Jump to content

വാസിലി സ്മിസ് ലോഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
17:14, 18 ഓഗസ്റ്റ് 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- InternetArchiveBot (സംവാദം | സംഭാവനകൾ) (Rescuing 2 sources and tagging 0 as dead.) #IABot (v2.0.8)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വാസിലി സ്മിസ് ലോഫ്
Vasily Smyslov
മുഴുവൻ പേര്Vasily Vasilyevich (Vasilievich) Smyslov
രാജ്യംSoviet Union
ജനനം(1921-03-24)24 മാർച്ച് 1921
Moscow, Soviet Union
മരണം27 മാർച്ച് 2010(2010-03-27) (പ്രായം 89)
Moscow, Russia
സ്ഥാനംGrandmaster
ലോകജേതാവ്1957–58
ഉയർന്ന റേറ്റിങ്2620 (July 1971)

റഷ്യൻ ഗ്രാൻഡ് മാസ്റ്ററും ചെസ്സ് ലോക ചാമ്പ്യനുമായിരുന്നു വാസിലി വാസില്യേവിച്ച് സ്മിസ് ലോഫ്(.ഉച്ചാരണം "smis-LOFF". ജനനം 24, മാർച്ച് 1921 - മരണം 27 മാർച്ച്, 2010) 1957 മുതൽ1958 വരെയുള്ള ലോക ചാമ്പ്യനുമായിരുന്നു സ്മിസ് ലോഫ് .8 തവണ ലോകപട്ടത്തിനുള്ള മത്സരാർത്ഥിയുമായിരുന്നു.(1948, 1950, 1953, 1956, 1959, 1965, 1983, 1985).കേവലം 6 വയസ്സുള്ളപ്പോൾ തന്നെ സ്മിസ് ലോഫ് ചെസ്സിൽ ആകൃഷ്ടനായി.പിതാവു തന്നെ തുടക്കത്തിൽ പരിശീലകനുമായി. അന്നത്തെ വിഖ്യാത കളിക്കാരനായിരുന്ന അലക്സാണ്ടർഅലഖിനിന്റെ 'My Best Games of Chess' ന്റെ ഒരു കോപ്പി പിതാവ് സ്മിസ് ലോഫിനു നൽകി.കൂടാതെ എമ്മാനുവൽലാസ്കറിന്റെയും, കാപബ്ലാങ്കയുടെ പുസ്തകങ്ങളും സ്മിസ് ലോഫിനു പ്രചോദനമേകി..1950ൽ ഫിഡെ അദ്ദേഹത്തിനു ഗ്രാൻഡ് മാസ്റ്റർ പദവി നൽകുകയുണ്ടായി.

മികവാർന്ന ഒരു പൊസിഷണൽ ശൈലിയായിരുന്നു കളിയിൽ അദ്ദേഹം സ്വീകരിച്ചിരുന്നത്. അവസാനഘട്ട കരുനീക്കങ്ങളിലെ സൂക്ഷ്മതയും,നിയന്ത്രണവും സവിശേഷതകളായി ചൂണ്ടിക്കാണിക്കാവുന്നതാണ്. ഗ്രൺഫെൽഡ് ഡിഫൻസിലെ തുടർച്ചയായി 1.d4 Nf6 2.c4 g6 3.Nc3 d5 4.Nf3 Bg7 5.Qb3 dxc4 6.Qxc4 0-0 7.e4 Bg4 8.Be3 Nfd7 ..ഇത് സ്മിസ് ലോഫ് വേരിയേഷൻ എന്നപേരിൽ സ്ഥിരമായി അനുവർത്തിയ്ക്കപ്പെടുന്നുമുണ്ട്. റുയ് ലോപ്പസിലെ വേർഷൻ ആയ (1.e4 e5 2.Nf3 Nc6 3.Bb5 g6) രീതിയും സ്മിസ് ലോഫ് രീതി എന്നറിയപ്പെടുന്നുണ്ട്.[1]

അവലംബം

[തിരുത്തുക]
  1. "I'M SORRY, FRANK..." ChessBase. August 29, 1999. Archived from the original on 2007-10-12. Retrieved 2011-09-16.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
പുരസ്കാരങ്ങൾ
മുൻഗാമി ലോക ചെസ്സ് ചാമ്പ്യൻ
1957–1958
പിൻഗാമി
"https://ml.wikipedia.org/w/index.php?title=വാസിലി_സ്മിസ്_ലോഫ്&oldid=3644790" എന്ന താളിൽനിന്ന് ശേഖരിച്ചത്