Jump to content

ഓക്സിബുപ്രോകൈൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
18:21, 23 ജനുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- InternetArchiveBot (സംവാദം | സംഭാവനകൾ) (Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.3)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഓക്സിബുപ്രോകൈൻ
Clinical data
Trade namesNovesin(e)
AHFS/Drugs.comInternational Drug Names
Pregnancy
category
  • AU: D
Routes of
administration
Topical
ATC code
Pharmacokinetic data
MetabolismEsterases in blood plasma and liver
Identifiers
  • 2-diethylaminoethyl 4-amino-3-butoxy-benzoate
CAS Number
PubChem CID
IUPHAR/BPS
DrugBank
ChemSpider
UNII
KEGG
ChEBI
ChEMBL
CompTox Dashboard (EPA)
Chemical and physical data
FormulaC17H28N2O3
Molar mass308.42 g·mol−1
3D model (JSmol)
  • O=C(OCCN(CC)CC)c1cc(OCCCC)c(cc1)N
  • InChI=1S/C17H28N2O3/c1-4-7-11-21-16-13-14(8-9-15(16)18)17(20)22-12-10-19(5-2)6-3/h8-9,13H,4-7,10-12,18H2,1-3H3 checkY
  • Key:CMHHMUWAYWTMGS-UHFFFAOYSA-N checkY
  (verify)

ബെനോക്സിനേറ്റ് അല്ലെങ്കിൽ ബി‌എൻ‌എക്സ് എന്നും അറിയപ്പെടുന്ന ഓക്സിബുപ്രോകൈൻ (ഐ‌എൻ‌എൻ) നേത്രരോഗശാസ്ത്രത്തിലും ഓട്ടോളറിംഗോളജിയിലും ഉപയോഗിക്കുന്ന എസ്റ്റർ തരത്തിലുള്ള ലോക്കൽ അനസ്തെറ്റിക് ആണ്. നൊവാർട്ടിസ്, നോക്സിൻ അല്ലെങ്കിൽ നോവെസിൻ എന്ന ബ്രാൻഡ് നാമങ്ങളിൽ ഓക്സിബുപ്രോകെയ്ൻ വിൽക്കുന്നു.

ഇതിന്റെ ഗർഭാവസ്ഥയിലും മുലയൂട്ടുന്നവരിലും ഉള്ള സുരക്ഷ വ്യക്തമാക്കിയിട്ടില്ല.

ഉപയോഗങ്ങൾ

[തിരുത്തുക]
  • ഒഫ്താൽമോളജിയിൽ കണ്ണിന്റെ ഉപരിതലത്തിലെ പാളികളായ കോർണിയ, കൺജങ്റ്റൈവ എന്നിവ മരവിപ്പിക്കുന്നതിന് ഉപയോഗിക്കുന്നു:[1]
    • ഒരു കോൺ‌ടാക്റ്റ് / അപ്ലനേഷൻ ടോണോമെട്രി ചെയ്യുന്നതിനായി
    • ചെറിയ ശസ്ത്രക്രിയകൾക്കായി
    • കോർണിയയുടെ അല്ലെങ്കിൽ കൺജങ്ക്റ്റിവയുടെ മുകളിലെ പാളിയിൽ നിന്ന് ചെറിയ അന്യ വസ്തുക്കളെ നീക്കംചെയ്യുന്നതിനായി
  • ഓട്ടോലറിംഗോളജിയിൽ രോഗനിർണയ ആവശ്യങ്ങൾക്കും ചെറിയ ശസ്ത്രക്രിയകൾക്കുമായി മൂക്കിലെയും ശ്വാസനാളത്തിലെയും മ്യൂക്കസ് മെംബ്രേൻ മരവിപ്പിക്കുന്നതിനായി[2]
  • ബ്രോങ്കിയിലെ മ്യൂക്കസ് മെംബ്രേൻ മരവിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നു. (ഉദാഹരണം ബ്രോങ്കോസ്കോപ്പി)
  • അന്നനാളം (ഉദാഹരണം ഇൻ‌ബ്യൂബേഷനിലെ ഉപയോഗം)

ഫാർമക്കോകൈനറ്റിക്സ്

[തിരുത്തുക]

പെർഫ്യൂഷന് അനുസരിച്ച്, അനസ്തേഷ്യ 30 - 50 സെക്കന്റുകൾക്കുള്ളിൽ ആരംഭിച്ച് ഏകദേശം 10 മുതൽ 30 മിനിറ്റ് വരെ നീണ്ടുനിൽക്കുന്നു. രക്തത്തിലെ പ്ലാസ്മയിലെയും കരളിലെയും എസ്റ്റെറസുകളാണ് മരുന്ന് മെറ്റബൊളൈസ് ചെയ്യുന്നത്.[2]

വിപരീത ഫലങ്ങൾ

[തിരുത്തുക]

അമിതമായി ഉപയോഗിക്കുമ്പോൾ, കണ്ണിലും മ്യൂക്കസ് മെംബ്രേനിലും ഉപയോഗിക്കുന്ന മറ്റേതൊരു ടോപ്പിക് അനസ്തെറ്റിക് (ഉദാഹരണത്തിന് ടെട്രാകൈൻ, പ്രോക്സിമെറ്റാകൈൻ, പ്രൊപാരകെയ്ൻ എന്നിവ) മരുന്നുകളിലും എന്നപോലെ ഓക്സിബുപ്രോകെയ്നും ഇറിറ്റേഷൻ ഹൈപ്പർസെൻസിറ്റിവിറ്റി, അനാഫൈലക്സിസ്, മാറ്റാനാവാത്ത കോർണിയ കേടുപാടുകൾ കോർണിയയുടെ പൂർണ്ണ നാശം എന്നിവയ്ക്ക് കാരണമാകും.[1] [3] (അമിതമായ ഉപയോഗം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് നിരവധി ദിവസങ്ങളിൽ അല്ലെങ്കിൽ ആഴ്ചകളിൽ ദിവസത്തിൽ പല തവണയുള്ള ഉപയോഗമാണ്.)

ഇടപെടലുകൾ

[തിരുത്തുക]

വെള്ളി, മെർക്കുറി ലവണങ്ങൾ, ക്ഷാരം എന്നിവയുമായി ഓക്സിബുപ്രോകെയ്ൻ പൊരുത്തപ്പെടുന്നില്ല. അതുപോലെ ഇത് സൾഫോണമൈഡുകളുടെ ആന്റിമൈക്രോബയൽ പ്രവർത്തനത്തെ കുറയ്ക്കുന്നു. [2]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 Drugs.com: Minims Oxybuprocaine Hydrochloride 0.4% Archived 2020-06-30 at the Wayback Machine.
  2. 2.0 2.1 2.2 Jasek W, ed. (2007). Austria-Codex (in ജർമ്മൻ) (2007/2008 ed.). Vienna: Österreichischer Apothekerverlag. ISBN 978-3-85200-181-4.
  3. "Toxicities of topical ophthalmic anesthetics". Expert Opinion on Drug Safety. 6 (6): 637–40. November 2007. doi:10.1517/14740338.6.6.637. PMID 17967152.
"https://ml.wikipedia.org/w/index.php?title=ഓക്സിബുപ്രോകൈൻ&oldid=3844601" എന്ന താളിൽനിന്ന് ശേഖരിച്ചത്