Jump to content

കാട്ടുകോഴി (ജനുസ്സ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
16:32, 6 ഫെബ്രുവരി 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojk (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കാട്ടുകോഴി
Green Junglefowl, (Gallus varius) cock
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
Gallus

Brisson, 1766
Species
  • Gallus gallus
  • Gallus lafayetii
  • Gallus sonneratii
  • Gallus varius

കോഴി വർഗത്തിൽ ഗാല്ലുസ് എന്ന ജെനുസിൽ പെട്ട കാട്ടുപക്ഷിയാണ് കാട്ടുകോഴികൾ. ഭുമിയിൽ ഇന്ന് നാലു തരം കാട്ടുകോഴികളെ അവശേഷിക്കുന്നു ഉള്ളു അതിൽ ചാര കാട്ടുകോഴി മാത്രമാണ് കേരളത്തിലുള്ളത്. അതുകൊണ്ടു കാട്ടുകോഴി എന്നപേര് ചാര കാട്ടുകോഴിയെ സൂചിപ്പിക്കാനും ഉപയോഗിക്കുന്നു.[1] [2][3]

കാട്ടുകോഴി നാട്ടുകോഴിയെ അപേക്ഷിച്ച് കൂടുതൽ ദൂരം പറക്കുന്നു. മനുഷ്യനെ ഭയപ്പെടുന്ന ഇവ പറന്നോ അടുത്തുള്ള മരകൊമ്പുകളിൽ ശരണം തേടിയോ രക്ഷപ്രാപിക്കും. ഭക്ഷണം സമ്പാദിക്കുന്നത് നാട്ടുകോഴിയെപ്പോലെയാണ്‌.

നാട്ടുകോഴിയെപ്പോലെ ഒന്നിലധികം പിടകളുമായി വേഴ്ച പതിവില്ല. പിട അടയിരുന്നാൽ പൂവൻ കൂട്ടിനു കാവലിരിക്കുകയും ചെയ്യും. രാത്രി ഒറ്റക്കോ കൂട്ടമായോ മരക്കൊമ്പുകളിൽ ചേക്കിരിക്കുകയാണ്‌ പതിവ്. ഫെബ്രുവരി മുതൽ ജൂലൈ വരെയാണ്‌ സന്താനോല്പാദനകാലം.

വിവിധ സ്പീഷിസുകൾ

[തിരുത്തുക]
  1. പച്ച കാട്ടുകോഴി
  2. ചാര കാട്ടുകോഴി
  3. ചുവന്ന കാട്ടുകോഴി
  4. ശ്രീലങ്കൻ കാട്ടുകോഴി

അവലംബം

[തിരുത്തുക]
  1. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  2. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  3. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 484. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
"https://ml.wikipedia.org/w/index.php?title=കാട്ടുകോഴി_(ജനുസ്സ്)&oldid=2684516" എന്ന താളിൽനിന്ന് ശേഖരിച്ചത്