Jump to content

ഉദയംപേരൂർ ഏകാദശി പെരുംതൃക്കോവിൽ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
10:35, 24 ഒക്ടോബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mithravishnu (സംവാദം | സംഭാവനകൾ)

പെരുംതൃക്കോവിൽ ശിവക്ഷേത്രം (ഉദയം പേരൂർ ഏകാദശി ക്ഷേത്രം) വളരെ പ്രശസ്തമാണ്. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. ക്ഷേത്ര വളപ്പിൽ നിരവധി ശിലാലിഖിതങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ ഒന്ന് ചേരചക്രവർത്തിയായിരുന്ന കോതരവിവർമ്മയുടെ വിളമ്പരമാണ്. ആമേട ക്ഷേത്രം, നടക്കാവ് ഭഗവതി ക്ഷേത്രം, കടവിൽതൃക്കോവിൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, തുടങ്ങിയ ആരാധനാലയങ്ങളും ഈ ക്ഷേത്രത്തോടുത്താണ് സ്ഥിതി ചെയ്യുന്നത്.