Jump to content

പുസ്തകപ്രേമം

വി��്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
09:35, 6 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CommonsDelinker (സംവാദം | സംഭാവനകൾ) (Image:Carl_Spitzweg_021.jpg നെ Image:Carl_Spitzweg_-_"The_Bookworm".jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: File renamed: Criterion 2 (meaningless or ambiguous)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
The Bookworm, 1850, by Carl Spitzweg.

പുസ്തകത്തെ ഇഷ്ടപ്പെടുന്നതിനെ പൊതുവെ പറയുന്നതാണ് പുസ്തകപ്രേമം. (Bibliophilia or bibliophilism ). ഒരു വ്യക്തി പുസ്തകത്തെ ഇഷ്ടപെടുന്നുവെങ്കിൽ അദ്ദേഹത്തെ പുസ്തകപ്രേമി എന്ന് പറയുന്നു. ഇംഗ്ലീഷിൽ ഇതിന്റെ ബിബ്ലിയോഫൈൽ (bibliophile ) എന്ന് പറയുന്നു. ഇംഗ്ലീഷിൽ ബുക് വോം (bookworm ) എന്നൊരു പ്രയോഗം കൂടി ഉണ്ട്. ബുക് വോം എന്നാൽ ഒരു പുസ്തകത്തെ അതിന്റെ ഉള്ളടക്കത്താൽ ഇഷ്ടപ്പെടുന്നതോ, അല്ലെങ്കിൽ ആ പുസ്തകം വായിക്കാൻ ഇഷ്ടപ്പെടുന്ന ആൾ എന്നാണ് അർഥമാക്കുന്നത്.

രൂപരേഖ

[തിരുത്തുക]

ഒരു മാതൃകാപുസ്തകപ്രേമി പുസ്തകത്തെ വായിക്കാനും ആദരിക്കാനും ശേഖരിക്കാനും താല്പര്യപ്പെടുന്നു. പലപ്പോഴും പ്രത്യേകതയുള്ളതും വലുതുമായ പുസ്തകശേഖരം സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നു. അവർ ഇഷ്ട്ടപ്പെടുന്ന പുസ്തകങ്ങൾ തന്നെ സ്വന്തമാക്കണമെന്നില്ല;പകരം,അസാധാരണമായ ബയന്റിംഗോ എഴുത്തുകാരുടെ ഒപ്പിട്ട പ്രതിയോ സൂക്ഷിച്ഛു വച്ചേക്കാം.

ഈ വാക്കിന്റെ ഉപയോഗം

[തിരുത്തുക]

പുസ്തകപ്രേമത്തെ പുസ്തകഭ്രാന്തുമായി കരുതരുത്. പുസ്തകഭ്രാന്ത് ( Bibliomania)ഒരു മാനസിക സമ്മർദ്ദം മൂലമുള്ള ഒഴിയാബാധയായ ലഘുമനോരോഗമാവാം. പൊതുസമൂഹവുമായുള്ള ബന്ധത്തിൽ കുറവുണ്ടാകുമ്പോഴോ സാമൂഹ്യബന്ധം ഇല്ലാതവുമ്പോഴോ ആണിങ്ങനെയുള്ള അവസ്ഥയുണ്ടാകുന്നത്. ഇവിടെ പുസ്തകങ്ങൾ ഒരു വസ്തുവാണെന്നു മാത്രം. പലരും ഈ രണ്ടു പേരുകളും ഒരുപോലെ ഉപയോഗിക്കുന്നുണ്ട്.

പുസ്തകവിരോധി

[തിരുത്തുക]

