Jump to content

സംവാദം:സ്ത്രീ സമത്വവാദം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
17:35, 16 മാർച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vengolis (സംവാദം | സംഭാവനകൾ) (Vengolis എന്ന ഉപയോക്താവ് സംവാദം:സ്ത്രീവാദം എന്ന താൾ സംവാദം:സ്ത്രീ സമത്വവാദം എന്നാക്കി മാറ്റിയി...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്ത്രീപക്ഷവാദം എന്നല്ലേ കൂടുതൽ യോജിച്ച തലക്കെട്ട്? --Vssun 08:51, 4 ഒക്ടോബർ 2009 (UTC)[മറുപടി]

പെണ്ണെഴുത്ത് എന്നാൽ പെണ്ണുങ്ങൾ പെണ്ണുങ്ങൾക്കുവേണ്ട് എഴുതുന്നതാണോ?????????  ;) --സുഗീഷ് 09:00, 4 ഒക്ടോബർ 2009 (UTC)[മറുപടി]

സ്ത്രീപക്ഷവാദം ഇതാണ്‌.--തച്ചന്റെ മകൻ 09:51, 4 ഒക്ടോബർ 2009 (UTC)[മറുപടി]

ഭാഷ അല്പം ദുർഗ്രഹമായിപ്പോയില്ലേ എന്ന് സംശയം.... ഇംഗ്ലീഷ് ലേഖനത്തിന്റെ അപ്രോച്ച് ആണ് നല്ലതെന്ന് തോന്നുന്നു.....--Adv.tksujith 17:14, 2 ഡിസംബർ 2010 (UTC)[മറുപടി]

ഇങ്ഗ്ലീഷിന്റെ അപ്രോച്ച് എന്നു പറഞ്ഞത് മനസ്സിലായില്ല. ഇം. ലേഖനത്തിന്റെ അനുഗതവിവർത്തനമാണ് ഇത്. ഈ രീതി ഉചിതമല്ലെന്നറിയാം; ഒരു പരീക്ഷണം മാത്രം. പൂർണ്ണമാക്കാനോ പരിചരിക്കാനോ പറ്റിയില്ല. വേണ്ട മാറ്റങ്ങൾ വരുത്തൂ.
ദുർഗ്രഹമെന്നു തോന്നാൻ പ്രധാനകാരണം കണ്ണികളില്ലാത്തതാണെന്ന് തോന്നുന്നു. സാങ്കേതികപദങ്ങൾ വ്യക്തമാകാൻ അവ അവശ്യമാണ്.--തച്ചന്റെ മകൻ 04:48, 3 ഡിസംബർ 2010 (UTC)[മറുപടി]

ഇം. ലേഖനത്തിന്റെ ആമുഖം ഞാൻ ഇങ്ങനെയാണ് വിവർത്തനം ചെയ്യാനാഗ്രഹിക്കുന്നത്. ശരിയാണോ എന്ന് നോക്കു...പദാനുപദ തർജ്ജമ എന്ന വാക്ക് 'അനുഗത വിവർത്തനം' എന്നതിന് പകരം ഉപയോഗിച്ചുകൂടേ? മറ്റേതിന് സ്വതന്ത്ര തർജ്ജമ / വിവർത്തനം എന്നും?

