മഡോണ ആന്റ് ചൈൽഡ് ആന്റ് റ്റു ഏയ്ഞ്ചൽസ് (ബോട്ടിസെല്ലി)
Madonna and Child with Two Angels | |
---|---|
കലാകാരൻ | Sandro Botticelli |
വർഷം | 1468–1469 |
Medium | Tempera on panel |
അളവുകൾ | 100 cm × 71 cm (39 ഇഞ്ച് × 28 ഇഞ്ച്) |
സ്ഥാനം | Museo Nazionale di Capodimonte, Naples |
ഇറ്റാലിയൻ നവോത്ഥാനചിത്രകലാചാര്യൻ സാന്ദ്രോ ബോട്ടിസെല്ലി 1468നും 1469നുമിടയിൽ വരച്ച ചിത്രമാണ് മഡോണ ആന്റ് ചൈൽഡ് ആന്റ് റ്റു ഏയ്ഞ്ചൽസ്. ഈ ചിത്രം ഇപ്പോൾ നേപ്പിൾസിലെ മ്യൂസിയോ നാസിയോണേൽ ഡി കപ്പോ ഡിമോണ്ടിലാണ് കാണപ്പെടുന്നത്.[1]
ഒരു കാലത്ത് ഈ ചിത്രം ബോട്ടിസെല്ലിയുടെ ഗുരുവായ ഫിലിപ്പിനോ ലിപ്പിയുടേതാണെന്ന് കരുതപ്പെട്ടിരുന്നു. ഈ രചന പ്രധാനമായും ബോട്ടിസെല്ലിയുടെ ഗുരുവിന്റെ (ഫിലിപ്പിനോ ലിപ്പിയുടെ പിതാവ്) ഫിലിപ്പോ ലിപ്പിശൈലി പിന്തുടരുന്നതാണ്. [2]മുഖങ്ങളും മറ്റ് വിശദാംശങ്ങളും ഫോർട്ടിറ്റ്യൂഡിന്റെ അതേ കാലഘട്ടത്തിലെ ഇറ്റാലിയൻ ചിത്രകാരന്മാരുടെ മറ്റ് ജുവനൈൽ മഡോണാകളെ അനുസ്മരിപ്പിക്കുന്നു. ഈ രചന വെറോച്ചിയോയുടെ മഡോണ ഓഫ് ദി മിൽക്കിന് സമാനമാണ്. ഇതിന്റെ രചനാകാലം ഒരുപക്ഷേ, ഇത് ഒന്നോ രണ്ടോ വർഷം മുമ്പ് ആയിരിക്കാമെന്ന് കരുതപ്പെടുന്നു.
ചിത്രകാരനെക്കുറിച്ച്
[തിരുത്തുക]ആദ്യകാല ഇറ്റാലിയൻ നവോത്ഥാനചിത്രകാരനായിരുന്നു സാന്ദ്രോ ബോട്ടിസെല്ലി. ലോറൻസോ ഡി മെഡിസിയുടെ രക്ഷാകർതൃത്വത്തിലുള്ള ഫ്ലോറൻടൈൻ സ്കൂളിൽ അദ്ദേഹം അംഗമായിരുന്നു. നൂറുവർഷത്തിനുശേഷം ജിയോർജിയോ വസാരി തന്റെ വീറ്റ ഓഫ് ബോട്ടിസെല്ലിയിൽ ബോട്ടിസെല്ലിയുടെ കാലഘട്ടത്തെ "സുവർണ്ണകാലം" എന്��് വിശേഷിപ്പിക്കുന്നു. അക്കാലത്ത് പുരാണവിഷയങ്ങളുടെ എണ്ണം വളരെ കുറവായതിനാൽ അദ്ദേഹത്തിന്റെ ഏറ്റവും അറിയപ്പെടുന്ന ചിത്രങ്ങളിൽ നിരവധി മതവിഷയങ്ങളും ചില ചായാചിത്രങ്ങളും ചിത്രീകരിച്ചിരുന്നു. അദ്ദേഹവും ചിത്രശാലയും മഡോണയുടേയും കുട്ടിയുടേയും ചിത്രീകരണത്തിന് പേരുകേട്ടിരുന്നു പലചിത്രങ്ങളും വൃത്താകൃതിയിലുള്ള ടോണ്ടോ കലയെ ആശ്രയിച്ചുള്ളതായിരുന്നു.
കുറിപ്പുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- Legouix, Susan, Botticelli, 2004 (revd edn), Chaucer Press, ISBN 1904449212
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]