Jump to content

ഇംപേഷ്യൻസ് ജോൺസിയാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
10:54, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rojypala (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇംപേഷ്യൻസ് ജോൺസിയാന
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: Eudicots
ക്ലാഡ്: Asterids
Order: Ericales
Family: Balsaminaceae
Genus: Impatiens
Species:
I. johnsiana
Binomial name
Impatiens johnsiana
Ratheesh, Sunil & Anil Kumar

ബൾസാമിനേസീ സസ്യകുടുംബത്തിലെ ഒരിനമാണ് ഇംപേഷ്യൻസ് ജോൺസിയാന (ശാസ്ത്രീയനാമം: Impatiens johnsiana). നിത്യഹരിത വനത്തിലെ മരങ്ങളിൽ പറ്റിപ്പിടിച്ചാണ് ഇവ വളരുന്നത്. സമുദ്ര നിരപ്പിൽ നിന്ന് 1500-1700 മീറ്റർ ഉയരമുള്ള പ്രദേശങ്ങളിലാണ് ഇവ കാണപ്പെടുന്നത്. കേരളത്തിലെ പരിസ്ഥിതി പ്രവർത്തകർക്ക് മാർഗദർശിയായിരുന്ന പ്രൊഫ. ജോൺസി ജേക്കബിന്റെ പേരിലാണ് ഈ സസ്യം അറിയപ്പെടുന്നത്. വയനാട്ടിലെ ചെമ്പ്ര - വെള്ളാർമല മലനിരകളിലെ കാട്ടിമട്ടം പ്രദേശത്തു നിന്നാണ് ഈ സസ്യത്തെ കണ്ടെത്തിയത്[1].

വിവരണം

[തിരുത്തുക]

സസ്യം 15 മുതൽ 22 സെന്റീമീറ്റർ വരെ ഉയരത്തിൽ വളരുന്നു. പിങ്ക് നിറത്തിലുള്ള പൂക്കളാണ് ഇതിൽ ഉണ്ടാകുന്നത്. ഒരു ചെടിയിൽ ഒരില മാത്രവും അപൂർവ്വമായി രണ്ടിലയും കാണപ്പെടുന്നു. ജൂലൈ മുതൽ ഒക്ടോബർ വരെ മാത്രമേ ഈ സസ്യത്തെ കാണപ്പെടുന്നുള്ളു. മഴക്കാലം ആരംഭിക്കുമ്പോൾ മണ്ണിലെ കിഴങ്ങിൽ നിന്നും വിത്തിൽ നിന്നും പുതിയ ചെടി മുളയ്ക്കുന്നു. ഒരു കുലയിൽ പത്തിൽ താഴെ പൂക്കൾ ഉണ്ടാകുന്നു.

കണ്ടെത്തൽ

[തിരുത്തുക]

എറണാകുളം എസ്.എൻ.എം.കോളേജ് പ്രൊഫസർ. സി.എൻ.സുനിൽ, തിരുവനന്തപുരം ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡനിലെ ശാസ്ത്രജ്ഞൻ ഡോ. ടി.ഷാജു, ജയേഷ് പി.ജോസഫ്, പയ്യന്നൂർ കോളേജിലെ ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫ. ഡോ.എം.കെ.രതീഷ് നാരായണൻ, എന്നിവർ ഉൾപ്പെടുന്ന സംഘമാണ് ഈ സസ്യത്തെ കണ്ടെത്തിയത്. 100-ൽ താഴെ ചെടികളാണ് ഈ പ്രദേശത്ത് കണ്ടെത്തിയത്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇംപേഷ്യൻസ്_ജോൺസിയാന&oldid=3352645" എന്ന താളിൽനിന്ന് ശേഖരിച്ചത്