"ല്യൂട്ടന്റെ ഡെൽഹി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8 |
||
വരി 10: | വരി 10: | ||
<br clear="left" /> |
<br clear="left" /> |
||
== അവലംബം == |
== അവലംബം == |
||
* [http://www.lutyenstrust.org.uk/newdelhinews.htm Edwin Lutyens, New Delhi], The Lutyens Trust. |
* [http://www.lutyenstrust.org.uk/newdelhinews.htm Edwin Lutyens, New Delhi], The Lutyens Trust. |
||
== പുറത്തേക്കുള്ള കണ്ണികൾ == |
== പുറത്തേക്കുള്ള കണ്ണികൾ == |
||
10:10, 18 ഓഗസ്റ്റ് 2021-നു നിലവിലുള്ള രൂപം
ഇന്ത്യയുടെ തലസ്ഥാന നഗരിയായ ന്യൂ ഡെൽഹിയുടെ കേന്ദ്രഭാഗം ഉൾപ്പെടുന്ന പ്രദേശമാണ് ലൂട്ടെൻസ് ഡെൽഹി അഥവാ ല്യൂട്ടന്റെ ഡെൽഹി എന്നറിയപ്പെടുന്നത്. ന്യൂ ഡെൽഹിയുടെ പ്രധാന രൂപകൽപ്പകനായ ബ്രിട്ടീഷുകാരനായ എഡ്വിൻ ലൂട്ടെൻസിന്റെ (1869–1944) പേരിലാണ് ഈ സ്ഥലം അറിയപ്പെടുന്നത്. ബ്രിട്ടിഷുകാർ ഡെൽഹി വികസിപ്പിക്കുന്ന സമയത്ത് ലൂട്ടെൻസ് ആയിരുന്നു ഈ നഗരത്തിന്റെ പ്രധാന ശില്പ്പി.
ല്യൂട്ടൻസ് ഡെൽഹിയുടെ കേന്ദ്രം, രാഷ്ട്രപതി ഭവൻ ആണ്. ഇത് ആദ്യം വൈസ്രോയി ഭവനം എന്നാണ് അറിയപ്പെട്ടിരുന്���ത്. റായ്സിന കുന്നുകളുടെ മുകളിൽ പണിതിരിക്കുന്ന ഇവിടെ നിന്ന് രാജ്പഥ് എന്ന പാത ഇന്ത്യ ഗേറ്റുമായി ബന്ധിപ്പിക്കുന്നു. ഈ പാതയുടെ വശങ്ങളിലായി ഇന്ത്യയുടെ പ്രധാന ഭരണസ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നു. ഇതിന്റെ രൂപകൽപ്പനയിൽ ലൂട്ടെൻസിനൊപ്പം പ്രധാൻ ശിൽപ്പിയയിരുന്നു ഹെർബർട്ട് ബേക്കർ. ബേക്കറാണ് ഇന്ത്യയുടെ പാർലമെന്റ് മന്ദിരം രൂപകൽപ്പന ചെയ്തത്. സൻസദ് മാർഗ് എന്ന രാജ്പഥിന്റെ സമാന്തരപാതയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
ഡെൽഹി സർക്കാറും, കേന്ദ്രസർക്കാറും ലൂട്ടെൻസ് ഡെൽഹിയെ തനതായ രീതിയിൽ തന്നെ നിലനിർത്തുന്നു. ഇതിന്റെ രൂപകൽപ്പനക്കും, ഭംഗിക്കും കോട്ടം തട്ടുന്ന പരിഷ്കാരങ്ങൾക്ക് ഇവിടെ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു.
അവലംബം
[തിരുത്തുക]- Edwin Lutyens, New Delhi Archived 2007-04-29 at the Wayback Machine., The Lutyens Trust.