തഴവാ കേശവൻ
ദൃശ്യരൂപം
സ്റ്റേറ്റ് കോൺഗ്രസ് നേതാവും രാജ്യസഭാംഗവും നിയമസഭാ സാമാജികനുമായിരുന്നു തഴവാ കേശവൻ (26 മാർച്ച് 1903 – 28 നവംബർ 1969). എസ്.എൻ.ഡി.പി.യോഗം ആക്ടിംഗ് ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.
ജീവിതരേഖ
[തിരുത്തുക]ബി.എ, ബിഎൽ ബിരുദം നേടി അഭിഭാഷകനായി. സംയുക്ത രാഷ്ട്രീയ സമിതി എന്നറിയപ്പെട്ടിരുന്ന നിവർത്തന പ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിച്ചു. സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തക സമിതി അംഗമായ അദ്ദേഹം നിരവധി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി. നിയമലംഘനം നടത്തി ജയിൽശിക്ഷ വരിച്ചു. 1937 ൽ ശ്രീമൂലം പ്രജാ സഭാംഗമായും 1948 – 52 ൽ തിരുവിതാംകൂർ നിയമസഭാംഗമായും പ്രവർത്തിച്ചു. ഇടതു പക്ഷ ചിന്താഗതിയോട് ആഭിമുഖ്യം പുലർത്തിയ കേശവനെ 1967 ൽ സി.പി.എം പിന്തുണയോടെ രാജ്യസഭയിൽ (15-4-1967 to 28-11-1969) അംഗമായി. അംഗമായിരിക്കെ നിര്യാതനായി.[1]