അപർണ ദാസ്
Aparna Das | |
---|---|
ജനനം | [1] | 10 സെപ്റ്റംബർ 1995
വിദ്യാഭ്യാസം | Sri Krishna Arts and Science College |
തൊഴിൽ | Actress |
സജീവ കാലം | 2018–present |
പ്രധാനമായും മലയാളം , തമിഴ് സിനിമകളിൽ അഭിനയിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് അപർണ ദാസ് (ജനനം 10 സെപ്റ്റംബർ 1995) . 2018 ൽ ഞാൻ പ്രകാശൻ എന്ന ചലച്ചിത്രത്തിലുടെ അഭിനയരംഗത്തേക്ക് കടന്നു.
ആദ്യകാല ജീവിതം
[തിരുത്തുക]ഒമാനിലെ മസ്കറ്റിൽ സ്ഥിരതാമസമാക്കിയ മലയാളി മാതാപിതാക്കൾക്ക് 1995 സെപ്റ്റംബർ 10 നാണ് അപർണ ജനിച്ചത്. നെന്മാറയിലെ ഗംഗോത്രി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്നും ദർസൈത്തിലെ ഇന്ത്യൻ സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. കോയമ്പത്തൂരിലെ ശ്രീകൃഷ്ണ ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിന്ന് ബിരുദം നേടി.[1] ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷം അവർ അക്കൗണ്ടന്റായി ജോലി ചെയ്തു. പഠനകാലത്തും അതിനുശേഷവും സ്ഥാപനങ്ങൾക്കും മാസികകൾക്കും വേണ്ടി മോഡലായും പ്രവർത്തിച്ചിട്ടുണ്ട്.[1]
കരിയർ
[തിരുത്തുക]ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷം മസ്‌കറ്റിൽ ജോലി ചെയ്യുന്നതിനിടെ അപർണയുടെ ടിക് ടോക്ക് വീഡിയോ പുറത്ത് എറങ്ങിയതിന് ശേഷം സത്യൻ അന്തിക്കാടിന്റെ ഞാൻ പ്രകാശൻ (2018) എന്ന ആക്ഷേപഹാസ്യ കോമഡി സിനിമയിൽ അഭിനയിച്ചു.[2] പിന്നീട് വിനീത് ശ്രീനിവാസനൊപ്പം മനോഹരം (2019) എന്ന സിനിമയിൽ നായികയായി അഭിനയിച്ചു.[3]ബീസ്റ്റ് (2022) എന്ന തമിഴ് ചിത്രത്തിലും പ്രിയൻ ഒട്ടാത്തിലാണ് (2022) എന്ന ചിത്രത്തിലും അപർണ അഭിനയിച്ചിട്ടുണ്ട്.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "Aparna Das- here's all you need to know about this Vijay's 'Beast' actress". The Times of India. 2 December 2021. Archived from the original on 3 December 2021. Retrieved 3 December 2021.
- ↑ Harsha (14 August 2020). "Being an Actor Is a Dream Come True – Aparna Das (Actress)". Eat My News. Archived from the original on 29 September 2020. Retrieved 3 December 2021.
- ↑ George, Anjana (28 February 2020). "Aparna Das talks about how she came into films". The Times of India. Archived from the original on 1 June 2021. Retrieved 3 December 2021.