Jump to content

ബാസ്തെറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
06:04, 21 ജനുവരി 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Malikaveedu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ബാസ്തെറ്റ്
പൂച്ച ദേവത; സംരക്ഷണം, ആനന്ദം, നൃത്തം, സംഗീതം, കുടുംബം, സ്നേഹം എന്നിവയുടെ ദേവത
പൂച്ചയുടെ ശിരസോട്കൂടിയ സ്ത്രീരൂപത്തിൽ ബാസ്തെറ്റ് ദേവി
W1tB1
ബുബാസ്റ്റിസ്
പ്രതീകംസിംഹം, പൂച്ച, സിസ്റ്റ്രം
ജീവിത പങ്കാളി(സാധാരണയായി) താ, (എന്നാൽ ചില വിശ്വാസപ്രകാരം) അനുബിസ്,
മാതാപിതാക്കൾറായും ഐസിസും ചിലപ്പോൾ റാ മാത്രം
സഹോദരങ്ങൾടെഫ്നട്, ഷു, സെർക്വെത്, ഹാത്തോർ, ഹോറസ്, സെഖ്മെത്, അൻഹൂർ; (ചില വിശ്വാസപ്രകാരം) അമുത്ത് തോത്ത്
മക്കൾഖോൻസു(ചില വിശ്വാസപ്രകാരം) , നെഫെർടെം(സാധ്യത), മാഹീസ്(സാധ്യത)

പുരാതന ഈജിപ്റ്റിൽ ആരാധിച്ചിരുന്ന, പൂച്ചയുടെ ശിരസോടുകൂടിയ ഒരു ദേവതയാണ് ബാസ്തെറ്റ് (ഇംഗ്ലീഷ്: Bastet) . രണ്ടാം രാജവംശത്തിന്റെ (2890 BC) കാലം മുതൽക്കെ ഈജിപ്റ്റിൽ ബാസ്തെറ്റ് ദേവതയുടെ ആരാധന നിലനിന്നിരുന്നു .ബാസ്ത്(Baast), ഉബാസ്തെ(Ubaste), ബാസെറ്റ്(Baset) എന്നി പേരുകളിലും ബാസ്തെറ്റ് അറിയപ്പെട്ടിരുന്നു.[1] ഗ്രീക് ഐതിഹ്യത്തിൽ, ഈ ദേവി ഐലുറോസ്(Ailuros) എന്നാണ് അറിയപ്പെട്ടിരുന്നത്.

ബാസ്തെറ്റ് ദേവിക്ക് പൂച്ചകൾ ദൈവികമായിരുന്നു. പൂച്ചകളെ ഉപദ്രവിക്കുന്നത് വളരെ ദൗർഭാഗ്യകരവും ബാസ്തെറ്റ് ദേവിക്കെതിരെയുള്ള പാപകർമ്മവുമായി കണക്കാക്കിയിരുന്നു. ബാസ്തെറ്റ് ദേവിയുടെ ക്ഷേത്രത്തിൽ പുരോഹിതർ പൂച്ചകളേയും വളർത്തിയിരുന്നു. ദേവിയുടെ അവതാരമായ വിശുദ്ധപൂച്ചകളായാണ് അവരെ കരുതിയിരുന്നത്. മരണാനന്തരം ��� പൂച്ചകളെ മമ്മീകരിച്ച് ദേവിയ്ക്കായി സമർപ്പിച്ചിരുന്നു. പുരാതന ഈജിപ്ഷ്യർ പൂച്ചകൾക്ക് വളരെ വലിയ സ്ഥാനമാണ് നൽകിയിരുന്നത്. വിളകളെ സംരക്ഷിക്കുകയും ക്ഷുദ്രജീവികളെ നശിപ്പിച്ച് സാംക്രമിക രോഗങ്ങളിൽനിന്നും രക്ഷിക്കുന്നതിനാലുമായിരുന്നു ഇത്. തന്മൂലം സംരക്ഷ ദേവത എന്നൊരു പദവിയും ബാസ്തെറ്റിന് ലഭിച്ചു.[2]

പുരാതന ഈജിപ്റ്റിൽ ഉണ്ടായിരുന്ന പ്രാധാന്യം

[തിരുത്തുക]
ബാസ്തെതിനെ ഒരു വളർത്തുപൂച്ചയുടെ രൂപത്തിൽ ചിത്രീകരിച്ചുള്ള ഒരു പുരാതന ഈജിപ്ഷ്യൻ ശില്പം.

