ശ്രീകാന്ത് (നടൻ)
ശ്രീകാന്ത് | |
---|---|
ജനനം | [1][2] | 28 ഫെബ്രുവരി 1979
തൊഴിൽ | ചലച്ചിത്ര അഭിനേതാവ് |
സജീവ കാലം | 2002–ഇതുവരെ |
ജീവിതപങ്കാളി | വന്ദന (m 2007)[3] |
ഒരു തമിഴ് ചലച്ചിത്ര അഭിനേതാവാണ് ശ്രീകാന്ത്. 2002-ൽ ശശി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ രോജാ കൂട്ടം ആയിരുന്നു അഭിനയിച്ച ആദ്യ ചലച്ചിത്രം. ഏപ്രിൽ മാതത്തിൽ (2002), മനസെല്ലാം (2003), പാർത്ഥിപൻ കനവ് (2003) ജൂട്ട് (2004), ബോസ് (2004) എന്നിവയാണ് അഭിനയിച്ച ��റ്റ് പ്രധാന ചലച്ചിത്രങ്ങൾ. ചില തെലുഗു, മലയാളം ചലച്ചിത്രങ്ങളും അഭിനയിച്ചിട്ടുണ്ട്. കെ. ബാലചന്ദർ സംവിധാനം ചെയ്ത ജന്നൽ എന്ന ടെലിവിഷൻ സീരിയലിലും ചെറിയ വേഷം അവതരിപ്പിച്ചിരുന്നു.[4][5] പാർത്ഥിപൻ കനവ് എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള തമിഴ് നാട് സംസ്ഥാന ചലച്ചിത്ര പ്രത്യേക പുരസ്കാരം 2004-ൽ ലഭിച്ചിട്ടുണ്ട്.
സ്വകാര്യ ജീവിതം
[തിരുത്തുക]1979 ഫെബ്രുവരി 28-ന് തമിഴ്നാട്ടിലെ ചെന്നൈയിൽ ജനിച്ചു. 2007 നവംബറിൽ ഓസ്ട്രേലിയയിൽ എം.ബി.എ പഠനം പൂർത്തിയാക്കിയ ആന്ധ്രാപ്രദേശ് സ്വദേശിയായ വന്ദനയെ വിവാഹം ചെയ്തു. ഇവർക്ക് രണ്ട് മക്കളാണുള്ളത്.[6][7][8][9]
ചലച്ചിത്ര രംഗം
[തിരുത്തുക]ശശി സംവിധാനം ചെയ്ത പ്രണയചിത്രമായ റോജാ കൂട്ടം ആയിരുന്നു ശ്രീകാന്ത് അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം. ഈ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം നേടി.[10] തുടർന്ന് ഏപ്രിൽ മാതത്തിൽ എന്ന ചലച്ചിത്രത്തിലും അഭിനയിച്ചു. ഈ ചിത്രവും പ്രേക്ഷകരിൽ നിന്ന് അനുകൂലമായ അഭിപ്രായങ്ങൾ നേടി. സ്നേഹയായിരുന്നു ഈ ചലച്ചിത്രത്തിൽ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. കരു പഴനിയപ്പൻ സംവിധാനം ചെയ്ത പാർത്ഥിപൻ കനവ് എന്ന ചലച്ചിത്രവും ശ്രദ്ധിക്കപ്പെട്ടു. ഈ ചലച്ചിത്രത്തിലെ അഭിനയത്തിന് ശ്രീകാന്തിന് മികച്ച നടനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പ്രത്യേക പുരസ്കാരം ലഭിച്ചു. 2004-ൽ ശ്രീകാന്ത് അഭിനയിച്ച് പുറത്തിറങ്ങിയ ആദ്യത്തെ ചലച്ചിത്രം ബോസ് ആയിരുന്നു. ഈ ചിത്രത്തിലും സ്നേഹയായിരുന്നു നായിക.
