Jump to content

ബ്രൂണൈയിലെ സ്ത്രീകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
03:50, 26 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vazhambra panicker (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ബ്രൂണൈയിലെ സ്ത്രീകൾ
Two Bruneian women
Global Gender Gap Index[1]
Value0.6730 (2013)
Rank88th out of 144
Pengiran Anak Sarah (Crown Princess of Brunei) in her army cadet uniform in 2009.

ബ്രൂണൈ ദറുസ്സലാം എന്ന രാജ്യത്തെ സ്ത്രീകളാണ് ബ്രൂണൈയിലെ സ്ത്രീകൾ. അവരുടെ നിർവ്വചനത്തിലുള്ള ഇസ്ലാമിക് സമുഹത്തിൽ അവിടത്തെ സ്ത്രീകൾ വളരെ ഉയർന്ന സ്ഥിതിയിലാണെന്നു കരുതുന്നു. ബ്രൂണൈയിലെ സർക്കാർ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ശ്രമിച്ചുവരുന്നു. [2][3]

നിയമപരമായ അവകാശങ്ങൾ

[തിരുത്തുക]

ലൈംഗികപീഡനം ബ്രൂണൈ ദറുസ്സലാമിൽ നിരോധിച്ചിട്ടുണ്ട്. സ്ത്രീകളുടെ മാന്യതയെ സംരക്ഷിക്കുന്ന വകുപ്പുകൾ ഈ നിയമത്തിലുണ്ട്. ആരെങ്കിലും ഈ നിയമം ലംഘിച്ചാൽ അഞ്ചുവർഷം തടവും ചൂരൽ-പ്രയോഗവും ഉണ്ടാകും. ബലാൽകാരത്തിനു ശിക്ഷ 30 വർഷം വരെ തടവും 12 അടിയിൽക്കുറയാത്ത ശിക്ഷയുമുണ്ടാകും. എന്നാൽ ഈ നിയമം, സ്വന്തം പങ്കാളിയുടെ ബലാത്കാരത്തെ ശിക്ഷാവിധേയമാക്കുന്നില്ല. 13 വയസ്സിൽത്താഴെയുള്ള വിവാഹിതയായ ഒരു പെൺകുട്ടിയെ ലൈംഗികബന്ധത്തിനു വിധേയമാക്കുന്നത് കുറ്റകരമല്ല എന്നും ഈ നിയമം അനുശാസിക്കുന്നു. എന്നാൽ, ഇസ്ലാമിക്ക് കുടുംബ നിയമം അനുസരിച്ചുള്ള ലൈംഗികപീഡനത്തിനെതിരായി 2010-ൽ ഒരു നിയമഭേദഗതിയുണ്ടായിട്ടുണ്ട്. ഇതുപ്രകാരം, BN$2,000 ($1,538) പിഴയും ആറുമാസത്തോളം തടവും ഏർപ്പെടുത്തിയിട്ടുണ്ട്.

വസ്ത്രധാരണ നിയമങ്ങൾ

[തിരുത്തുക]

ബ്രൂണൈയിലെ മുസ്ലിം സ്ത്രീകൾ തലമൂടുന്ന പരമ്പരാഗത വസ്ത്രമായ, തുഡോങ് ധരിക്കണം. [2]

ലിംഗപരമായ കർത്തവ്യം

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "The Global Gender Gap Report 2013" (PDF). World Economic Forum. pp. 12–13.
  2. 2.0 2.1 Brunei Darussalam
  3. 2010 Human Rights Report: Brunei Darussalam. US Department of State
"https://ml.wikipedia.org/w/index.php?title=ബ്രൂണൈയിലെ_സ്ത്രീകൾ&oldid=3502057" എന്ന താളിൽനിന്ന് ശേഖരിച്ചത്