സംവാദം:നാട്ടുവെളിച്ചം
ഇതാണോ നാട്ടുവെളിച്ചം? രാത്രി ചന്ദ്രന്റെ റിഫ്ലക്ഷനും നക്ഷത്രങ്ങളിൽ നിന്നും വരുന്ന പ്രകാശവും കൂടിച്ചേർന്നുണ്ടാകുന്ന അരണ്ട വെളിച്ചമല്ലേ നാട്ടുവെളിച്ചം. ?? twilight ന്ന് പറയുന്നത് മൂവന്തിനേരം അല്ലെങ്കിൽ ത്രിസന്ധ്യാ നേരം അല്ലേ? ആ സമയത്തെ വെളിച്ചത്തിന് സന്ധ്യാവെളിച്ചം എന്നല്ലേ പേര്? ഇവിടെ കാലങ്ങളായി പറഞ്ഞുകേൾക്കുന്നത് അങ്ങനെയാണ്. ഇനി നാട്ടുവെളിച്ചം എന്ന് രാത്രിയിലെ അരണ്ട പ്രകാശത്തെ പറയുന്നത് പാലക്കാട്ടെ പ്രയോഗമാണോ എന്നറിയില്ല.--Habeeb | ഹബീബ് 16:36, 18 ജൂൺ 2011 (UTC)
- ഇതാ ഇവിടെ നോക്കൂ. http://en.wikipedia.org/wiki/Twilight , മാത്രമല്ല ഞാൻ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച എന്തുകൊണ്ട്? എന്തുകൊണ്ട്? എന്തുകൊണ്ട്? എന്ന പുസ്തകവും അവലംബമായി എടുത്തിരുന്നു. വൈശാഖ് കല്ലൂർ 16:40, 18 ജൂൺ 2011 (UTC)
- കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച "വിജ്ഞാന ശബ്ദാവലി" എന്ന glossary of technical termsൽ (1987 പരിഷ്കരിച്ച പതിപ്പ് പേജ് 610) സാന്ധ്യപ്രകാശം, നാട്ടുവെളിച്ചം എന്നിങ്ങനെയാണ് twilightന് മലയാളതർജുമ നൽകിയിരിക്കുന്നത്. ഔദ്യോഗികമായി പരക്കെ പാഠപുസ്തകങ്ങളിലും മറ്റും അംഗീകരിക്കപ്പെട്ട പദങ്ങളാണ് വിജ്ഞാന ശബ്ദാവലിയിലേത് എന്നതിനാൽ മലയാളം വിക്കി സാങ്കേതികപദസൂചി പദ്ധതിയിൽ സാധാരണ അതിലെ പദങ്ങളാണ് സ്വീകരിക്കുന്നത്.--സൂരജ് | suraj 16:52, 18 ജൂൺ 2011 (UTC)
പോക്കുവെയിൽ
[തിരുത്തുക]പോക്കുവെയിൽ എന്ന് വിശേഷിപ്പിക്കുന്നത് ഇതിനെയാണോ? -ജിതിൻ- 19:11, 18 ജൂൺ 2011 (UTC)
ട്വൈലൈറ്റ്-നാട്ടുവെളിച്ചം
[തിരുത്തുക]ട്വൈലൈറ്റ് എന്ന പദത്തിന് നാട്ടുവെളിച്ചമെന്ന് നിഘണ്ടുവിൽ അർത്ഥമുണ്ടെന്നത് ശരിയാണ്. എന്നാൽ ട്വൈലൈറ്റ് എന്ന തികച്ചും സാങ്കേതികമായ ഒരു ലേഖനത്തെ നാട്ടുവെളിച്ചം എന്ന ലഘുലേഖനവുമായി ലിങ്ക് ചെയ്യുന്നത് ശരിയാണെന്ന് കരുതുന്നില്ല. ട്വൈലൈറ്റ് എന്ന ലേഖനത്തിലേക്ക് കണ്ണി ചേർത്തിട്ടുണ്ട്. Irshadpp (സംവാദം) 08:46, 30 ഓഗസ്റ്റ് 2023 (UTC)
- നാട്ടുവെളിച്ചം എന്നത് ട്വലൈറ്റ് എന്ന വിഷയം ആണെന്ന് സർവ്വവിജ്ഞാനകോശത്തിൽ ഉള്ളത് ആണ്. സർവ്വവിജ്ഞാനകോശത്തിലെ താളിൻ്റെ പകർപ്പ് ആയിരുന്നു ആ താൾ.രണ്ടും ഒരേ വിഷയം ആയതിനാൽ രണ്ട് താളായി നില നിൽക്കേണ്ടതില്ല എന്നാണ് അഭിപ്രായം. ശരിക്കും ട്വലൈറ്റ് എന്നതിൻ്റെ ശാസ്ത്രീയ വിവരങ്ങൾ ഉള്ള താൾ ആണ് വിക്കിയിൽ ആവശ്യം. നാട്ടുവെളിച്ചം എന്നത് തിരിച്ചുവിടൽ താൾ ആക്കുന്നതാണ് നല്ലത്.
