സംവാദം:ഉരൽ
ദൃശ്യരൂപം
കൊല്ലന്മാരാണോ ഉരൽ നിർമ്മിക്കുന്നത്? --Vssun 17:34, 22 ജനുവരി 2009 (UTC)
--Chandrapaadam 17:48, 23 ജനുവരി 2009 (UTC) കരിങ്കല്ലിൽ പണിയെടുക്കുന്നവർ മറ്റൊരു പേരിലാണു അറിയപ്പെട്ടുവരുന്നത് എന്നുതന്നെ തോന്നുന്നു.--Chandrapaadam 17:44, 23 ജനുവരി 2009 (UTC)
കല്ലാശാരി ആണോ? --ജ്യോതിസ് 21:00, 23 ജനുവരി 2009 (UTC)
- വീടിന്റെ കല്പ്പണി (തറ/ചുമർ) നടത്തുന്നവരെയല്ലേ കല്ലാശാരിമാർ എന്നു വിളിക്കുന്നത്. ?
- ആദ്യകാലങ്ങളിൽ അമ്മി കൊത്താനുണ്ടോ, കല്ല് കൊത്താനുണ്ടോ എന്നു വിളിച്ച് നാട്ടിൽ ആളുകൾ വരാറുണ്ടായിരുന്നു.. എന്റെ അറിവനുസരിച്ച് ഇത്തരക്കാരാണ് കല്ലുരൽ പണിയുന്നത്.. (ഇവർ തമിഴരാണെന്നാണ് ഓർമ്മ). --Vssun 22:17, 23 ജനുവരി 2009 (UTC)
മലബാറിൽ പലയിടങ്ങളിലും കരിംകല്ലിൽ ജോലിചെയ്യുന്ന ഇവിടത്തുകാരെ കല്ലന്മൂപ്പന്മാർ എന്നു പറഞ്ഞിരുന്നു. ഏതായാലും കൊല്ലന്മാരല്ല കരിംകല്ലുകൾ ചെത്തിയെടുത്തിരുന്നത്. അവർ പലപ്പോഴും അമ്മികളും മറ്റും കൊത്തി പുനർനവീകരണം നടത്താറുണ്ടെന്നു മാത്രം. അമ്മി കൊത്താനുണ്ടോ, കല്ല് കൊത്താനുണ്ടോ എന്നു വിളിച്ച് നാട്ടിൽ വരുന്നവർ നാടോടികളാണ്. തദ്ദേശീയരല്ല.--Chandrapaadam 14:04, 24 ഫെബ്രുവരി 2009 (UTC)