സ്ത്രീകൾക്ക് സമൂഹത്തിൽ തുല്യാവസരം നേടിയെടുക്കുക, സ്ത്രീകളുടെ രാഷ്ട്രീയവും സാമ്പത്തികവുമായ തുല്യത, അവരുടെ സാമൂഹ്യ അവകാശങ്ങൾ തുടങ്ങിയവ സ്ഥാപിച്ചെടുക്കുക, സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളുടെ പൊതു ആശയഗതിയെ ആണ് സ്ത്രീവാദം വിശേഷിപ്പിക്കുന്നത്. ഇതിന്റെ കാഴ്ചപ്പാടുകൾ സ്ത്രീകളുടെ അവകാശങ്ങളുമായി ഇഴചേർന്നിരിക്കുന്നു. പാരമ്പര്യത്തെ വെല്ലുവിളിക്കുന്നതിലും രാഷ്ട്രീയ സമവാക്യങ്ങൾ സ്ത്രീകൾക്കനുകൂലമായി തിരിക്കാൻ ശ്രമിക്കുന്നതിലും സ്ത്രീവാദത്തിന് ധാരാളം വിവാദങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ലിംഗവിവേചനം സൃഷ്ടിക്കുന്നതും അതിൽ നിന്ന് നേട്ടങ്ങൾ കൊയ്യുന്നതും പുരുഷന്മാരാണെന്നതാണ് ചില സ്ത്രീവാദികളുടെ അഭിപ്രായം. എന്നാൽ മറ്റുചിലർ പറയുന്നത് ജെൻഡർ വിവേചനം എന്നത് സമൂഹസൃഷ്ടമാണെന്നും അതിനാൽ അത് സ്ത്രീയും പുരുഷനുമടക്കമുള്ള എല്ലാ വിഭാഗങ്ങൾക്കും ദോഷകരമാണെന്നുമാണ്. അതുകൊണ്ട് സ്ത്രീവാദം സ്ത്രീയോടൊപ്പം പുരുഷന്റെയും വിമോചനം ലക്ഷ്യമിടുന്നു. സ്ത്രീവാദികൾ - (ഫെമിനിസ്റ്റുകൾ) സ്ത്രീവാദ ചിന്താഗതി പുലർത്തുന്നവർ -ആയി ലിംഗഭേദമന്യേ ഇ��ുവിഭാഗങ്ങളിലും ഉള്ളവരുണ്ട്.

കണ്ണി ചേർക്കുമ്പോൾ കുറച്ച് ശരിയാകും. പുരുഷ ലൈംഗികാവയവത്തെ ദ്യോതിപ്പിക്കുന്നതിനാൽ ലിംഗ വിവേചനം എന്ന് ഇപ്പോൾ പ്രയോഗിക്കാറില്ല. സ്ത്രീ പ്രശ്നം എന്നം പറയാറില്ല. സ്ത്രീകളുടെ മാത്രം പ്രശ്നമല്ലല്ലോ. ജെൻഡർ എന്ന വാക്കിന് ശരിയായ മലയാളം കണ്ടുപിടിക്കാത്തതിനാൽ ആ വാക്കുതന്നെ, ജെൻഡർ വിവേചനം, ജെൻഡർ അവബോധം എന്നിങ്ങനെ പ്രയോഗിച്ചുവരുന്നു. "ജെൻഡർ വിവേചനം എന്നത് സമൂഹസൃഷ്ടമാണെന്നുള്ളത് " ആമുഖത്തിൽ ഉണ്ടാവേണ്ടതാണ്.--Adv.tksujith 19:27, 3 ഡിസംബർ 2010 (UTC)[മറുപടി]

