Jump to content

കുതിരാൻ‌ തുരങ്കം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
15:31, 10 മേയ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Akhilan (സംവാദം | സംഭാവനകൾ) ('ദേശീയപാത 544ൽ വടക്കഞ്ചേരിക്കും മണ്ണുത്തിക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ദേശീയപാത 544ൽ വടക്കഞ്ചേരിക്കും മണ്ണുത്തിക്കും ഇടയിൽ നിർമ്മാണത്തിലുള്ള ഒരു തുരങ്കമാണ് കുതിരാൻ തുരങ്കം.[1] കുതിരാൻ മലയെ തുരന്നുകൊണ്ടുള്ള ഇതിനു മാസ്റ്റർ പ്ളാൻ പ്രകാരം 920 മീറ്ററാണ് നീളം. തുരങ്കമുഖം ഉൾപ്പെടെ കൃത്യമായ ദൂരം ഒരു കിലോമീറ്ററാണ്. 14 മീറ്റർ വീതിയിലാണ് ഇരട്ട തുരങ്കത്തിൻെറ നിർമാണം. ഉയരം പത്തു മീറ്റർ. തുരങ്കങ്ങൾ തമ്മിൽ 20 മീറ്റർ അകലമുണ്ട്. 450 മീറ്റർ പിന്നിട്ടാൽ ഇരു തുരങ്കങ്ങളെയും ബന്ധിപ്പിച്ച് 14 മീറ്റർ വീതിയിൽ പാത നിർമിക്കാൻ പദ്ധതിയുണ്ട്. [2] ഇതിൽ ഒരു തുരങ്കം 2017 ഫെബ്രുവരിയിൽ തുറന്നിരുന്നു.[3]

അവലംബം

  1. http://ml.naradanews.com/2017/02/kuthiran-tunnel-opened-between-thrissur-palakkad-national-highway/
  2. http://www.madhyamam.com/local-news/palakkad/2016/aug/10/214608
  3. http://www.reporterlive.com/2017/02/21/358819.html
"https://ml.wikipedia.org/w/index.php?title=കുതിരാൻ‌_തുരങ്കം&oldid=2531101" എന്ന താളിൽനിന്ന് ശേഖരിച്ചത്