Jump to content

"ആറ്റിങ്ങൽ സ്വരൂപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
Jigesh (സംവാദം | സംഭാവനകൾ)
No edit summary
Jigesh (സംവാദം | സംഭാവനകൾ)
 
വരി 6: വരി 6:
== അവലംബം ==
== അവലംബം ==
<references/>
<references/>
കേരള വിജ്ഞാനകോശം 1986 , കേരള ശാസ്ത്ര സാഹിത്യപരിഷത്ത്
കേരള വിജ്ഞാനകോശം 1986 , കേരള ശാസ്ത്ര സാഹിത്യപരിഷത്ത്

== കുറിപ്പുകൾ ==
== കുറിപ്പുകൾ ==
<div class="references-small" style="-moz-column-count:2; column-count:2;"> </div>
<div class="references-small" style="-moz-column-count:2; column-count:2;"> </div>

10:20, 14 ജനുവരി 2012-നു നിലവിലുള്ള രൂപം

കേരളത്തിലെ ഒരു പഴയ നാട്ടുരാജ്യമാണ് ആറ്റിങ്ങൽ സ്വരൂപം. തിരുവന്തപുരം ജില്ലയിലെ ഇന്നത്തെ ചിറയിൻകീഴ് താലൂക്കിൽ പെട്ട എടക്കോട്, ഇളമ്പ, മുദാക്കൽ, ആലങ്കോട്, അവനവഞ്ചേരി, ആറ്റിങ്ങൾ, കീഴാറ്റിങ്ങൽ എന്നീ ഗ്രാമങ്ങൾ കൂടിചേർന്നതാണ് ഈ സ്വരൂപം. ആകെ പതിനായിരത്തോളം ഏക്കർ മാത്രം വിസ്തീർണ്ണമുണ്ടായിരുന്ന ഒരു ചെറിയ രാജ്യമായിരുന്നു ഇത്.

പതിനാലാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന ഉദയമാർത്താണ്ഡവർമ്മ, വടക്കെമലബാറിലെ കോലത്തിരിരാജാവിന്റെ കൊട്ടാരത്തിൽ നിന്നും രണ്ട് രാജകുമാരിമാരെ ദത്തെടുത്തു. അവരിൽ മൂത്തറാണിക്ക് ആറ്റിങ്ങലും, ഇളയറാക്ക് കുന്നുമ്മേലും ഓരോ കൊട്ടാരങ്ങൾ പണിയിപ്പിച്ച് അവിടെ താമസിപ്പിച്ചു. അതിനു ചുറ്റുമുള്ള പ്രദേശങ്ങൾ ഇവർക്കായി വിട്ടുകൊടുത്തു. ��വിടെനിന്നും നികുതി പിരിക്കാനും സ്വന്തം ആവശ്യത്തിനായി വിനിയോഗിക്കാനുമുള്ള അധികാരം അവർക്ക് നൽകുകയും ചെയ്തു. എന്നാൽ ഇവർക്ക് പരമാധികാരം നൽകിയിരുന്നില്ല. ആറ്റിങ്ങൽ റാണിമാരുടെ ആൺമക്കളാണ് പിന്നീട് ദേശിങ്ങനാട്ടും, തൃപ്പാപ്പൂരും (വേണാട്) രാജാക്കന്മാരായി തിർന്നത്.[അവലംബം ആവശ്യമാണ്] റാണിമാർ സ്വന്തം നിലയിൽ വിദേശികളുമായി കരാറുണ്ടാക്കുവാനും, അമിതാധികാരം കയ്യാളാനും ആരംഭിച്ചതോടുകൂടി ഈ രാജ്യത്തെ മാർത്താണ്ഡവർമ്മ തിരുവിതാംകൂറിൽ ലയിപ്പിച്ചു.[എന്ന്?]

അവലംബം

[തിരുത്തുക]

കേരളത്തിലെ നാട്ടു രാജ്യങ്ങൾ, കേരള വിജ്ഞാനകോശം 1986 , കേരള ശാസ്ത്ര സാഹിത്യപരിഷത്ത്(പ്രസാധകർ)

കുറിപ്പുകൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ആറ്റിങ്ങൽ_സ്വരൂപം&oldid=1162910" എന്ന താളിൽനിന്ന് ശേഖരിച്ചത്