പരപ്പനങ്ങാടി നഗരസഭ
പരപ്പനങ്ങാടി പരപ്പനാട് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | മലപ്പുറം |
ഏറ്റവും അടുത്ത നഗരം | Kozhikode |
ലോകസഭാ മണ്ഡലം | Ponnani |
സിവിക് ഏജൻസി | Parappanangadi Municipality |
ജനസംഖ്യ • ജനസാന്ദ്രത |
71,239 (2,011) • [convert: invalid number] |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം | 22.5 km km² (പ്രയോഗരീതിയിൽ പിഴവ്: "km" എന്ന തിരിച്ചറിയാൻ സാധിക്കാഞ്ഞ വാക്ക് sq mi) |
11°02′59″N 75°51′27″E / 11.04972°N 75.85750°E
അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ ഒരു പട്ടണമാണ് പരപ്പനങ്ങാടി.പരപ്പനങ്ങാടി നഗരസഭയിലെ പ്രധാന അങ്ങാടിയും ഇതുതന്നെ. മുൻകാലത്ത് മലബാറിലെ പ്രമുഖ വാണിജ്യ കേന്ദ്രങ്ങളിൽ ഒന്നായിരുന്നു പരപ്പനങ്ങാടി. ആ കാലത്ത് അങ്ങാടി എന്ന കടലോര പ്രദേശം അറബി കച്ചവടക്കാരുമായി വാണിജ്യ ബന്ധം കാത്ത് സൂക്ഷിച്ചിരുന്നു. തിരൂരങ്ങാടി താലൂക്കിൽ സ്ഥിതി ചെയ്യുന്ന പരപ്പനങ്ങാടി നഗരസഭയിൽ പരപ്പനങ്ങാടി, നെടുവ എന്നീ രണ്ട് വില്ലേജുകൾ ഉൾപ്പെടുന്നു. പരപ്പനങ്ങാടി നഗരസഭയുടെ വിസ്തീർണ്ണം 22.25 ചതുരശ്രകിലോമീറ്റർ ആണ്.
തീരദേശവും,റെയിൽവെയും ഇവിടെയുണ്ട്.പരപ്പനങ്ങാടിയും പരിസരപ്രദേശങ്ങളും വെളുത്ത മണലോടുകൂടിയ നിലങ്ങളാണ് കാണപ്പെടുന്നത്. എന്നാൽ ചുവന്ന മണ്ണോട് കൂടിയ ഭാഗവും നെടുവ വില്ലേജ് ഉൾപെടുന്ന ഭാഗങ്ങളിൽ കാണെപ്പെടുന്നു. ഇവിടെ പൈൻ മരങ്ങൾ ധാരാളമായികാണാം.
നെടുവ വില്ലേജിലെ ഉള്ളണം ഒരു മിനി കുട്ടനാട് ആയാണ് അറിയപ്പെടുന്നത്. കാർഷിക വൃത്തിക്ക് പേര് കേട്ട നാടാണ് ഉള്ളണം
കായിക മേഖലയിൽ ഉയർന്ന നേട്ടം കൊയ്ത നാടാണ് പരപ്പനങ്ങാടി, ഒരുപാട് ക്രിക്കറ്റ്, ബേസ്ബോൾ താരങ്ങളെ മലപ്പുറം ജില്ലക്കും കേരളത്തിന് തെന്നെയും സംഭാവന ചെയതു.
ഫുട്ബോൾ, ക്രിക്കറ്റ് എന്നിവ ആണ് പ്രധാനമായും ഇവിടെ കളിക്കുന്നത്.
ഇവിടെയുള്ളവരുടെ പ്രധാന വരുമാനമാർഗ്ഗം മത്സ്യബന്ധനം, കാർഷിക വൃത്തി എന്നിവയാണ്. കൂടാതെ ഗണ്യമായൊരു വിഭാഗം ഗൾഫിനെയും ആശ്രയിക്കുന്നു.
