Jump to content

രാസലീല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
04:58, 6 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Meenakshi nandhini (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രാജസ്ഥാനിൽ നിന്നുള്ള പത്തൊൻപതാ�� നൂറ്റാണ്ടിലെ ഒരു പെയിന്റിംഗിൽ കൃഷ്ണനും രാധയും നൃത്തം ചെയ്യുന്നതായി ചിത്രീകരിച്ചിരിക്കുന്നു.

ഭാഗവത പുരാണം പോലുള്ള ഹിന്ദു വേദഗ്രന്ഥങ്ങളിലും ഗീത ഗോവിന്ദം പോലുള്ള സാഹിത്യങ്ങളിലും വിവരിച്ചിരിക്കുന്ന കൃഷ്ണൻ്റെ പരമ്പരാഗത കഥയുടെ നൃത്താവിഷ്ക്കാരമാണ് രാസലീല. [1] ഉത്തർപ്രദേശിലെ മഥുര, വൃന്ദാവൻ എന്നിവിടങ്ങളിൽ കൃഷ്ണ ജന്മാഷ്ടമി, ഹോളി എന്നീ ഉത്സവങ്ങളുടെ ഭാഗമായി അവതരിപ്പിക്കുന്ന ഒരു ജനപ്രിയ രൂപം കൂടിയാണ് രാസലീല. [2]

സങ്കല്പം

[തിരുത്തുക]

ഒരു രാത്രി വൃന്ദാവനത്തിലെ ഗോപികമാർ, കൃഷ്ണൻ്റെ പുല്ലാങ്കുഴൽ ശബ്ദം കേട്ട്, അവരുടെ വീടുകളിൽ നിന്നും പുറത്തിറങ്ങുകയും രാത്രി മുഴുവൻ കൃഷ്ണനോടൊപ്പം നൃത്തം ചെയ്യുകയും ചെയ്തു എന്ന പുരാണ കഥയാണ് രാസലീല എന്ന നൃത്താവിഷ്‌ക്കാരത്തിന് നിദാനമായത്. കൃഷ്ണ ഭക്തി പാരമ്പര്യങ്ങളിൽപെട്ട വിനോദങ്ങളിൽ ഏറ്റവും ആകർഷകവുമായ ഒന്നാണ് രാസലീല. [3]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=രാസലീല&oldid=3486099" എന്ന താളിൽനിന്ന് ശേഖരിച്ചത്