Jump to content

സോളയാർ അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
18:39, 23 ജൂൺ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AJITH MS (സംവാദം | സംഭാവനകൾ) (വർഗ്ഗം:അണക്കെട്ടുകൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സോളയാർ അണക്കെട്ട്
സോളയാർ അണക്കെട്ട്, തമിഴ്നാട്, ഇന്ത്യ
സോളയാർ അണക്കെട്ട്
ഔദ്യോഗിക നാമംസോളയാർ അണക്കെട്ട്
രാജ്യംഇന്ത്യ
സ്ഥലംവാൽപ്പാറ, Tതമിഴ്നാട്
നിർമ്മാണം പൂർത്തിയായത്1965
അണക്കെട്ടും സ്പിൽവേയും
തടഞ്ഞുനിർത്തിയിരിക്കുന്ന നദിChalakkudi River
ഉയരം (അടിത്തറ)66 metre
നീളം430.6 metre
റിസർവോയർ
CreatesChalakkudi River
ആകെ സംഭരണശേഷി153.60 million cubic metre (5.42 tmcft)
ഉപയോഗക്ഷമമായ ശേഷി150.20 million cubic metre (5.31 tmcft)
Power station
NameSolaiyar Power House
Operator(s)Tamil Nadu Generation and Distribution Corporation Limited
Commission dateUnit 1: 22 April 1971
Unit 2: 04 May 1971
Unit 3: 29 March 1971 [1]
Turbines2 X 35 MW
1 X 25 MW
Installed capacity120 MW

അപ്പർ സോളയാർ അല്ലെങ്കിൽ അപ്പർ ഷോളയാർ അണക്കെട്ട് (സോളയാറു) ഇന്ത്യയിലെ തമിഴ്‌നാട് സംസ്ഥാനത്തെ കോയമ്പത്തൂർ ജില്ലയിൽ ആനമലൈ മലനിരകളിലെ ഒരു ഹിൽ സ്റ്റേഷനായ വാൽപ്പാറയിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ (12 മൈൽ) അകലെയായി സ്ഥിതി ചെയ്യുന്ന ഒരു അണക്കെട്ടാണ്. തമിഴ്‌നാടിന്റെ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായതിനാൽ അണക്കെട്ട് സന്ദർശിക്കാൻ പ്രത്യേക അനുമതി ആവശ്യമാണ്. പൊള്ളാച്ചിയിൽ നിന്ന് 64 കിലോമീറ്ററും (40 മൈൽ) കേരളത്തിലെ ചാലക്കുടിയിൽ നിന്ന് 104 കിലോമീറ്ററും (65 മൈൽ) അകലെയാണ് വാൽപ്പാറ സ്ഥിതി ചെയ്യുന്നത്. പൊള്ളാച്ചിയാണ് ഇവിടെനിന്ന് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.

പറമ്പിക്കുളം ആളിയാർ പദ്ധതിയുടെ കീഴിലുള്ള ഒരു സുപ്രധാന അണക്കെട്ടായ സോളയാർ അണക്കെട്ടിന് 160 അടി (49 മീറ്റർ) ജലസംഭരണ ശേഷിയുണ്ട്. റിസർവോയറിൽനിന്ന് കവിഞ്ഞൊഴുകുന്ന ജലം സാഡിൽ ഡാം വഴി പറമ്പിക്കുളം റിസർവോയറിലേക്ക് തുറന്നുവിടുന്നു.[2] ആ പ്രദേശത്തെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച എഞ്ചിനീയറായിരുന്ന കെ.ഗോപാൽസ്വാമി മുതലിയാരുടെ കീഴിലുണ്ടായിരുന്ന ഒരു സംഘമാണ് ഈ അണക്കെട്ട് നിർമ്മിച്ചത്. സോളയാർ ജലവൈദ്യുത പദ്ധതിയുടെ (HEP) ഭാഗമാണ് സോളയാർ അണക്കെട്ട്. പ്രധാന ഷോളയാർ ഡാം, സോളയാർ ഫ്ലാങ്കിംഗ്, സോളയാർ സാഡിൽ ഡാം എന്നിവ ഉൾപ്പെടുന്നതാണ് ഈ പദ്ധതി.

അവലംബം

[തിരുത്തുക]
  1. "Tamil Nadu Generation and Distribution Corporation Limited (TANGEDCO)".
  2. "Sholayar reservoir overflows; farmers rejoice". The Hindu. 19 August 2006. Archived from the original on 2013-01-25. Retrieved 3 October 2017.
"https://ml.wikipedia.org/w/index.php?title=സോളയാർ_അണക്കെട്ട്&oldid=3936427" എന്ന താളിൽനിന്ന് ശേഖരിച്ചത്