Jump to content

ആറുചെകിള സ്രാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
14:58, 10 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Malikaveedu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ബ്ലണ്ട്നോസ് സിക്സ്ഗിൽ സ്രാവ്
Bluntnose sixgill shark in the Gulf of Mexico.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Order:
Family:
Genus:
Species:
H. griseus
Binomial name
Hexanchus griseus
Range of bluntnose sixgill shark (in blue)

അഗാധസമുദ്രത്തിൽ വസിക്കുന്ന ഒരു വമ്പൻ സ്രാവിനമാണ് ബ്ലണ്ട്നോസ് സിക്സ്ഗിൽ സ്രാവ് (ശാസ്ത്രീയനാമം: Hexanchus griseus).

482 സെന്റീമീറ്റർ വരെ നീളം വയ്ക്കുന്ന[2] ഇവ വളരെ സാവധാനത്തിലാണ് സഞ്ചരിക്കുന്നത്. എങ്കിലും ഇവ വളരെ ദൂരം സഞ്ചരിക്കുന്നു. 590 കിലോഗ്രാം വരെ ഭാരം വയ്ക്കുന്നു[2]. കറുപ്പോ ചാരമോ തവിട്ടോ ആണ് ഇവയുടെ നിറം. സമുദ്രത്തിലെ 500 മുതൽ 2000 മീറ്റർ വരെ ആഴത്തിലാണ് ഇവയെ സാധാരണ കാണുന്നത്[3]. 1875 മീറ്റർ വരെ ആഴക്കടലിൽ ഈ സ്രാവിനു വസിക്കാൻ സാധിക്കും. അന്തർവാഹിനികൾക്കു സമീപം നാവികർ ഇതിനെ കാണാറുണ്ട്. മൽസ്യങ്ങളും ചെറുസ്രാവുകളും കടലാമകളും കടൽസസ്തനികളുമാണ് ഇവയുടെ ഭക്ഷണം. ഒറ്റപ്രസവത്തിൽ 22 മുതൽ 103 കുഞ്ഞുങ്ങൾ വരെ ജനിക്കുന്നു. അറ്റ്ലാന്റിക്, പസഫിക്, ഇന്ത്യൻ മഹാസമുദ്രം, മെഡിറ്റനേറിയൻ എന്നീ സമുദ്രങ്ങളിൽ ഇവയെ കണ്ടെത്തിയിട്ടുണ്ട്[3].

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആറുചെകിള_സ്രാവ്&oldid=3348675" എന്ന താളിൽനിന്ന് ശേഖരിച്ചത്