സംവാദം:വേനൻബ്രാവടി വെള്ളച്ചാട്ടം
ദൃശ്യരൂപം
വെള്ളച്ചാട്ടം, പെരിയാറിലോ അതോ പെരുന്തോടിലോ? മുളങ്കുഴി എന്നത് സ്ഥലത്തിന്റെ പേരു മാത്രമല്ലേ? -- Vssun (സംവാദം) 03:21, 25 സെപ്റ്റംബർ 2012 (UTC)
പെരിയാറും പെരുന്തോടും കൂടിചേർന്ന് ഒഴുന്നു. ആ കൂടിചേരുന്ന സ്ഥലമാണ് മുളങ്കുഴി. ആയതിനാൽ അത് ഒരു സ്ഥലപേര് ആകാനാണ് സാധ്യത. മുളങ്കുഴി പുഴ എന്നുണ്ടോ എന്നറിയില്ല. ഭൂരിഭാഗം വെള്ളവും പെരിയാറിൽ നിന്നാണ് വരുന്നത്. അഖിൽ അപ്രേം (സംവാദം) 08:48, 25 സെപ്റ്റംബർ 2012 (UTC)
- മുളങ്കുഴി എന്ന സ്ഥലം എന്നാക്കി ലേഖനത്തിൽ മാറ്റം വരുത്തി. വെള്ളച്ചാട്ടം കൃത്യമായി എവിടെയാണെന്ന് പോയിന്റ് ചെയ്യാൻ പറ്റുമോ? ഞാൻ ഈ സ്ഥലത്തുപോയിട്ടുണ്ടെങ്കിലും വെള്ളച്ചാട്ടം കണ്ടിട്ടില്ല. --Vssun (സംവാദം) 16:13, 25 സെപ്റ്റംബർ 2012 (UTC)
- മുളങ്കുഴിയിൽ നിന്നും ഇടമലയാറിലേക്ക് പോകുന്ന കാട്ടിലൂടെയുള്ള റോഡിലുള്ള ഒരു ചെറിയ വെള്ളച്ചാട്ടമാണിത്. പെരുന്തോട്ടിലാണീ വെള്ളച്ചാട്ടം വേനലില് വറ്റിപ്പോകാറുണ്ട്. മുളങ്കുഴി പുഴ ഇല്ല ഒരു വലിയ തോടാണിത്. Ranjithsiji (സംവാദം) 03:17, 28 സെപ്റ്റംബർ 2012 (UTC)
- ഭൂപടത്തിൽക്കാണുന്ന 2 കിലോമീറ്ററിൽത്താഴെയുള്ള തോടാണ് പെരുന്തോട് എന്നു കരുതുന്നു. ഇതിലാണോ വെള്ളച്ചാട്ടമുള്ളത്? വെള്ളച്ചാട്ടത്തിന്റെ സ്ഥാനം കൃത്യാമായി അടയാളപ്പെടുത്താമോ? --Vssun (സംവാദം) 04:37, 28 സെപ്റ്റംബർ 2012 (UTC)
- മുളങ്കുഴിയിൽ നിന്ന് ഇടമലയാറിന് കാട്ടിലൂടെ ഒരു വഴിയുണ്ട് അതിന്റെ അടുത്തായാണ് ഈ വെള്ളച്ചാട്ടം അത്ര വലുതല്ല. കുറേക്കാലം മുമ്പാണ് ഞാൻ അതിലേപോയത് അതുകൊണ്ട് കൃത്യമായി അടയാളപ്പെടുത്താൻ പറ്റില്ല. ഫോറസ്റ്റിന്റെ പ്രത്യേക പാസ് ഉണ്ടെങ്കിലേ അതിലേ പോകാൻ കഴിയൂ. വളരെ ച്ചെറിയ ഒരു വെള്ളച്ചാട്ടമാണിത്. -Ranjithsiji (സംവാദം) 06:54, 3 ഒക്ടോബർ 2012 (UTC)
- ഭൂപടത്തിൽക്കാണുന്ന 2 കിലോമീറ്ററിൽത്താഴെയുള്ള തോടാണ് പെരുന്തോട് എന്നു കരുതുന്നു. ഇതിലാണോ വെള്ളച്ചാട്ടമുള്ളത്? വെള്ളച്ചാട്ടത്തിന്റെ സ്ഥാനം കൃത്യാമായി അടയാളപ്പെടുത്താമോ? --Vssun (സംവാദം) 04:37, 28 സെപ്റ്റംബർ 2012 (UTC)