ഋത്വിക് റോഷൻ
ഹൃതിക് രോഷന്‍ | |
---|---|
പ്രമാണം:Hrithik Roshan.JPG | |
ജനനം | ഹൃതിക് രോഷന്‍ |
തൊഴിൽ | അഭിനേതാവ് |
സജീവ കാലം | 1980–6, 2000– |
ജീവിതപങ്കാളി(കൾ) | സൂസന്‍ ഖാന്‍ (2000–) |
ഇന്ത്യയിലെ ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനാണ് ഹൃതിക് രോഷന്‍ (ഹിന്ദി: ऋतिक रोशन, ഉച്ഛാരണം: /rɪt̪ɪk roːʃən/ / ജനനം: 10 ജനുവരി 1974).
ഹൃതിക് രോഷന്‍ ആദ്യം കുട്ടീയായിരുന്നപ്പോള്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. പിന്നീട് നായകവേഷത്തില്‍ ആദ്യമായി അഭിനയിച്ച ചിത്രമായ കഹോ ന പ്യാര്‍ ഹേ (2000) എന്ന ചിത്രം ആ വര്‍ഷത്തെ ഒരു വന്‍ വിജയമായ ചിത്രമായിരുന്നു. ഇതിലെ അഭിനയത്തിന് അദ്ദേഹത്തിന് മികച്ച നടനും, പുതുമുഖ നടനുമുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചു. അതിനു ശേഷം 2003ല്‍ ശ്രദ്ധേയമായ വേഷം ചെയ്ത ചിത്രങ്ങള്‍ കോയി മില്‍ ഗയ (2003), ക്രിഷ് (2006) ധൂം 2 (2006) എന്നിവയായിരുന്നു. ഈ ചിത്രങ്ങളിലെ അഭിനയം അദ്ദേഹത്തെ ബോളിവുഡിലെ ഒരു മുന്‍ നിരനടന്മാരില്‍ ഒരാളാക്കുകയും ചെയ്തു. [1]
ഔദ്യോഗികജീവിതം
1999 വരെ
ഹൃതിക് ആദ്യമായി അഭിനയിച്ച ചിത്രം 1980 ലെ ആശ എന്ന ചിത്രം തനിക്ക് 6 വയസ്സുള്ളപ്പോള്‍ അഭിനയിച്ചതാണ്. പിന്നീട് ചില ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു. 1995 ഇല്‍ ഇറങ്ങിയ കരണ്‍ അര്‍ജുന്‍ എ���്ന ചിത്രത്തിലും 1997 ലെ കോയ്ല എന്ന ചിത്രത്തിലും സഹസംവിധായകനായും പ്രവര്‍ത്തിച്ചു.
2002 നു ശേഷം
2000 ല്‍ ഇറങ്ങിയ ചിത്രമായ കഹോ ന പ്യാര്‍ ഹേ ഹൃതിക്കിന്റെ അഭിനയജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. ഇതില്‍ തന്റെ നായികയായി അഭിനയിച്ച് അമിഷ പട്ടേലിനും ഈ ചിത്രം ഒരു ഭാഗ്യ ചിത്രമായിരുന്നു. ഇത് ബോക്സ് ഓഫീസില്‍ ഒരു വന്‍ വിജയമായ ചിത്രമായിരുന്നു. [2]
ഈ ചിത്രത്തിന് മൊത്തം 102 അവാര്‍ഡുകള്‍ ലഭിച്ചു. ഇതിന്റെ പേരില്‍ ഇത് ലിംക ലോക റെക്കോര്‍ഡില്‍ പേര് വന്ന ചിത്രമാണ് .[3]
ഇതിനു ശേഷം ഹൃതിക് രോഷന്‍ ഒരു പാട് മുന്‍ നിര ചിത്രങ്ങളില്‍ നായക വേഷം ചെയ്തു. ഫിസ എന്ന ചിത്രം വളരെ ശ്രദ്ധേയമായ മറ്റൊരു ചിത്രമാണ്. [4]
2003നു ശേഷം
2003 ല്‍ അദ്ദേഹത്തിന്റെ വിജയ ചിത്രം കോയി മില്‍ ഗയ ആയിരുന്നു. ഇത് ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ വര്‍വ് ലഭിച്ച ചിത്രമാണ്[5] ഇതില്‍ ഹൃതിക്കിന്റെ പ്രകടനം പ്രശംസനീയമായിരുന്നു."[6]
