മണത്തല
മണത്തല | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | തൃശ്ശൂർ ജില്ല |
ഏറ്റവും അടുത്ത നഗരം | ചാവക്കാട് |
ലോകസഭാ മണ്ഡലം | തൃശ്ശൂർ |
സമയമേഖല | IST (UTC+5:30) |
11°29′20″N 75°40′10″E / 11.48889°N 75.66944°E കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാവക്കാട് നഗരസഭയിൽ, 20ആം ഡിവിഷനിൽ ഉൾപ്പെടുന്ന ഗ്രാമമാണ് മണത്തല[1][2][3][4].
സവിശേഷതകൾ
[തിരുത്തുക]- ചാവക്കാട് നിന്നും പൊന്നാനിയിലേക്കുള്ള ദേശീയപാത 66 ഈ പ്രദേശത്തുകൂടെ കടന്നുപോകുന്നു[5].
- കോഴിക്കോട് മുതൽ കൊടുങ്ങല്ലൂർ വരെ വ്യാപിച്ചുകിടക്കുന്ന തീരദേശ ജലഗതാഗതമാർഗ്ഗമായ കാനോലി കനാൽ ഈ പ്രദേശത്തുകൂടെ കടന്നുപോകുന്നു.
ജനസംഖ്യ
[തിരുത്തുക]ഏകദേശം, 32000 ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്[6].
സാമൂഹിക- സാമ്പത്തികശാസ്ത്രം
[തിരുത്തുക]തെങ്ങ് കൃഷിയും മത്സ്യകൃഷിയും ആണ് ഇവിടെത്തെ പ്രധാന ഉപജീവനമാർഗം. വ്യാപാരികളും വഴിയോരകച്ചവടക്കാരും ഇതര തൊഴിൽ മേഖലയിലുള്ളവരും ഇവിടെയുണ്ട്. അറബിക്കടലിൻറെയും പെരിങ്ങാട് പുഴയുടെയും അഴിമുഖമുള്ള ചാവക്കാട് ബീച്ചും ബീച്ചിൻറെ മറുവശത്തായി സ്ഥിതിചെയ്യുന്ന ഔഷധസസ്യമായ രാമച്ചത്തിൻറെ വിശാലമായ കൃഷിയിടവും മണത്തല വില്ലേജിനെ സമ്പുഷ്ടമാക്കുന്നു. ഹിന്ദു- മുസ്ലിം സാമുദായിക സൗഹാർദ്ദത്തിന് പേരുകേട്ട മണത്തല തൃശ്ശൂരിലെ മികച്ച ഒരു പിക്നിക് സ്പോട്ടുകൂടിയാണ്[6].
ഭൂമിശാസ്ത്രം
[തിരുത്തുക]തൃശ്ശൂർ നഗരത്തിൽ നിന്നും ഏകദേശം 29 കിലോമീറ്ററും ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ നിന്നും ഏകദേശം 5 കിലോമീറ്ററും ദൂരമുണ്ട് ഈ ഗ്രാമത്തിലേക്ക്. ചാവക്കാട് നഗരത്തിൽ നിന്നും ഏകദേ��ം ഒരു കിലോമീറ്റർ അകലത്തിൽ, ദേശീയപാത 66ൻറെ ഇരുവശങ്ങളിലുമായി ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു[6].
സ്ഥാപനങ്ങൾ
[തിരുത്തുക]പൊതുമേഖലാ സ്ഥാപനങ്ങൾ
[തിരുത്തുക]സ്വകാര്യമേഖലാ സ്ഥാപനങ്ങൾ
[തിരുത്തുക]ആശുപത്രികൾ
[തിരുത്തുക]വിദ്യാലയങ്ങൾ
[തിരുത്തുക]- Bbalps Manathala
- Ghss Manathala
- Kalps Manathala
- Saraswathy Alps Manathala
ആരാധനാലയങ്ങളും ഉത്സവങ്ങളും
[തിരുത്തുക]- ചരിത്രപ്രസിദ്ധമായ മണത്തല ചന്ദനക്കുടം നേർച്ച നടത്തപ്പെടുന്ന മണത്തല ജുമാമസ്ജിദ്
- മണത്തല വിശ്വനാഥക്ഷേത്രം
- കളത്തിൽ ശ്രീരുദ്രാ ദേവി ക്ഷേത്രം
അവലംബം
[തിരുത്തുക]- ↑ "Manathala Village Office" (in ഇംഗ്ലീഷ്). village.kerala.gov.
- ↑ "UMMU KULSU- LSGI Election -2020" (in ഇംഗ്ലീഷ്). Gov. of Kerala.
- ↑ "മണത്തലയുടെ വലിയ പടത്തലവൻ". deshabhimani. 2022-09-11.
- ↑ "ചാവക്കാടിന് അഴകായി മണത്തല ചന്ദനക്കുടം നേർച്ച". keralakaumudi. 2021-01-29.
- ↑ "വേണം, മണത്തലക്ക് മേൽപാലം". madhyamam. 2022-11-17.
- ↑ 6.0 6.1 6.2 "Manathala Village Office" (in ഇംഗ്ലീഷ്). village.kerala.gov.