2003-ൽ പുറത്തിറങ്ങിയ ഒക്കിരി ഒക്കരു ആയിരുന്നു തെലുഗു ഭാഷയിൽ ശ്രീകാന്ത് അഭിനയിച്ച ആദ്യ ചലച്ചിത്രം. ഈ ചിത്രത്തിന് അനുകൂലമായ പ്രതികരണങ്ങളാണ് ലഭിച്ചത്. ഈ ചിത്രം ബോക്സ് ഓഫീസിൽ വിജയിക്കുകയും ചെയ്തിരുന്നു. എന്നാൽ മേക ശ്രീകാന്ത് എന്ന പേരിൽ ഒരു അഭനേതാവ് തെലുഗു ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നതിനാൽ ശ്രീറാം എന്നായിരുന്നു ശ്രീകാന്ത് അറിയപ്പെട്ടത്. 2007-ൽ തെലുഗുവിൽ സെൽവരാഘവൻ സംവിധാനം ചെയ്ത ആടവാരി മാടലാകു അരതലു വെരുലേ എന്ന ചിത്രത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയുണ്ടായി. 2008-ൽ പുറത്തിറങ്ങിയ ശ്രീകാന്തിന്റെ ഏക ചിത്രം ശശി സംവിധാനം ചെയ്ത പൂ ആയിരുന്നു. തുടർന്ന് പോലീസ് പോലീസ് എന്ന ചിത്രവും പുറത്തിറങ്ങി. 2011-ലാണ് ചതുരംഗം എന്ന ചലച്ചിത്രം പുറത്തിറങ്ങിയത്. 2006-ൽത്തന്നെ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായെങ്കിലും 5 വർഷങ്ങൾക്കു ശേഷമാണ് റിലീസ് ചെയ്തത്. 2011 ഒക്ടോബർ 7-ന് ചിത്രം റിലീസ് ചെയ്തു. 2012-ൽ എസ്. ഷങ്കർ സംവിധാനം ചെയ്ത കോമഡി ചലച്ചിത്രമായ നൻപനിൽ പ്രധാന കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ചു. വിജയ്, ജീവ, ഇലിയാന ഡിക്രൂസ്, സത്യരാജ് തുടങ്ങിയവരായിരുന്നു ഈ ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. 2010-കളിൽ ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻ, ഹീറോ എന്നീ മലയാള ചലച്ചിത്രങ്ങളിലും ശ്രീകാന്ത് അഭിനയിച്ചിരുന്നു.
അഭിനയിച്ച ചലച്ചിത്രങ്ങൾ
[തിരുത്തുക]വർഷം | ചലച്ചിത്രം | വേഷം | ഭാഷ | മറ്റുള്ളവ |
---|---|---|---|---|
2002 | റോജാ കൂട്ടം | ഇളങ്കോ | തമിഴ് | ITFA മികച്ച പുതിയ നടൻ |
2002 | ഏപ്രിൽ മാതത്തിൽ | കതിർ | തമിഴ് | |
2003 | മനസെല്ലാം | ബാല | തമിഴ് | |
2003 | പാർത്ഥിപൻ കനവ് | പാർത്ഥിപൻ | തമിഴ് | മികച്ച നടനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പ്രത്യേക പുരസ്കാരം |
2003 | ഒക്കിരി ഒക്കരു | കാമേശ്വര റാവു | തെലുഗു | |
2003 | ജൂട്ട് | ഈശ്വരൻ | തമിഴ് | |
2004 | വർണജാലം | ശക്തിവേൽ | തമിഴ് | |
2004 | ബോസ് | ബോസ് | തമിഴ് | |
2005 | കനാ കണ്ടേൻ | ഭാസ്കർ | തമിഴ് | |
2005 | ഒരു നാൾ ഒരു കനവ് | ചീനു | തമിഴ് | |
2005 | ബംബര കന്നലേയ് | ആറുമുഖം | തമിഴ് | |
2006 | മെർക്കുരി പൂക്കൾ | കാർത്തിക് | തമിഴ് | |
2006 | ഉയിർ | സുന്ദർ | തമിഴ് | |
2006 | കിഴക്ക് കടൽക്കരൈ സാലൈ | ഗണേശൻ | തമിഴ് | |
