Jump to content

ബ്രഹൂയി ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
07:24, 9 സെപ്റ്റംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (ബ്രാഹുയി ഭാഷ എന്ന താൾ ബ്രഹൂയി ഭാഷ എന്ന താളിനു മുകളിലേയ്ക്ക്, Vijayanrajapuram മാറ്റിയിരിക്കുന്നു: Misspelled title: AleksiB 1945 എന്ന ഉപയോക്താവിന്റെ തെറ്റായ തലക്കെട്ടുമാറ്റം ശരിയാക്കൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ബ്രാഹുയി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ബ്രാഹുയി (വിവക്ഷകൾ) എന്ന താൾ കാണുക. ബ്രാഹുയി (വിവക്ഷകൾ)
ബ്രാഹുയി
براہوئی
Regionബലൂചിസ്താൻ
Native speakers
22 ലക്ഷം (1998-ലെ കണക്ക്)
പേർസോ-അറബിക്
Language codes
ISO 639-3brh
ബ്രഹൂയി ഭാഷ സംസാരിക്കുന്ന ഇടങ്ങൾ

പടിഞ്ഞാറൻ പാകിസ്താനിലെ ബലൂചിസ്ഥാനിലെ ബ്രഹൂയികൾ അഥവാ ബ്രോഹികൾ സംസാരിക്കുന്ന ഒരു ഭാഷയാണ്‌ ബ്രാഹുയി (Brahui, ഉർദു: براہوئی) അഥവാ ബ്രാഹ്വി Brahvi ഉർദു:براہوئی). ഇത് ഒരു ദ്രാവിഡ ഭാഷയാണു്. ദ്രാവിഡഭാഷാകുടുംബത്തിൽ ഇന്ത്യയ്ക്ക് പുറത്ത് സംസാരിക്കപ്പെടുന്ന ഏക ഭാഷയും ഇതാണു്‌. കൂടുതലായും മുസ്ലീമുകൾ സംസാരിക്കുന്ന ഭാഷയാണിത്. ഇറാനിയൻ ഭാഷകൾ, പശ്തോ, സിന്ധി, ബലൂചി എന്നീ ഭാഷകളുടെ സ്വാധീനം ഈ ഭാഷയ്ക്കുണ്ട്[1]. പുരാതനകാലത്ത് ദ്രാവിഡന്മാർ ഉത്തരേന്ത്യയിലാണ് വസിച്ചിരുന്നതെന്നതിനും സിന്ധൂ നദീതട സംസ്കാരം ഒരു ദ്രാവിഡ സംസ്കാരമായിരുന്നു എന്നതിനും തെളിവായി ചരിത്രകാരന്മാർ ഈ ഭാഷയെയാണ് ചൂണ്ടിക്കാട്ടുന്നത്.

അവലംബം

[തിരുത്തുക]
  1. Encyclopedia Britannica Brahui language

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബ്രഹൂയി_ഭാഷ&oldid=3966710" എന്ന താളിൽനിന്ന് ശേഖരിച്ചത്