ഒ ചന്തുമേനോൻ മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ ഇന്ദുലേഖ എഴുതിയത് പരപ്പനങ്ങാടിയിലെ നെടുവായിലെ അവരുടെ തറവാട് വീട്ടിൽ വച്ചാണ്. അതുപോലെ പ്രസിദ്ധമായ ദൈവത്തിന്റെ കണ്ണ് എഴുതിയ എന്ന നോവൽ എൻ പി മുഹമ്മദ് പരപ്പനങ്ങാടിക്കാരൻ ആണ്.
അടുപ്പ് വെബ് സീരീസ് ചെയുന്ന ലൊക്കേഷൻ പരപ്പനങ്ങാടിയിലെ കോട്ടത്തറ ഭാഗമാണ്. അതിലെ ഒട്ടുമിക്ക അഭിനേതാക്കളും പിന്നണി പ്രവർത്തകരും അവിടുത്തെ വ്യക്തികൾ തന്നെ. വിപിൻ ദാസ് പരപ്പനങ്ങാടി (പരപ്പു ) എന്ന പഴയ നാടക പ്രവർത്തകൻ ആണ് അടുപ്പ് എന്ന യൂട്യൂബ് വെബ് സീരിസ് സംവിധാനം ചെയ്യുന്നത്.
വിദ്യാഭ്യാസ പരമായി ഒരുപാട് മുൻ പന്തിയിൽ നിൽക്കുന്ന പ്രദേശമാണ്. 2 ഐഡഡ് ഹയർ സെക്കന്ററി സ്കൂളും 3 ഹൈ സ്കൂളും ഉണ്ട്. അൺ ഐഡഡ് സ്കൂൾ ഒരുപാട് ഉണ്ട്.
2017 ൽ പരപ്പനങ്ങാടിയിൽ പുതിയ ഹാർബർ നിർമാണ പ്രവർത്തനം ആരംഭിച്ചു. 2023 ഹാർബർ നിർമാണം പൂർത്തീകരിച്ചു.
ഇവിടെ ആണ് A27 എന്ന Code നിർമ്മിച്ച വ്യക്തിയുടെ വരും കാലങ്ങളിൽ ശാസ്ത്രത്തിൽ ഒരു വലിയ സംഭാവന ചെയ്യുന്ന ഈ ലോകത്തിന് തന്നെ വലിയ സംഭവാന ചെയ്യുന്ന ഒരു കോഡ് ആയിത്തീരും A27
അതിരുകൾ
[തിരുത്തുക]- കിഴക്ക് - മൂന്നിയൂർ പഞ്ചായത്തും തിരൂരങ്ങാടി നഗരസഭയും
- പടിഞ്ഞാറ് – അറബിക്കടൽ
- തെക്ക് - താനൂർ, നന്നമ്പ്ര പഞ്ചായത്തുകൾ
- വടക്ക് – വള്ളിക്കുന്ന് പഞ്ചായത്ത്
പരപ്പനാട് എന്ന പേരാണ് പിന്നീട് പരപ്പനങ്ങാടി ആയിത്തീർന്നത്.
പരപ്പനങ്ങാടിയിലെ പ്രമുഖർ
[തിരുത്തുക]അഡ്വ.എം.മൊയ്തീൻകുട്ടി (Ex MLA) സി.പി.കുഞ്ഞാലിക്കുട്ടിക്കേയി(Ex MLA)
- ഡോ. എം. ഗംഗാധരൻ
- യു.വി. കരുണാകരൻ മാസ്റ്റർ
- എൻ പി മുഹമ്മദ്
ഉണ്ണിക്കൃഷ്ണപ്പണിക്കർ എം.സി.സി.അബ്ദുറഹിമാൻ മൗലവി കെ.കോയക്കുഞ്ഞിനഹ
ചിത്രശാല
[തിരുത്തുക]അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/parappanangadipanchayat Archived 2013-11-30 at the Wayback Machine
- Census data 2001