Jump to content

കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
09:09, 2 ഡിസംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Meenakshi nandhini (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മാനവികഭാഷകളെ കമ്പ്യൂട്ടറിനു മനസ്സിലാക്കുന്നതിനുതകുന്ന സാങ്കേതികതകൾ നിർമ്മിക്കുന്ന ഒരു ശാസ്ത്രശാഖയാണ് കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ്. മനുഷ്യഭാഷയെയും, അതിന്റെ ഘടനാപരമായ പ്രത്യേകതകളെയും മനസ്സിലാക്കി, അതിനു സമാനമായ കമ്പ്യൂട്ടർ മോഡലുകൾ ഉണ്ടാക്കുകയാണ് ഇതിൽ ചെയ്യുന്നത്. യന്ത്രം, മനുഷ്യന്റെ സുഹൃത്തും വഴികാട്ടിയും ആയിരിക്കണം എന്ന ചിന്താഗതിയനുസരിച്ച് ഒരു യന്ത്രം രൂപകൽപ്പന ചെയ്യുമ്പോൾ അതിനു മനുഷ്യന്റെ ഭാഷയും മനസ്സില്ലാക്കാൻ കഴിയണം. ഇവിടെയാണ് കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സിന്റെ പ്രസക്തി.

കമ്പ്യൂട്ടറുകളിലുള്ള സ്പെല്ലിങ് ചെക്കെർ, ഗ്രാമ്മർ ചെക്കെർ തുടങ്ങിയവ ഇതിന്റെ ചെറിയ പ്രയോഗങ്ങളാണ്. ആപ്പിൾ സിരി, വോയിസ്‌ സെർച്ച്‌ തുടങ്ങിയ പുത്തൻ സങ്കേതികവിദ്യകളും ഇതിൽ ഉൾപ്പെടുന്നു. കമ്പ്യൂട്ടർ സയൻസിലുള്ള അറിവും, ഭാഷാജ്ഞാനവും ഒരു പോലെ ആവശ്യമുള്ള ഈ പഠനശാഖക്ക് ലോകത്താകമാനം ധാരാളം ഗവേഷണാവസരങ്ങളുണ്ട്.

പഠനകേന്ദ്രങ്ങൾ

[തിരുത്തുക]

ഇന്ത്യയിൽ ഹൈദരാബാദ് ഐ.ഐ.ഐ.ടിയാണ് ഈ മേഖലയിൽ ഗവേഷണം ന��ത്തുന്ന സ്ഥാപനങ്ങളിൽ പ്രമുഖം[അവലംബം ആവശ്യമാണ്]. കേരളത്തിൽ ശ്രീകൃഷ്ണപുരം ഗവ. എഞ്ചിനീയറിംഗ് കോളേജിൽ എം.ടെക്. കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ്' കോഴ്സ് നടത്തുന്നുണ്ട്.