Jump to content

ചതുരംഗം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
06:12, 18 ജൂലൈ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kgsbot (സംവാദം | സംഭാവനകൾ) (പുറത്തേക്കുള്ള കണ്ണികൾ: re-categorisation per CFD using AWB)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചതുരംഗം
ഡി.വി.ഡി. പുറംചട്ട
സംവിധാനംകെ. മധു
നിർമ്മാണംഫിറോസ്
രചനബാബു ജനാർദ്ദനൻ
അഭിനേതാക്കൾമോഹൻലാൽ
ലാലു അലക്സ്
നഗ്മ
നവ്യ നായർ
സംഗീതംഎം.ജി. ശ്രീകുമാർ
ഗാനരചനഎസ്. രമേശൻ നായർ
ഗിരീഷ് പുത്തഞ്ചേരി
ഷിബു ചക്രവർത്തി
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംപി.സി. മോഹനൻ
സ്റ്റുഡിയോനിയ പ്രൊഡക്ഷൻസ്
വിതരണംനിയാ റിലീസ്
റിലീസിങ് തീയതി2002
രാജ്യംഇന്ത്യ
ഭാഷമലയാളം

കെ. മധുവിന്റെ സംവിധാനത്തിൽ മോഹൻലാൽ, ലാലു അലക്സ്, നഗ്മ, നവ്യ നായർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2002-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ചതുരംഗം. നിയാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫിറോസ് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് നിയാ റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ബാബു ജനാർദ്ദൻ ആണ്.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ് കഥാപാത്രം
മോഹൻലാൽ അത്തിപ്പാറക്കൽ ജിമ്മി ജേകബ്
ജഗതി ശ്രീകുമാർ കൊച്ചൗസേപ്പ്
ജഗദീഷ് മാർട്ടിൻ ചെത്തിമറ്റം
ലാലു അലക്സ് തൊമ്മിച്ചൻ
സായി കുമാർ കെ.സി. കോര
നെടുമുടി വേണു മാത്യു വർഗ്ഗീസ്
വിജയരാഘവൻ പി.പി. പൌലോസ്
സാദിഖ്
അഗസ്റ്റിൻ അപ്പു
മണിയൻപിള്ള രാജു അലക്സ്
കൊല്ലം തുളസി അഡ്വ്വക്കേറ്റ്
രവി വള്ളത്തോൾ രാമചന്ദ്രൻ
ബാബുരാജ് പോലീസ് ഓഫീസർ
സുരേഷ് കൃഷ്ണ ജോസ്
ജോസ് പല്ലിശ്ശേരി ദേവസ്യ
ഭീമൻ രഘു ഹക്കീം
നഗ്മ നയന പിള്ള
നവ്യ നായർ ഷെറിൻ മാത്യു
കെ.പി.എ.സി. ലളിത തെരുത
ബിന്ദു പണിക്കർ ആനി
വത്സല മേനോൻ സിസ്റ്റർ തെരേസ

സംഗീതം

[തിരുത്തുക]

എസ്. രമേശൻ നായർ, ഗിരീഷ് പുത്തഞ്ചേരി, ഷിബു ചക്രവർത്തി എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് എം.ജി. ശ്രീകുമാർ ആണ്. പശ്ചാത്തലസംഗീതം ചെയ്തിരിക്കുന്നത് ശ്യാം. ഗാനങ്ങൾ വിപണനം ചെയ്തത് മാഗ്ന സൌണ്ട്.

ഗാനങ്ങൾ
  1. വലുതായൊരു മരത്തിന്റെ മുകളിൽ – എം.ജി. ശ്രീകുമാർ, മോഹൻലാൽ
  2. വെള്ളിമണി – കോറസ്
  3. ചന്ദനക്കൂട്ടിനകത്തൊരു – കോറസ്
  4. മിഴിയിൽ – എം.ജി. ശ്രീകുമാർ, സുജാത മോഹൻ (ഗാനരചന– ഗിരീഷ് പുത്തഞ്ചേരി)
  5. നന്മ നിറഞ്ഞവളേ – കെ.എസ്. ചിത്ര, കോറസ് (ഗാനരചന– ഗിരീഷ് പുത്തഞ്ചേരി)
  6. നീലാമ്പലേ – എം.ജി. ശ്രീകുമാർ, സൗമ്യ (ഗാനരചന– ഷിബു ചക്രവർത്തി)
  7. പൂക്കണ് പൂക്കണ് പൂവരശ് – കെ.ജെ. യേശുദാസ് (ഗാനരചന– ഷിബു ചക്രവർത്തി)
  8. മിഴിയിൽ – സുജാത മോഹൻ (ഗാനരചന– ഗിരീഷ് പുത്തഞ്ചേരി)

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം ആനന്ദക്കുട്ടൻ
ചിത്രസം‌യോജനം പി.സി. മോഹനൻ
കല ശ്രീനി
ചമയം വേലപ്പൻ
വസ്ത്രാലങ്കാരം പളനി, മുരളി
നൃത്തം കുമാർ ശാന്തി
സംഘട്ടനം ത്യാഗരാജൻ
പ്രോസസിങ്ങ് പ്രസാദ് കളർ ലാബ്
എഫക്റ്റ്സ് മുരുകേഷ്
നിർമ്മാണ നിയന്ത്രണം പീറ്റർ ഞാറയ്ക്കൽ
നിർമ്മാണ നിർവ്വഹണം സൈമൺ പാറയ്ക്കൽ
വാതിൽ‌പുറചിത്രീകരണം വിശാഖം ഔട്ട്ഡോർ യൂണിറ്റ്

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ചതുരംഗം_(ചലച്ചിത്രം)&oldid=3385478" എന്ന താളിൽനിന്ന് ശേഖരിച്ചത്