ഈ നടിയെ ആദരിച്ചു.[16][17]
2005-ൽ സഹാറ വൺ എന്ന ചാനലിൽ സംപ്രേക്ഷണം ചെയ്തുവന്നിരുന്ന പ്രാതിമ എന്ന സീരിയലിൽ സുനന്ദ എന്ന കഥാപാത്രം ചെയ്യുകയുണ്ടായി. ദിൽ ന ജാനേ ക്യൂ (സീ ടി.വി), ഇസി ബഹാനേ, ചൗസത് പന്നേ എന്നിവയാണ് കിരൺ അഭിനയിച്ച മറ്റ് സീരിയലുകൾ.[18]. അക്കാലത്ത് സിനിമയിൽ കിരൺ അഭിനയിച്ച പ്രധാന കഥാപാത്രങ്ങൾ മേ ഹൂ നാ (2004), ഹം തും (2004), വീർ സാറ (2004), മംഗൽ പാണ്ടേ: ദ റൈസിങ്ങ് (2005) എന്നിവയിലാണ്.[19]. രംഗ് ദേ ബസന്തി (2006) എന്ന ചിത്രത്തിലെ അഭിനയത്തിന് ഫിലിംഫെയറിന്റെ മികച്ച സഹനടിക്കുള്ള പുരസ്കാരത്തിനു രണ്ടാമത് നാമനിർദ്ദേശം ലഭിച്ചു. ഫനാ (2006), കഭി അൽവിദാ നാ കെഹ്ന (2006) എന്നിവയാണ് തുടർന്ന് പുറത്തിറങ്ങിയ ചിത്രങ്ങൾ.
2008-ൽ കിരണിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങൾ സിംഗ് ഈസ് കിങ്ങ്, സാസ് ബഹു ഔർ സെൻസെക്സ്, ദോസ്താന എന്നിവയാണ്. ഇവയിൽ എല്ലാം ഹാസ്യകഥാപാത്രങ്ങളായിരുന്നു കിരണിന്.
അവലംബം
[തിരുത്തുക]- ↑ "Showtime Jan 1988". Archived from the original on 2008-12-10. Retrieved 2009-01-03.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-06-04. Retrieved 2019-08-26.
- ↑ Always there, from tiny steps to big leaps Indian Express, May 12, 2002
- ↑ All love and Kher Archived 2008-12-10 at the Wayback Machine. The Hindu, Aug 19, 2004.
- ↑ Films are to entertain, not preach: Kirron Kher Archived 2009-03-30 at the Wayback Machine. The Peninsula, April 28, 2008.
- ↑ Once more, with feeling Archived 2008-12-10 at the Wayback Machine..
- ↑ The Making of Neoliberal India: Nationalism, Gender, and the Paradoxes of Globalization, by Rupal Oza, Published by CRC Press, 2006. ISBN 0-415-95186-0. Page 63.
- ↑ Kirron Kher’s stock zooms higher! Times of India, Sept 22, 2008.
- ↑ 9.0 9.1 9.2 'Art knows no boundary' Daily Star, December 3, 2003.
- ↑ Kiron Kher in the middle of controversy apunkachoice.com. Aug 12, 2000 .
- ↑ 56th Locarno International Film Festival in Switzerland The Tribune, August 18, 2003.
- ↑ Kiron Kher's film releases in New York Rediff.com, October 8, 2004.
- ↑ Visiting Pakistan was like a pilgrimage: Kiron Kher Times of India, Jul 20, 2004.
- ↑ Mrs Kher comes calling - page 2 Times of India, Oct 16, 2004.
- ↑ Silent waves, still waters Archived 2008-12-10 at the Wayback Machine. The Hindu, Dec 2, 2004.
- ↑ IFFLA 2004 Film Schedule, 8:00pm: Tribute to Kirron Kher Archived 2009-01-16 at the Wayback Machine. Indian Film Festival of Los Angeles (IFFLA).
- ↑ a tribute to award-winning actress Kiron Kher Tribune , March 22, 2004.
- ↑ Many shades, same delight Archived 2005-02-07 at the Wayback Machine. The Hindu, Jan 31, 2005.
- ↑ Kiron Kher