2007 | Adavari Matalaku Ardhalu Verule | വാസു | തെലുഗു | |
2008 | വല്ലമൈ തരായോ | ശേഖർ | തമിഴ് | അതിഥി |
2008 | പൂ | തങ്കരാജ് | തമിഴ് | |
2009 | ഇന്ദിര വിഴാ | സന്തോഷ് ശ്രീനിവാസൻ | തമിഴ് | |
2010 | രസിക്കും സിമാനേ | നന്ദു | തമിഴ് | |
2010 | പോലീസ് പോലീസ് | രണധീർ | തെലുഗു | |
2010 | ദ്രോഹി | സാമി ശ്രീനിവാസൻ | തമിഴ് | |
2010 | മന്ത്ര പുന്നഗൈ | തമിഴ് | ||
2011 | ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻ | ബോബി | മലയാളം | |
2011 | ദാദാ | രാജീവ് | തെലുഗു | |
2011 | ചതുരംഗം | തിരുപ്പതിസാമി | തമിഴ് | |
2012 | നൻപൻ | വെങ്കട് രാമകൃഷ്ണൻ | തമിഴ് | |
2012 | നിപ്പ് | ശ്രീറാം | തെലുഗു | |
2012 | ഹീറോ | പ്രേംആനന്ദ് | മലയാളം | |
2012 | പാഗൻ | സുബ്രഹ്മണി | തമിഴ് | |
2013 | ബഡ്ഡി | നെയിൽ ഫെർണാണ്ടസ് | മലയാളം | |
2014 | കഥൈ തിരക്കഥൈ വസനം ഇയക്കം | സ്വയം | തമിഴ് | Cameo appearance |
2015 | ഓം ശാന്തി ഓം | വാസു | തമിഴ് | |
2016 | സൗക്കാർപേട്ടൈ | ശക്തി/വെട്രി | തമിഴ് | |
2016 | നമ്പ്യാർ | രാമചന്ദ്രൻ | തമിഴ് | |
2017 | ലൈ | ആദി | തെലുഗു | |
2018 | സ്വപ്നത്തേക്കാൾ സുന്ദരം | TBA | മലയാളം | കാലതാമസം |
2018 | സാമിയാട്ടം | TBA | തമിഴ് | ചിത്രീകരണം. |
പുരസ്കാരങ്ങൾ
[തിരുത്തുക]പാർത്ഥിപൻ കനവ് എന്ന തമിഴ് ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പ്രത്യേക പുരസ്കാരം 2004-ൽ ലഭിച്ചു.
2002-ൽ റോജാ കൂട്ടം എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖ നടനുള്ള IIFA പുരസ്കാരം ലഭിച്ചു.
അവലംബം
[തിരുത്തുക]- ↑ http://www.imdb.com/name/nm0820241/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-07-26. Retrieved 2018-04-05.
- ↑ https://www.oneindia.com/2007/07/07/actor-srikanth-admits-to-marriage-with-vandana-1183818947.html
- ↑ Anupama Subramanian (28 August 2013) "‘I belong to Tamil films’" Archived 2014-03-16 at archive.today. Deccan Chronicle.
- ↑ "Interview with Sriram". IndiaGlitz. 22 April 2004
- ↑ "Special birthday bash for Srikanth and son".
- ↑ MALATHI RANGARAJAN. "Friend paves the way". The Hindu.
- ↑ "It's baby time in Kollywood". The Times of India.
- ↑ "SrikanthVandana: Maestros gesture".
- ↑ Roja Koottam Archived 2003-06-27 at the Wayback Machine. The Hindu. 1 March 2002