കുമരമ്പുത്തൂർ
ദൃശ്യരൂപം
പാലക്കാട് ജില്ലയിലെ മണാർക്കാട് താലൂക്കിൽ മണാർക്കാട് ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ് കുമരമ്പുത്തൂർ. കുമരമ്പുത്തൂർ ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 37.25 ചതുരശ്രകിലോമീറ്ററാണ്.അതിരുകൾ വടക്കുഭാഗത്ത് ഏറനാട് താലൂക്കും, കിഴക്കുഭാഗത്ത് കുന്തിപ്പുഴയും അതിനപ്പുറം മണ്ണാർക്കാട് പഞ്ചായത്തും കാരാകുറുശി പഞ്ചായത്തും, തെക്കുഭാഗത്ത് കരിമ്പുഴ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് കോട്ടോപ്പാടം, കരിമ്പുഴ പഞ്ചായത്തുകളും അരിയൂർ തോടുമാണ്
2001 ലെ സെൻസസ് പ്രകാരം കുമരമ്പുത്തൂർ ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 24193 ഉം സാക്ഷരത 85.25% ഉം ആണ്.