2004 ല്‍ ലക്ഷ്യ എന്ന ചിത്രത്തില്‍ അഭിനയിഛ ശേഷം അദ്ദേഹം രണ്ട് വര്‍ഷത്തെ ഇടവേളയില്‍ ആയിരുന്നു. ഈ ചിത്രം ഒരു പരാജയമായിരുന്നു. [7] [8]
അതിനു ശേഷം 2006 ല്‍ കോയി മില്‍ ഗയ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ക്രിഷ് എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ട് അദ്ദേഹം തിരിച്ചു വന്നു. ഇത് ഒരു വിജയ ചിത്രമായിരുന്നു. [9] 2007 അദ്ദേഹത്തിന്റെ ചിത്രമായ ധൂം 2 ഒരു വലിയ വിജയ ചിത്രമായിരുന്നു. [10] ഇതിലെ അഭിനയത്തിന് അദ്ദേഹത്തിന് മൂന്നാമതും ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചു.[9][11]
സ്വകാര്യ ജീവിതം
പ്രമുഖ നടനും സംവിധായകനുമായ രാകേഷ് രോഷന്റെ പുത്രനാണ് ഹൃതിക്. സഞ്ജയ് ഖാന്റ്റെ പുത്രിയായ സൂസനെയാണ് ഹൃതിക് വിവാഹം ചെയ്തിരിക്കുന്നത്. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. [12] [13][14]
പുരസ്കാരങ്ങള്‍
ഹൃതിക്കിനു ലഭിച്ച പുരസ്കാരങ്ങള്‍ (ഇംഗ്ലീഷ്)
അവലംബം
- ↑ "Powerlist: Top Bollywood Actors". Retrieved 2006-08-08.
- ↑ "Boxofficeindia.com". Retrieved 2007-03-25.
- ↑ "2003 tidbits". Retrieved 2007-02-13.
- ↑ "Fiza: Movie Review". Retrieved 2000-12-15.
{{cite news}}
: Check date values in:|accessdate=
(help) - ↑ "BoxOfficeIndia.com". Retrieved 2007-02-05.
- ↑ "Koi... Mil Gaya: Movie Review". Retrieved 2003-08-08.
- ↑ "BoxOfficeIndia.com". Retrieved 2007-02-05.
- ↑ "Lakshya: Movie Review". Retrieved 2004-06-18.
- ↑ 9.0 9.1 "BoxOfficeIndia.com". Retrieved 2007-02-05.
- ↑ "Dhoom 2: Movie Review". Retrieved 2006-11-24.
- ↑ "All Time Earners Inflation Adjusted". Retrieved 2007-09-16.
- ↑ "Hrithik's son to be named Hrehaan". IANS, DNA News. Retrieved March 23.
{{cite web}}
: Check date values in:|accessdate=
(help); Unknown parameter|accessyear=
ignored (|access-date=
suggested) (help) - ↑ "Another son for Hrithik and Suzanne". Rediff.com. Retrieved May 1.
{{cite web}}
: Check date values in:|accessdate=
(help); Unknown parameter|accessyear=
ignored (|access-date=
suggested) (help) - ↑ "Hrithik's son to be named Hridhaan". IANS, DNA News. Retrieved March 23.
{{cite web}}
: Check date values in:|accessdate=
(help); Unknown parameter|accessyear=
ignored (|access-date=
suggested) (help)