18:03, 30 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- InternetArchiveBot(സംവാദം | സംഭാവനകൾ)(Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.5)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറിയൻ ഉപദ്വീപിന്റെ തുടക്കം ലോവർ പാലിയോലിതിക് കാലഘട്ടം മുതൽ തുടങ്ങുന്നു[1][2][3].ഏറ്റവും പഴക്കമുള്ള കൊറിയൻ മൺകലത്തിനു 8000 ബീ.സി ക്കടുത്ത് പഴക്കമുണ്ട്[4].നിയോലിതിക്ക് കാലഘട്ടം ആരംഭിക്കുന്ന 6000ബി.സിയിലും വെങ്കലയുഗം(800 ബി.സി)[5][6][7] , ഇരുമ്പ് യുഗം (400 ബി.സി) എന്നീ കാല ഘട്ടത്തിലെ കൊറിയൻ മൺകലങ്ങളും ലഭിച്ചിട്ടുണ്ട്.
പുരാണ കാലമനുസരിച്ച് 2333 ബി.സിയിൽ ഗോജോസിയോൻ(ഓൾഡ് ജോസിയോൺ)രാജ വംശം വടക്കൻ കൊറിയയിലും മാഞ്ചൂറിയയിലും സ്ഥാപിതമായി[9].ഗീജ ജോസെയോൺ(Gija Joseon) ബി.സി പന്ത്രണ്ടാം നൂറ്റാണ്ടിൽ സ്ഥാപിച്ചതായും കരുതുന്നു എന്നാൽ ആധുനിക കാലത്തിൽ തർക്ക വിഷയമാണ്[10].ചരിത്ര രേഖ പ്രകാരം ഗോജോസിയോൺ തന്റെ സാമ്രാജ്യം സ്ഥാപിക്കുന്നത് ഏഴാം നൂറ്റാണ്ടിലാണ്[11].ബി.സി മൂന്നാം നൂറ്റാണ്ടിൽ തെക്കേ കൊറിയയിൽ ജിൻ സംസ്ഥാനം രൂപം കൊണ്ടു.ബി.സി രണ്ടാം നൂറ്റാണ്ടിൽ ഗിജജോസിയോയെ മാറ്റി വിമാൻ ജോസിയോ അധികാരത്തിലെത്തി.ബി.സി ആ നൂറ്റാണ്ടിന്റെ അവസാനത്തിൽ ഹാൻ ചൈന യോട് തോറ്റു.അതിന്റെ ഫലമായി ഗോജോസിയോൻ ഭരണം അവസാനിക്കുകയും.ഇരുമ്പ് യുഗത്തിന്റെ അവസാനത്തിൽ പ്രോടൊ-ത്രീ രാജവംശം അധികാരത്തിൽ വന്നു.
ഒന്നാം നൂറ്റാണ്ട് മുതൽ ഗോഗുര്യെയോ,ബേക്ജെ,സില്ല എന്നീ രാജ വംശങ്ങൾ ഉപദ്വീപിന്റേയും മഞ്ചൂറിയയുടേയും അധികാരത്തിലിരുന്നു.ഇവരെ മൂന്ന് രാജവംശം( ത്രീ കിങ്ങ്ഡം)(57 ബി.സി-668 എ.ഡി) എന്ന് വിളിച്ചിരുന്നു[12].ഇവർ 676ലെ സില്ല ഏകീകരണം വരെ ഭരണം തുടർന്നു.698ൽ ഡേ ജോ-യിയങ്ങ്(Dae Jo-yeong) ബാൽഹെ ഗോഗുര്യെയോ ഭൂപ്രദേശം സ്വന്തമാക്കി.അവർ വടക്ക് കിഴക്ക് സംസ്ഥാനകാലഘട്ടം വരെ തുടർന്നു(698-926).ഒൻപതാം നൂറ്റാണ്ടിൽ സില്ല ല്ലേറ്റർ ത്രീ കിങ്ങ്ഡമായി (Later Three Kingdoms) (892-936) മാറി.അതിന്റെ അവസാനം വാങ്ങ് ഗിയോൻ രാജ്യത്തെ ഏകീകരിക്കുകയും ഗോര്യെയോ രാജ വംശം സ്ഥാപിക്കുകയും ചെയ്തു [13] .ഗോര്യെയോ കാലഘട്ടത്തിൽ നിയമസംഹിതയുണ്ടാക്കി.ആഭ്യന്തര ഭരണ വ്യവസ്ഥയുണ്ടായി.ബുദ്ധിസം വ്യാപിച്ചു.13ആം നൂറ്റാണ്ടിൽ മംഗോൾ വംശം രാജ്യത്തെ ആക്രമിച്ച് അരക്ഷിതവസ്ഥ സൃഷ്ടിച്ചു.പതിനാലം നൂറ്റാണ്ടിന്റെ മധ്യത്തോടെ യുവാൻ രാജവംശം നശിച്ചു.
പതിനാറം നൂറ്റാണ്ടിൽ ജോസെയോൺ രാജവംശത്തിനു ശക്തി ക്ഷയിച്ചു.ചൈനയുമായി സ്ഖ്യത്തിൽ കൊറീയ ട്ടു.
മധ്യകാലത്തിനു ശേഷം ചൈന ഈ പ്രദേശം അധീനതയിലാക്കി.ജപ്പാൻ ചൈനയെ തോൾപ്പിച്ചതോടെ കൊറിയൻ സാമ്രാജ്യം രൂപപ്പെട്ടു(1897-1910).എന്നാൽ ഈ രാജ്യം പെട്ടെന്ന് റഷ്യയുടെ അധീനതയിലായി.ജപ്പാൻ റഷ്യയെ പരാജയപ്പെടുത്തി പ്രൊറ്റെക്റ്റൊരറ്റെ സന്ദ്ധിയിൽ ഒപ്പു വയ്പ്പിച്ചു .1910ൽ ജപ്പാൻ കൊറിയൻ സാമ്രാജ്യം പിടിച്ച്ടുത്തു.അതോടെ സന്ദ്ധികൾ നിലനില്ക്കാതായി[14].
1919ൽ മാർച്ച് ഒന്ന് പ്രസ്ഥാനം അഹിംസാത്മക സമരം കൊറിയ നയിച്ചു.1945ൽ ജപ്പാൻ തോറ്റതോടെ ചൈനയെ സോവിയേറ്റ് യൂണിയനും അമേരിക്കയും പങ്കിട്ടു.പിന്നീട് ഇവ തെക്ക് -വടക്ക് കൊറിയകളായി.