Jump to content

തായ്‌ എയർവേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Thai Airways എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തായ്‌ എയർവേസ് എന്ന പേരിൽ അറിയപ്പെടുന്ന തായ്‌ എയർവേസ് ഇന്റർനാഷണൽ പബ്ലിക്‌ കമ്പനി ലിമിറ്റഡ് തായ്‌ലാൻഡിൻറെ പതാകവാഹക എയർലൈനാണ്. ഇത് തായ്‌ലൻഡ് പതാകവാഹക എയർലൈൻ ആണ്. 1988-ൽ സ്ഥാപിതമായ എയർലൈനിൻറെ ആസ്ഥാനം ബാങ്കോക്കിലെ ചടുച്ചക്ക് ജില്ലയിലെ വിഭാവടി രംഗ്സിറ്റ് റോഡിലാണ്, എയർലൈനിൻറെ പ്രവർത്തനങ്ങൾ സുവർണഭൂമി എയർപോർട്ട്‌ ആസ്ഥാനമാക്കിയാണ്. സ്റ്റാർ അലയൻസിൻറെ സ്ഥ���പക അംഗമാണ് തായ്‌. ചെലവ് കുറഞ്ഞ വിമാന സർവീസായ നോക് എയറിൻറെ ഏറ്റവും വലിയ ഓഹരി പങ്കാളിയാണ് 39 ശതമാനം ഓഹരികളുള്ള തായ്‌ എയർവേസ്.[1] എയർബസ്‌ എ320 ഉപയോഗിച്ചു തായ്‌ സ്മൈൽ എന്ന പേരിൽ പ്രാദേശിക എയർലൈനും തായ്‌ എയർവേസ് ആരംഭിച്ചിട്ടുണ്ട്.

ചരിത്രം

[തിരുത്തുക]

സ്കാണ്ടിനെവിയൻ എയർലൈൻസും (എസ്എഎസ്) തായ്‌ എയർവേസ് കമ്പനിയും സംയുക്തസംരംഭമായി 1960-ൽ ആരംഭിച്ചതാണ് തായ്‌ എയർവേസ്. ആഭ്യന്തര എയർലൈനായ തായ്‌ എയർവേസ് കമ്പനിയ്ക്കു അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് തായ്‌ എയർവേസ് രൂപീകരിക്കപ്പെട്ടത്. പൂർണമായി സ്വതന്ത്രമായ എയർലൈൻ രൂപീകരിക്കുന്നതിനായി എല്ലാവിധ സഹായങ്ങളും എസ്എ എസ് നൽകി.[2]

തായ്‌ എയർവേസിൻറെ ആദ്യ വിമാനം 1960 മെയ്‌ 1-നു ആയിരുന്നു. ബാങ്കോക്കിൽനിന്നും 9 ഏഷ്യൻ വിദേശ രാജ്യങ്ങളിലേക്ക് തായ്‌ എയർവേസ് സർവീസ് നടത്തി. ഏഷ്യൻ ഭൂഖണ്ഡത്തിനു പുറത്തേക്കുള്ള ആദ്യ സർവീസ് 1971-ൽ ഓസ്ട്രേലിയയിലേക്ക് ആയിരുന്നു, തൊട്ടടുത്ത വർഷം യൂറോപ്പിലേക്കും സർവീസ് ആരംഭിച്ചു. നോർത്ത് അമേരിക്കയിലേക്കുള്ള സർവീസുകൾ ആരംഭിച്ചത് 1980-ലാണ്.

1988 ഏപ്രിൽ 1-നു അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജനറൽ പ്രേം ടിൻസുലനോണ്ട അന്താരാഷ്‌ട്ര പ്രവർത്തനങ്ങളും ആഭ്യന്തര പ്രവർത്തനങ്ങളും ഒന്നിപ്പിച്ചു ഒരു ദേശീയ എയർലൈൻ രൂപീകരിക്കാൻ തീരുമാനിച്ചു. 1997-ൽ തായ്‌ എയർവേസിൻറെ ചരിത്രത്തിൽ ആദ്യമായി സ്വാകാര്യവത്കരിക്കാൻ തീരുമാനിച്ചു.