- നാട്ടു വെളിച്ചം താളിൽ ഇംഗ്ലീഷിൽ നിന്നും ശാസ്ത്രീയ വിവരങ്ങൾ ചേർത്ത് അതിന് ശേഷം തലക്കെട്ട് മാറ്റി തിരിച്ചുവിടൽ താൾ ആക്കാൻ ഉദ്ദേശിച്ച് ആണ് വിക്കിഡാറ്റ ലിങ്ക് ചെയ്തത്. ഓണത്തിരക്ക് ആയതു കൊണ്ട് പിന്നീട് ചെയ്യാമെന്നു വെച്ചു. ഇർഷാദ് നല്ല രീതിയിൽ ശാസ്ത്രീയ വിഷയത്തിൽ താൾ തുടങ്ങിയ സ്ഥിതിക്ക്, നാട്ടുവെളിച്ചം അതിലേക്ക് തിരിച്ച് വിട്ട്, ആമുഖത്തിൽ തന്നെ നാട്ടുവെളിച്ചം എന്ന പേര് ഇതുതന്നെയാണെന്ന് സർവ്വവിജ്ഞാനകോശത്തിൽ പരാമർശിക്കുന്ന വിവരം ചേത്താൽ മതിയാകും എന്ന് കരുതുന്നു. Ajeeshkumar4u (സംവാദം) 01:23, 31 ഓഗസ്റ്റ് 2023 (UTC)
- നാട്ടുവെളിച്ചം എന്ന വാക്ക് ഒരിക്കലും ട്വൈലൈറ്റ് എന്നതിന്റെ വിവർത്തനമല്ല. ഉപയോഗിക്കാവുന്ന ഒരു വാക്ക് എന്ന് മാത്രമേയുള്ളൂ. നാട്ടുവെളിച്ചം എന്ന താൾ അങ്ങനെ തന്നെ നിലനിർത്തുകയാണ് നല്ലത്. അത് ചന്ദ്ര-നക്ഷത്രാദി വെളിച്ചങ്ങളെയും ട്വൈലൈറ്റിനെയും ഉൾക്കൊള്ളുന്നതാണ്. സന്ധ്യയെയും പുലരിയെയും മാത്രമാണ് ട്വൈലൈറ്റ് ഉൾക്കൊള്ളുന്നത് (സൂര്യനെ മാത്രം ആശ്രയിച്ച്). ട്വൈലൈറ്റിനെ മലയാളത്തിലേക്ക് വിവർത്തനം ചെയ്യാവുന്ന ഒരു പദം ആലോചിച്ചിട്ട് കാണുന്നുമില്ല. കൂടുതൽ ചർച്ച വേണ്ടിവരുമെന്ന് തോന്നുന്നു. Irshadpp (സംവാദം) 06:19, 31 ഓഗസ്റ്റ് 2023 (UTC)
- ചർച്ച നാട്ടുവെളിച്ചം താളിലേയ്ക്ക് മാറ്റുന്നതാവും ഉചിതം Ajeeshkumar4u (സംവാദം) 06:38, 18 സെപ്റ്റംബർ 2023 (UTC)
- -- Irshadpp (സംവാദം) 11:46, 18 സെപ്റ്റംബർ 2023 (UTC)
- നാട്ടുവെളിച്ചം എന്ന വാക്ക് ഒരിക്കലും ട്വൈലൈറ്റ് എന്നതിന്റെ വിവർത്തനമല്ല. ഉപയോഗിക്കാവുന്ന ഒരു വാക്ക് എന്ന് മാത്രമേയുള്ളൂ. നാട്ടുവെളിച്ചം എന്ന താൾ അങ്ങനെ തന്നെ നിലനിർത്തുകയാണ് നല്ലത്. അത് ചന്ദ്ര-നക്ഷത്രാദി വെളിച്ചങ്ങളെയും ട്വൈലൈറ്റിനെയും ഉൾക്കൊള്ളുന്നതാണ്. സന്ധ്യയെയും പുലരിയെയും മാത്രമാണ് ട്വൈലൈറ്റ് ഉൾക്കൊള്ളുന്നത് (സൂര്യനെ മാത്രം ആശ്രയിച്ച്). ട്വൈലൈറ്റിനെ മലയാളത്തിലേക്ക് വിവർത്തനം ചെയ്യാവുന്ന ഒരു പദം ആലോചിച്ചിട്ട് കാണുന്നുമില്ല. കൂടുതൽ ചർച്ച വേണ്ടിവരുമെന്ന് തോന്നുന്നു. Irshadpp (സംവാദം) 06:19, 31 ഓഗസ്റ്റ് 2023 (UTC)