അതിപുരാതന ഈജിപ്റ്റിൽ ആദ്യകാലങ്ങളിൽ ബാസ്തെറ്റിനെ സിംഹരൂപിണിയായ യോദ്ധാ-ദേവതയായാണ് ആരാധിച്ചിരുന്നത്. എന്നാൽ പിൽകാലത്താണ് നാം ഇന്നുകാണുന്നപോലെയുള്ള പൂച്ചയുടെ രൂപം നൽകിയത്. ഈജിപ്ഷ്യൻ സംസ്കാരത്തിന്റെ അവസാനനാളുകളിൽ ഈജിപ്റ്റിൽ അധിനിവേശിച്ച ഗ്രീക്കുകാർ ബാസ്തെറ്റിനെ ചന്ദ്രദേവതയായി മാറ്റിയിരുന്നു.

കീഴെ ഈജിപ്റ്റിന്റെ സംരക്ഷക എന്നനിലയ്ക്ക്, ഫാറോയുടെ പരിപാലകയായും, പിന്നീട് സാക്ഷാൽ റായുടെ തന്നെ സംരക്ഷകായും ബാസ്തെത്തിനെ കരുതിയിരുന്നു. മറ്റു സിംഹ ദേവതകൾക്കൊപ്പം റായുടെ കണ്ണ് എന്ന സങ്കൽപ്പത്തിന്റെ മൂർത്തിത്വമായി ചിലപോൾ ബാസ്തെറ്റിനെ അവരോധിച്ചിരുന്നു . റായുടെ ശത്രുവായ അപ്പേപ് എന്ന ദുർനാഗവുമായി പോരാടുന്നരൂപത്തിലും ബാസ്തെറ്റിനെ ചിത്രീകരിച്ചിരുന്നു.[3]

പലപ്പോഴും അലബാസ്റ്റർ കല്ലിലാണ് ബാസ്റ്റെറ്റ് ദേവതാശില്പങ്ങൾ നിർമ്മിച്ചിരുന്നത്. ദുർഭൂതങ്ങളിൽനിന്നും സാംക്രമികരോഗങ്ങളിൽനിന്നും സംരക്ഷിക്കുന്ന ദേവതയായും ബാസ്തെറ്റിനെ കരുതിയിരുന്നു.[4]

ആരാധനാകേന്ദ്രം

[തിരുത്തുക]

ക്ഷേത്രം

[തിരുത്തുക]

ബി.സി അഞ്ചാം നൂറ്റാണ്ടിൽ ഈജിപ്റ്റ് സന്ദർശിച്ച ഹെറോഡോട്ടാസ്, ബാസ്റ്റെറ്റിന്റെ ക്ഷേത്രത്തെക്കുറിച്ച് വിവരിച്ചിട്ടുണ്ട്:[5]

ഈക്ഷേത്രത്തിൽ പൂച്ചകളേയും മമ്മീകരിച്ച് സംസ്കരിച്ചിരുന്നു. ഇവയിൽ തങ്ങളുടെ യജമാനനു സമീപം തന്നെയാണ് പൂച്ചകളേയും സംസ്കരിച്ചിരുന്നത്.[6]

ആഘോഷങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Badawi, Cherine. Footprint Egypt. Footprint Travel Guides, 2004.
  2. "Ancient Egyptian Gods: Bast". ancient egypt online.
  3. http://www.shira.net/egypt-goddess.htm#Bastet
  4. http://www.shira.net/egypt-goddess.htm#Bastet
  5. Herodotus, Book 2, chapter 138.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Serpell184 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ബാസ്തെറ്റ്&oldid=3517571" എന്ന താളിൽനിന്ന് ശേഖരിച്ചത്