Jump to content

ടി.വി. സന്തോഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
00:58, 2 ഒക്ടോബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- InternetArchiveBot (സംവാദം | സംഭാവനകൾ) (Rescuing 2 sources and tagging 0 as dead.) #IABot (v2.0.9.5)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ടി.വി. സന്തോഷ്
ജനനം
ദേശീയതഇന്ത്യൻ
പുരസ്കാരങ്ങൾകേരള ലളിത കലാ അക്കാദമി പുരസ്കാരം (1997)

ഭാരതീയനായ ചിത്രകാരനാണ് ടി.വി. സന്തോഷ് (ജനനം: 1968).

ജീവിതരേഖ

[തിരുത്തുക]

1968ൽ തൃശൂർ ജില്ലയിൽ ജനിച്ചു. തൃശൂരിലെ ഫൈൻ ആർട്സ് കോളേജിൽ നിന്ന് ചിത്രരചന അഭ്യസിച്ചു തുടങ്ങി.[1] പശ്ചിമ ബംഗാളിലെ ശാന്തിനികേതനിൽ നിന്ന് ശില്പനിർമ്മാണത്തിൽ ബിരുദം നേടി. ബറോഡയിലെ മഹാരാജ സായാജിറാവു സർവകലാശാലയിൽ നിന്ന് ബിരുദാനന്തബിരുദം നേടി.[2] ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി നിരവധി ചിത്ര പ്രദർശനങ്ങൾ ന‌ടത്തിയിട്ടുണ്ട്. പാസേജ് ടു ഇന്ത്യ എന്ന ചിത്ര പ്രദർശനത്തിൽ ടി.വി. സന്തോഷിന്റെ 'ഹൗണ്ടിങ്ഡൗൺ' എന്ന ശില്പം പ്രദർശിപ്പിച്ചരുന്നു.[3] ബ്രിട്ടനിലെ സെയ്‌ൻസ്‌ബെറി സെന്ററിലും[4] നോർവിച്ച് ആർട്ട് മ്യൂസിയത്തിലും ടി.വി. സന്തോഷിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു.

പ്രദർശനങ്ങൾ

[തിരുത്തുക]
  • വെനീസ് ബിനാലെ (2015)
  • കൊളംബോ ബിനാലെ (2014)
  • വാർ സോൺ: ദാസ് കുൻസ്റ്റ് മ്യൂസിയം, ഓസ്ട്രിയ (2012)
  • ക്രിട്ടിക്കൽ മാസ്സ്: ടെൽ അവീവ് മ്യൂസിയം, ഇസ്രയേൽ (2012)
  • ഹവാന ബിനാലെ (2012)
  • ഇന്ത്യ: സാവോ പോളോ, ബ്രസീൽ (2012)
  • ഇന്ത്യ: റിയോ ഡി ജനീറോ, ബ്രസീൽ (2011)
  • 4-ാം മോസ്കോ ബിനാലെ (2011)
  • സറേ ആർട്ട് മ്യൂസിയം, കാനഡ (2011)
  • സിംഗപ്പൂർ ആർട്ട് മ്യൂസിയം, സിംഗപ്പൂർ (2011)
  • പ്രാഗ് ബിനാലെ (2011)
  • സാച്ചി ഗ്യാലറി, ഫ്രാൻസ് (2010)
  • സാച്ചി ഗ്യാലറി, ലണ്ടൻ (2010)
  • 11-ാം വാൻകൂവർ ബിനാലെ (2009)[5]
  • റോയൽ അക്കാദമി ഓഫ് ആർട്സ്, ലണ്ടൻ (2009)
  • MOCA, ഷാങ്ഹായ്, ചൈന (2009)
  • NGMA, മുംബൈ

കൊച്ചി-മുസിരിസ് ബിനാലെ 2016

[തിരുത്തുക]

അക്രമത്തിന്റെ വിവിധ രൂപങ്ങൾ നമ്മളിലുണ്ടാക്കുന്ന അനുഭവങ്ങളും അവ നമ്മളെ എങ്ങനെ ബാധിക്കുന്നുവെന്നും വിശദീകരിക്കുന്ന ജലഛായ ചിത്ര ശ്രേണിയാണ് 2016-ലെ കൊച്ചി-മുസിരിസ് ബിനാലെയിൽ പ്രദർശിപ്പിച്ചിട്ടുള്ള ടി.വി. സന്തോഷിന്റെ ദ പ്രൊട്ടഗോണിസ്റ്റ് ആൻഡ് ഫോക്‌ലോർസ് ഓഫ് ജസ്റ്റിസ്.[6] ബിനാലെയുടെ വേദകളിലൊന്നായ എറണാകുളത്ത് സ്ഥിതി ചെയ്യുന്ന ടി.കെ.എം. വെയർഹൗസിലാണ് ഈ ചിത്രശ്രേണി പ്രദർശിപ്പിച്ചിട്ടുള്ളത്.

പുരസ്കാരങ്ങൾ

[തിരുത്തുക]

ശേഖരങ്ങൾ

[തിരുത്തുക]

ടി.വി. സന്തോഷിന്റെ നിരവധി ചിത്രങ്ങൾ അമേരിക്കയിലെ ക്രിസ്റ്റീസിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.[10]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-12-28. Retrieved 2017-01-17.
  2. "T. V. SANTHOSH". The Guild Art Galery.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-10-28. Retrieved 2017-01-17.
  4. http://www.scva.ac.uk/exhibitions/archive/index.php?exhibition=82&exhibit=174
  5. http://blog.vancouverbiennale.com/tag/tv-santhosh/
  6. Forming in the purple of an eye, ഉൾക്കാഴ്ചകളുരുവാകുന്നിടം, കൊച്ചി - മുസിരിസ് ബിനലെ, 2016, കൈപ്പുസ്തകം
  7. http://www.lalithkala.org/content/other-awards
  8. http://www.lalithkala.org/content/state-awards
  9. http://www.saffronart.com/artists/t-v-santhosh
  10. http://www.christies.com/lotfinder/paintings/t-v-santhosh-5445993-details.aspx?from=searchresults&intObjectID=5445993&sid=86a63c61-73c0-4477-8060-da26ec68466b

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ടി.വി._സന്തോഷ്&oldid=3977001" എന്ന താളിൽനിന്ന് ശേഖരിച്ചത്