അനുഗതവിവർത്തനം: ഇത് പദാനുപദം മാത്രമല്ല, വാക്യാനുവാക്യം, ശബ്ദാനുശബ്ദം, പാദാനുപാദം (കവിതയിൽ) തുടങ്ങിയതൊക്കെ പെടും. പൊതുപദമാണ്.
ഇംഗ്ലീഷ് ലേഖനം ഇത്ര മാറിയതറിഞ്ഞില്ല! പതിപ്പിനെ ആസ്പദിച്ചാണ് ഞാൻ വിവർത്തനം നടത്തിയത് :) (ഇപ്പോഴത്തതിനേക്കാൾ ഈ പതിപ്പ് നന്നായിത്തോന്നുന്നു. അവ്യക്തതത, അസാങ്കേതികത, വീക്ഷണഭേദം തുടങ്ങി പല പ്രശ്നങ്ങൾ നിലവിലെ ലേഖനത്തിനുണ്ട്. ചിലർ, മറ്റു ചിലർ എന്നിങ്ങനെയുള്ളവ വഞ്ചനപദങ്ങളാണ്.)
ലിംഗവിവേചനം ലിംഗനീതി തുടങ്ങിയ പദങ്ങൾ ധാരാളം ഉപയോഗിക്കുന്നുണ്ട്; പ്രയോഗിക്കാറില്ലെന്നത് തെറ്റാണ്. sex, gender തുടങ്ങിയവയ്ക്ക് പൊതുവായി ലിംഗം എന്നുപയോഗിക്കുന്നതിൽ ചില പ്രശ്നങ്ങളുണ്ടെങ്കിലും സമസ്തപദങ്ങളിൽ സന്ദേഹത്തിന്റെ പ്രശ്നമേയില്ല. ലിംഗവിവേചനം എന്ന പദം പുരുഷലിംഗത്തെ ദ്യോതിപ്പിക്കുന്നത് എങ്ങനെയെന്ന് മനസ്സിലായില്ല. 'ജെൻഡർ വിവേചനം' ആദ്യമായി കേൾക്കുന്നതാണ്.--തച്ചന്റെ മകൻ 03:46, 4 ഡിസംബർ 2010 (UTC)[മറുപടി]

എനിക്ക് മനസ്സിലാകുന്നത്, പഴയ ഇം. ലേഖനത്തിലെ പല ഭാഗങ്ങളും "മാഗി ഹം, റബേക്ക വാക്കർ" എന്നിവരുടെ പുസ്തകത്തിലെ/പുസ്തകങ്ങളിലെ വിവരങ്ങൾ പകർത്തിയതാണെന്നാണ്. അതിനേക്കാൾ വ്യാപ്തി പുതിയ ലേഖനത്തിന് കാണാനുണ്ട്. മൂന്നു തരംഗങ്ങളിൽ കാര്യമായിട്ടൊന്നുമില്ല. അതൊന്നും വെള്ളം കയറാത്ത അറയൊന്നുമല്ല. അസാങ്കേതികതയ്കൊപ്പം അതി സാങ്കേതികതയും പ്രശ്നമല്ലേ ? വീക്ഷണ ഭേദം പ്രതിഫലിപ്പിക്കേണ്ടതല്ലേ ? വഞ്ചനാപദങ്ങളെക്കുറിച്ചുള്ള അറിവിന് നന്ദി. ഒരു വിഭാഗം ഫെമിനിസ്റ്റുകൾ പുരുഷന്മാരാണ് മുഴുവൻ കുഴപ്പങ്ങൾക്കും കാരണം എന്ന് പറയുമ്പോൾ മറ്റൊരു വിഭാഗം സമൂഹമാണ് പ്രശ്നമെന്നും സ്ത്രീയും പുരുഷനും ഒരു പോലെ പുരഷ മേധാവിത്വ സമൂഹത്തിന്റെ ഇരകളാണെന്നും പറയുന്നുണ്ട്. ചിലരും മറ്റു ചിലരും അങ്ങനെ വന്നതാണ്. മുൻപറഞ്ഞ വസ്തുത മറ്റേതെങ്കിലും വിധത്തിൽ നമുക്ക് പറയാൻ കഴിയുമോ? ജെൻഡർ = ലിംഗം എന്നത് കേരള സ്ത്രീവാദം നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ്. അതുകൊണ്ട് സമീപകാലത്ത് മലയാളത്തിൽ ജെൻഡർ എന്ന വാക്ക് കൂടുതൽ ഉപയോഗിച്ചുവരുന്നു. ഭാഷ പുരുഷനിർമ്മിതമായതിന്റെ പ്രശ്നമാണിതെന്ന അഭിപ്രായമുള്ളവരുണ്ട്. പുതിയ വാക്ക് മലയാളത്തിൽ ഉണ്ടാക്കി എടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു. --Adv.tksujith 18:36, 4 ഡിസംബർ 2010 (UTC)[മറുപടി]