ഷൂ (ദേവൻ)
ദൃശ്യരൂപം
ഷൂ | ||||||
---|---|---|---|---|---|---|
വായു ദേവൻ/ പവന ദേവൻ | ||||||
| ||||||
ഹീലിയോപോളിസ്, ലിയോണ്ടോപോളിസ് | ||||||
പ്രതീകം | ഒട്ടകപക്ഷിയുടെ തൂവൽ | |||||
ജീവിത പങ്കാളി | തെഫ്നട്ട് | |||||
മാതാപിതാക്കൾ | റാ /അത്തും, ഇയുസാസേത്ത് | |||||
സഹോദരങ്ങൾ | തെഫ്നട്ട് ഹാത്തോർ സെക്മെത് | |||||
മക്കൾ | നട്ട് ഗെബ് |
പുരാതന ഈജിപ്ഷ്യൻ വിശ്വാസപ്രകാരം വായുദേവനാണ് ഷൂ (ഇംഗ്ലീഷ്: Shu). one of theof ഹീലിയോപോളിസിലെ അഷ്ടദൈവഗണമായ എന്നിയാഡിലെ ഒരു ദേവനുമാണ് ഷൂ.
വായുവിന്റെ ദേവനായതിനാൽ ഷൂവിനെ ശീതളിമ, ശാന്തത, പ്രസന്നത എന്നിവയുടെ ദേവനായും കരുതിയിരുന്നു. ഒട്ടകപക്ഷിയുടെ തൂവൽ ശിരസ്സിൽ ധരിച്ച ഒരു മനുഷ്യരൂപത്തിലാണ് ഷൂവിനെ സാധാരണയായി ചിത്രീകരിക്കാറുള്ളത്. ഒട്ടകപക്ഷിയുടെ തൂവലിനെ ��ോലതയുടേയും ശൂന്യതയുടേയും പ്രതീകമായാണ് കരുതിയിരുന്നത്. മൂടൽമഞ്ഞും മേഘങ്ങളും ഷൂവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഷൂവിന്റെ അസ്ഥികളായാണ് ഇവയെ കരുതിയിരുന്നത്.[2]
അവലംബം
[തിരുത്തുക]- ↑ Wilkinson, Richard H. (2003). The complete gods and goddesses of ancient Egypt. London: Thames & Hudson. ISBN 0-500-05120-8.
- ↑ Owusu, Heike. Egyptian Symbols. Sterling Publishing Co. Inc. p. 99. Retrieved 6 October 2014.