ഡോക്ടർ ലൗ
ഡോക്ടർ ലൗ | |
---|---|
സംവിധാനം | കെ. ബിജു |
നിർമ്മാണം | ജോയ് തോമസ് ശക്തികുളങ്ങര |
രചന | കെ. ബിജു |
അഭിനേതാക്കൾ | |
സംഗീതം | വിനു തോമസ് |
ഗാനരചന | ശരത് വയലാർ |
ഛായാഗ്രഹണം | ഷാജി |
ചിത്രസംയോജനം | വി. സാജൻ |
സ്റ്റുഡിയോ | ജിതിൻ ആർട്ട്സ് |
വിതരണം | ജിതിൻ ആർട്ട്സ് റിലീസ് ത്രൂ മാക്സ്‌ലാബ് |
റിലീസിങ് തീയതി | 2011 സെപ്റ്റംബർ 9 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 157 മിനിറ്റ് |
കെ. ബിജു രചനയും സംവിധാനവും നിർവ്വഹിച്ച് കുഞ്ചാക്കോ ബോബൻ നായകനായി 2011-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഡോക്ടർ ലൗ. പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നിർമ്മിച്ച ഈ ചിത്രത്തിൽ ഭാവന, അനന്യ എന്നിവരാണ് നായികമാർ. ചങ്ങനാശ്ശേരി സെന്റ് ബർക്കുമാൻസ് കോളേജിലാണ് ചിത്രത്തിന്റെ പ്രധാനഭാഗങ്ങൾ ചിത്രീകരിച്ചത്. ജിതിൻ ആർട്ട്സിന്റെ ബാനറിൽ ജോയ് തോമസ് ശക്തികുളങ്ങരയാണ് ചിത്രം നിർമ്മിച്ചത്.
ഇതിവൃത്തം
[തിരുത്തുക]പ്രണയിക്കുന്നവരെ ഒന്നിപ്പിക്കുന്ന വിനയചന്ദ്രന്റെ കഥയാണ് ചിത്രം. തന്റെ പ്രശ്നം പരിഹരിക്കുന്നതിനായി കായികാധ്യാപകനായ സത്യശീലൻ വിനയചന്ദ്രനെ സമീപിക്കുന്നു. അങ്ങനെ വിനയചന്ദ്രൻ കോളേജിലെത്തുന്നു. അതിനുശേഷം വിനയചന്ദ്രന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
അഭിനേതാക്കൾ
[തിരുത്തുക]- കുഞ്ചാക്കോ ബോബൻ – വിനയചന്ദ്രൻ
- ഭാവന – എബിൻ / ശ്രീക്കുട്ടി
- അനന്യ – ഗൗരി
- ഭഗത് മാനുവേൽ – സുധി
- ഹേമന്ത് മേനോൻ – റോയ്
- മണിക്കുട്ടൻ – വെങ്കിടി
- പ്രകാശൻ
- ശ്രാവൺ
- അജു വർഗ്ഗീസ് – ഓമനക്കുട്ടൻ
- രജത് മേനോൻ – മാർട്ടിൻ
- ശാരി
- നിമിഷ സുരേഷ്
- വിദ്യ ഉണ്ണി – മഞ്ജു
- ഇന്നസെന്റ് – സത്യശീലൻ
- ബിന്ദു പണിക്കർ – അജിതാകുമാരി
- സലീം കുമാർ – ശ്രേയാംസ് കുമാർ
- വിജയരാഘവൻ – കറിയാച്ചൻ
സംഗീതം
[തിരുത്തുക]ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ശരത് വയലാർ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് വിനു തോമസ്. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "ഓർമ്മകൾ" | കാർത്തിക് | 3:58 | |||||||
2. | "നന്നാവൂല" | രഞ്ജിത്ത് ഉണ്ണി, ബെന്നി ദയാൽ, വിനു തോമസ്, അഞ്ജു ജോസഫ്, കോറസ് | 3:27 | |||||||
3. | "നിന്നോടെനിക്കുള്ള" | റിയ രാജു | 4:04 | |||||||
4. | "ആകാശം ദൂരെ" | നജിം അർഷാദ്, വിവേകാനന്ദൻ | 4:23 | |||||||
5. | "പാലപ്പൂ" | നജിം അർഷാദ് | 1:56 | |||||||
6. | "അവനല്ലേ" | രഞ്ജിത്ത് ഗോവിന്ദ്, ഫ്രാങ്കോ, ബാലു തങ്കച്ചൻ, വിപിൻ സേവ്യർ, വിനീത് ശ്രീനിവാസൻ, സി.ജെ. കുട്ടപ്പൻ, നമിത | 3:21 | |||||||
7. | "കൈ ഒന്നടിച്ചേൻ" | വിനീത് ശ്രീനിവാസൻ, റിമി ടോമി, സി.ജെ. കുട്ടപ്പൻ | 4:15 |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഡോക്ടർ ലൗ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ഡോക്ടർ ലൗ – മലയാളസംഗീതം.ഇൻഫോ