തായ്‌ എയർവേസ് അവരുടെ സർവീസ് നെറ്റ്‌വർക്ക് വിപുലീകരിക്കുന്നത് തുടർന്നുകൊണ്ടേയിരുന്നു. ചെങ്ങ്ടു, ബുസാൻ, ചെന്നൈ, ഷിയമെൻ, മിലാൻ, മോസ്കോ, ഇസ്ലാമാബാദ്, ഹൈദരാബാദ്, ജോഹാനസ്ബർഗ്, ഓസ്ലോ എന്നിവിടങ്ങളിലേക്ക് സർവീസ് ആരംഭിച്ചു.[3]

കോഡ്ഷെയർ ധാരണകൾ

[തിരുത്തുക]

തായ്‌ എയർവേസുമായി കോഡ്ഷെയർ ധാരണകളുള്ള എയർലൈനുകൾ ഇവയാണ്: എയർ ലിംഗസ്, എയർ ഓസ്ട്രൽ, എയർ കാനഡ, എയർ മഡഗാസ്കർ, ഏഷ്യാന എയർലൈൻസ്, ബാങ്കോക്ക്‌ എയർവേസ്, ചൈന എയർലൈൻസ്, ചൈന സതേൺ എയർലൈൻസ്, എൽ അൽ, എമിരേറ്റ്സ്, ഗൾഫ്‌ എയർ, ഗരുഡ ഇന്തോനേഷ്യ, ജപ്പാൻ എയർലൈൻസ്, ജപ്പാൻ ട്രാൻസ്ഓഷിയൻ എയർ, മലയ്ഷ്യ എയർലൈൻസ്, ലാവോ എയർലൈൻസ്, ലുഫ്താൻസ, മ്യാൻമാർ എയർവേസ് ഇന്റർനാഷണൽ, നോക് എയർ, ഒമർ എയർ, പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസ്, റോയൽ ബ്രൂണെ എയർലൈൻസ്, സിംഗപ്പൂർ എയർലൈൻസ്, സ്കാൻഡിനേവിയൻ എയർലൈൻസ്, ടർകിഷ് എയർലൈൻസ്, യുനൈറ്റഡ് എയർലൈൻസ്, വിയറ്റ്നാം എയർലൈൻസ്.[4]

വിമാനങ്ങൾ

[തിരുത്തുക]

ഓഗസ്റ്റ്‌ 2015-ളെ കണക്കനുസരിച്ചു തായ്‌ എയർവേസിൻറെ വിമാനങ്ങൾ ഇവയാണ്:[5]

  1. # എയർബസ് എ320-200 (5 എണ്ണം)
  2. എയർബസ് എ330-300 (18 എണ്ണം)
  3. # എയർബസ് എ325-900 (12 എണ്ണം ഓർഡർ നൽകിയിട്ടുണ്ട്)
  4. # എയർബസ് എ380-800 (6 എണ്ണം)
  5. # ബോയിംഗ് 737-400 (2 എണ്ണം, 12 എണ്ണം ഓർഡർ നൽകിയിട്ടുണ്ട്)
  6. # ബോയിംഗ് 777-200 (8 എണ്ണം)
  7. # ബോയിംഗ് 777-200ഇആർ (6 എണ്ണം)
  8. # ബോയിംഗ് 777-300 (6 എണ്ണം)
  9. # ബോയിംഗ് 777-300ഇആർ (14 എണ്ണം)
  10. # ബോയിംഗ് 787-8 (6 എണ്ണം)
  11. # ബോയിംഗ് 787-9 (4 എണ്ണം ഓർഡർ നൽകിയിട്ടുണ്ട്)

അവലംബം

[തിരുത്തുക]
  1. "Shareholders List of Thai Airways Airlines". nokair.com. Archived from the original on 2012-10-29. Retrieved 22 February 2016.
  2. "Company Profile - Thai Airways". thaiairways.com. Retrieved 22 February 2016.
  3. "Thai Airways Services". cleartrip.com. Archived from the original on 2015-03-21. Retrieved 22 February 2016.
  4. "Codeshare Flights". thaiairways.com. Archived from the original on 2012-06-21. Retrieved 22 February 2016.
  5. "Thai Airways fleet details". airfleets.net. Retrieved 22 February 2016.
"https://ml.wikipedia.org/w/index.php?title=തായ്‌_എയർവേസ്&oldid=3832720" എന്ന താളിൽനിന്ന് ശേഖരിച്ചത്