പുസ്തകവിരോധം പുസ്തകങ്ങളെ വെറുക്കുകയും അവയെ ഭയക്കുന്നതിന്റെ ഫലമായി അവ നശിപ്പിക്കുന്നതിലേയ്ക്കു നയിക്കുകയും ചെയ്യുന്ന അവസ്ഥയാണ് പുസ്തകങ്ങളെ വെറുക്കുന്ന ആളെ പുസ്തകവിരോധി (Bibliophobe) എന്നു പറയാം. ഇത്തരം ആളുകൾ പുസ്തകങ്ങളെ പേടിക്കുകയും അതിലുള്ള വിവരങ്ങളെ വിശ്വസിക്കാതിരിക്കുകയും ചെയ്യും. ചരിത്രത്തിൽ ഇങ്ങനെ പുസ്തകവിരോധികളായ ആൾക്കൂട്ടമോ സംഘടനയോ ഭരണാധികാരികളോ പുസ്തകങ്ങൾ നശിപ്പിക്കാനും അങ്ങനെ മനുഷ്യന്റെ വിജ്ഞാനസഞ്ചയമായ പുഅസ്തകങ്ങൾ നശിക്കുന്നതോടെ ചരിത്രത്തെ ത്തന്നെ ഇരുളടഞ്ഞതാക്കാനും ശ്രമിച്ചിട്ടുണ്ട്. നാളന്ദയിലുണ്ടായിരുന്ന അപൂർവ്വമായ പുസ്തകശേഖരങ്ങൾ അത് അഗ്നിക്കിരയാക്കിയവർ നശിപ്പിച്ചുവെന്ന് ചരിത്രം പറയുന്നു. ഹിറ്റ്ലർ താൻ കീഴടക്കിയ രാജ്യങ്ങളിലുള്ള എഴുത്തുകാരുടെ പുസ്തകങ്ങൾ, പ്രത്യേകിച്ചും ജൂതഎഴുത്തുകാരുടെ പുസ്തകങ്ങൾ നശിപ്പിക്കാൻ ആഹ്വാനം ചെയ്യുകയും അതിന്റെ ഫലമായി ലക്ഷക്കണക്കിന് പുസ്തകങ്ങൾ കത്തിച്ച് നശിപ്പിച്ചിട്ടുണ്ട്. ഏകാധിപതികളായ ഭരണാധികാരികൾ പലരും തങ്ങൾക്ക് ഇഷ്ട്ടപ്പെടാത്ത പുസ്തകങ്ങൾ നിരോധിക്കുകയും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നും ഇത്തരം പുസ്തകവിരോധം വച്ചുപുലർത്തുന്നവർ പുസ്തകനാശം വരുത്താറുണ്ട്. ഇങ്ങനെ പുസ്തകനാശം വരുത്തുന്നവർ അന്തിമമായി മനുഷ്യനെത്തന്നെ കത്തിച്ചു കളയാനിടയുണ്ടെന്ന് ജൂത എഴുത്തുകാരനായ ഹെന്റിച്ചു ഹെയിൻ പറഞ്ഞിട്ടുണ്ട്. nineteenth-century German Jewish poet Heinrich Heine, who wrote in his 1820-1821 play Almansor the famous admonition, “Dort, wo man Bücher verbrennt, verbrennt man am Ende auch Menschen": "Where they burn books, they will also ultimately burn people." പറഞ്ഞിട്ടുണ്ട്. [1]ModuleId=10005852

ചരിത്രം

[തിരുത്തുക]

സിസറോയും ആട്ടിക്കസും പോലുള്ള റോമാക്കാർ, സ്വകാര്യമായി പുസ്തകങ്ങൾ ശേഖരിക്കുന്നത് ഒരു ഫാഷനായാണ് കരുതിയത്. 1824ൽ ആയിരുന്നു,ബിബ്ലിയൊഫിലെ എന്ന പദം തന്നെ ഇംഗ്ലീഷിലെത്തിയത്. 15മ് നൂറ്റാണ്ടിലൊക്കെ ബുക്ക്മാൻ എന്നാണു പറഞ്ഞിരുന്നത്.

അവലംബം

[തിരുത്തുക]

കൂടുതൽ വായനക്ക് (ഇംഗ്ലീഷ്)

[തിരുത്തുക]
  • Perales, Contreras Jaime (2007) "The Value of Literature", Magazine Americas, June 2007 TheFreeLibrary.com
  • Basbanes, Nicholas A. (1995) A Gentle Madness: Bibliophiles, Bibliomanes, and the Eternal Passion for Books, Henry Holt and Company, Inc.
  • Richard de Bury (1902). The love of books: the Philobiblon translated by E. C. Thomas. London: Alexander Moring
  • Rugg, Julie (2006). A Book Addict's Treasury. London: Frances Lincoln ISBN 0-7112-2685-7

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
Wiktionary
Wiktionary
Bibliophilia എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

ഇതും കാണൂ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പുസ്തകപ്രേമം&oldid=4022358" എന്ന താളിൽനിന്ന് ശേഖരിച്ചത്